മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും കയ്യടി നേടി സുഷമ സ്വരാജ്! ഇനി സഫ്ദര്‍ജംഗ് ലൈനിലെ 8ാം നമ്പര്‍ വീട്ടിലില്ല!
ദില്ലി: ഒന്നാം മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയെന്ന് പേരെടുത്ത് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആയിരുന്നു. പ്രവാസി ഇന്ത്യക്കാരെ അടക്കം സഹായിക്കുന്നതിന് സുഷമ സ്വരാജ് നടത്തിയ ഇടപെടലുകള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ അഭിനന്ദിക്കപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം ഇന്ത്യക്കുണ്ടാക്കുന്നതില് സുഷമ സ്വരാജ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കുറി മോദി മന്ത്രിസഭയില്‍ സുഷമ ഇല്ല. എങ്കിലും സുഷമയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടി നല്കിക്കൊണ്ടിരിക്കുന്നു.
മന്ത്രിയെന്ന നിലയ്ക്ക് താമസിച്ച് കൊണ്ടിരുന്ന ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിയാനുളള തീരുമാനമാണ് സുഷമ സ്വരാജിന് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിക്കൊടുക്കുന്നത്. ട്വിറ്ററിലൂടെയാണ് വീടൊഴിയുന്ന കാര്യം സുഷമ സ്വരാജ് പങ്കുവെച്ചത്. നേരത്തെ ഉളള ഫോണ്‍ നമ്പറിലോ വിലാസത്തിലോ ഇനി തന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും ട്വീറ്റില്‍ സുഷമ സ്വരാജ് പറയുന്നു.

ദില്ലിയിലെ സഫ്ദര്‍ജംഗ് ലൈനിലെ എട്ടാം നമ്പര്‍ ബംഗ്ലാവ് ആയിരുന്നു കേന്ദ്ര മന്ത്രിയായിരുന്ന സുഷമാ സ്വരാജിന്റെ ഔദ്യോഗിക വസതി. സാധാരണയായി ഔദ്യോഗിക പദവി ഒഴിഞ്ഞാലും രാഷ്ട്രീയക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞ് കൊടുക്കാന്‍ മടി കാണിക്കുകയാണ് പതിവ്. ഇതിന് വിപരീതമായാണ് സുഷമ സ്വരാജിന്റെ നടപടി. മറ്റ് രാഷ്ട്രീയക്കാര്‍ സുഷമ സ്വരാജിനെ കണ്ട് പഠിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
നടന് അനുപംഖേര്‍ അടക്കമുളളവര്‍ സുഷമ സ്വരാജിനെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ സര്‍ക്കാര്‍ ഒഴിഞ്ഞ് കിടക്കുന്ന ഔദ്യോഗിക വസതികളുടെ പട്ടിക പുതിയ എംപിമാര്‍ക്ക് വേണ്ടി തയ്യാറാക്കി പുറത്ത് വിട്ടിരുന്നു. വീടൊഴിഞ്ഞുവെങ്കിലും നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ട് എന്നാണ് അനുപംഖേറിന്റെ ട്വീറ്റ്. അനാരോഗ്യം കാണം സുഷമ സ്വരാജ് ഇക്കുറി മത്സരിച്ചിരുന്നില്ല. സുഷമ സ്വരാജ് ആന്ധ്ര പ്രദേശ് ഗവര്‍ണറാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അവര്‍ തന്നെ അത് തള്ളിക്കളഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications