കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ ദീദി, ആ വാക്ക് പാലിക്കാത്തതില്‍ പരിഭവമുണ്ട്; ട്വീറ്റുമായി സ്മൃതി ഇറാനി

Google Oneindia Malayalam News

ദില്ലി: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. ചൊവ്വാഴ്ച രാത്രിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരില്‍ ഒരാളായിരുന്ന പ്രിയപ്പെട്ട നേതാവിന്‍റെ മരണത്തില്‍ അനുശോചന പ്രവാഹമാണ്. സുഷമയുടെ വിയോഗത്തില്‍ വേറിട്ടൊരു കുറിപ്പാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്.

 sushamasmrithi

<strong>പ്രത്യയശാസ്ത്ര വ്യത്യാസമുള്ളപ്പോഴും സുഷമയുമായി വളരെ അധികം സമയം ചിലവഴിച്ചിരുന്നു: മമത ബാനര്‍ജി</strong>പ്രത്യയശാസ്ത്ര വ്യത്യാസമുള്ളപ്പോഴും സുഷമയുമായി വളരെ അധികം സമയം ചിലവഴിച്ചിരുന്നു: മമത ബാനര്‍ജി

തനിക്ക് ദീദിയോട് പരിഭവം ഉണ്ടെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. ' ദീദി എനിക്ക് പരിഭവമുണ്ട്. മകള്‍ ബാന്‍സുരിയോട് നമുക്ക് മൂന്ന് പേര്‍ക്കും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാന്‍ ഒരു റെസ്റ്റോറന്‍റ് കണ്ടുപിടിക്കണമെന്ന് താങ്കള്‍ പറഞ്ഞിരുന്നു. ഒരുമിച്ച് ഒരു ഭക്ഷണം എന്ന വാക്ക് പാലിക്കാതെ പോയതില്‍ വിഷമം ഉണ്ട്, സ്മൃതി ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
ആരായിരുന്നു സുഷമാ സ്വരാജ് | Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ സുഷമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.എയിംസില്‍ നിന്ന് പുലര്‍ച്ചെ ദില്ലിയിലെ വസതിയിലെത്തിച്ച മൃതദേഹം 11 വരെ അവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. 12 മണിമുതല്‍ ബിജെപി ആസ്ഥാനത്ത് വയ്ക്കുന്ന മൃതദേഹം വൈകീട്ട് മൂന്ന് മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ റോഡ് വൈദ്യുത ലോധി ശ്മശാനത്തില്‍ സംസ്‌കരിക്കും.

<strong>സുഷമയുടെ ജീവനു വേണ്ടി 70 മിനുട്ട് പോരാടി ഡോക്ടര്‍മാര്‍; പക്ഷെ പരാജയപ്പെട്ടുപോയെന്ന് എയിംസ്</strong>സുഷമയുടെ ജീവനു വേണ്ടി 70 മിനുട്ട് പോരാടി ഡോക്ടര്‍മാര്‍; പക്ഷെ പരാജയപ്പെട്ടുപോയെന്ന് എയിംസ്

സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം.... അനുശോചനമറിയിച്ച് മുൻ യുപി മുഖ്യമന്ത്രിമാർസുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം.... അനുശോചനമറിയിച്ച് മുൻ യുപി മുഖ്യമന്ത്രിമാർ

English summary
Sushamas death; Smrithi Irani wrote a sad note in twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X