കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും കയ്യടി നേടി സുഷമ സ്വരാജ്! ഇനി സഫ്ദര്‍ജംഗ് ലൈനിലെ 8ാം നമ്പര്‍ വീട്ടിലില്ല!

Google Oneindia Malayalam News

ദില്ലി: ഒന്നാം മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയെന്ന് പേരെടുത്ത് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആയിരുന്നു. പ്രവാസി ഇന്ത്യക്കാരെ അടക്കം സഹായിക്കുന്നതിന് സുഷമ സ്വരാജ് നടത്തിയ ഇടപെടലുകള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ അഭിനന്ദിക്കപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം ഇന്ത്യക്കുണ്ടാക്കുന്നതില്‍ സുഷമ സ്വരാജ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കുറി മോദി മന്ത്രിസഭയില്‍ സുഷമ ഇല്ല. എങ്കിലും സുഷമയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടി നല്‍കിക്കൊണ്ടിരിക്കുന്നു.

കടുത്ത പ്രതിസന്ധിയിൽ കോൺഗ്രസ്, ഒരു ശതമാനം പോലും രാഹുൽ തീരുമാനം മാറ്റില്ലെന്ന് വീരപ്പ മൊയ്ലികടുത്ത പ്രതിസന്ധിയിൽ കോൺഗ്രസ്, ഒരു ശതമാനം പോലും രാഹുൽ തീരുമാനം മാറ്റില്ലെന്ന് വീരപ്പ മൊയ്ലി

മന്ത്രിയെന്ന നിലയ്ക്ക് താമസിച്ച് കൊണ്ടിരുന്ന ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിയാനുളള തീരുമാനമാണ് സുഷമ സ്വരാജിന് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിക്കൊടുക്കുന്നത്. ട്വിറ്ററിലൂടെയാണ് വീടൊഴിയുന്ന കാര്യം സുഷമ സ്വരാജ് പങ്കുവെച്ചത്. നേരത്തെ ഉളള ഫോണ്‍ നമ്പറിലോ വിലാസത്തിലോ ഇനി തന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും ട്വീറ്റില്‍ സുഷമ സ്വരാജ് പറയുന്നു.

bjp

ദില്ലിയിലെ സഫ്ദര്‍ജംഗ് ലൈനിലെ എട്ടാം നമ്പര്‍ ബംഗ്ലാവ് ആയിരുന്നു കേന്ദ്ര മന്ത്രിയായിരുന്ന സുഷമാ സ്വരാജിന്റെ ഔദ്യോഗിക വസതി. സാധാരണയായി ഔദ്യോഗിക പദവി ഒഴിഞ്ഞാലും രാഷ്ട്രീയക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞ് കൊടുക്കാന്‍ മടി കാണിക്കുകയാണ് പതിവ്. ഇതിന് വിപരീതമായാണ് സുഷമ സ്വരാജിന്റെ നടപടി. മറ്റ് രാഷ്ട്രീയക്കാര്‍ സുഷമ സ്വരാജിനെ കണ്ട് പഠിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നടന്‍ അനുപംഖേര്‍ അടക്കമുളളവര്‍ സുഷമ സ്വരാജിനെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ സര്‍ക്കാര്‍ ഒഴിഞ്ഞ് കിടക്കുന്ന ഔദ്യോഗിക വസതികളുടെ പട്ടിക പുതിയ എംപിമാര്‍ക്ക് വേണ്ടി തയ്യാറാക്കി പുറത്ത് വിട്ടിരുന്നു. വീടൊഴിഞ്ഞുവെങ്കിലും നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ട് എന്നാണ് അനുപംഖേറിന്റെ ട്വീറ്റ്. അനാരോഗ്യം കാണം സുഷമ സ്വരാജ് ഇക്കുറി മത്സരിച്ചിരുന്നില്ല. സുഷമ സ്വരാജ് ആന്ധ്ര പ്രദേശ് ഗവര്‍ണറാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അവര്‍ തന്നെ അത് തള്ളിക്കളഞ്ഞു.

English summary
Social Media praises Sushama Swaraj for moving out of official residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X