Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങൾക്ക് മുമ്പിലെ വെളിപ്പെടുത്തൽ വിനയായി? റിയയെ വീണ്ടും വിളിപ്പിച്ച് സിബിഐ, പത്ത് ചോദ്യങ്ങൾ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയ ചക്രവർത്തിയ്ക്ക് കുരുക്ക് മുറുകുന്നു. വെള്ളിയാഴ്ചയും നടിയെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇന്ത്യാ ടുഡേയ്ക്ക് കഴിഞ്ഞ് ദിവസം റിയ അനുവദിച്ച അഭിമുഖത്തിൽ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിലാണ് സിബിഐ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുള്ളത്.

മാധ്യമങ്ങളും അന്വേഷണ ഏജൻസികളും തന്നെ അകാരണമായി വേട്ടയാടുകയാണെന്ന് ആരോപിച്ച നടി ഇൻസ്റ്റഗ്രാമിൽ ഇത് സംബന്ധിച്ച വീഡിയോയും പങ്കുവെച്ചിരുന്നു.
റിയ ചക്രവർത്തിയ്ക്ക് പുറമേ റിയയ്ക്കുടെ സഹോദരൻ ഷോവിക് ചക്രവർത്തി, സുഹൃത്തും ഫ്ലാറ്റിലെ താമസിച്ചിരുന്ന സിദ്ധാർത്ഥ് പിഥാനി, സുശാന്തിന്റെ സഹായി നീരജ് എന്നിവരെയും സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്.

rhea-616-

1. സുശാന്ത് സിംഗിന്റെ മരണം അറിയിച്ചത് ആരാണ്. അപ്പോൾ നിങ്ങൾ എവിടെയായിരുന്നു ഉണ്ടായിരന്നത്?

2. സുശാന്തിന്റെ മരണം നടന്ന ബാന്ദ്രയിലെ ഫ്ലാറ്റിലേക്ക് മരണവിവരം അറിഞ്ഞ ശേഷം പോയിരുന്നോ? പോയിരുന്നുവെങ്കിൽ എങ്ങനെ? ഇല്ലെങ്കിൽ എന്തുകൊണ്ട്, എപ്പോൾ, മൃതദേഹം അവസാനമായി കണ്ടത് എവിടെ വച്ചായിരുന്നു.

3. എന്തുകൊണ്ടാണ് ജൂൺ എട്ടിന് സുശാന്തുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ച് ബാന്ദ്രയിലെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത്?

4. ജൂൺ എട്ടിന് സുശാന്തിന്റെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് സുശാന്തുമായി വാക്ക് തർക്കമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നോ?

5. ജൂൺ 9 മുതൽ 14ന് സുശാന്ത് മരിക്കുന്നത് വരെ സുശാന്തുമായി ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം പുലർത്തിയിരുന്നോ? പുലർത്തിയിരുന്നുവെങ്കിൽ വിവരങ്ങൾ

6. ഫ്ലാറ്റ് വിട്ട് ഇറങ്ങിയ ശേഷം സുശാന്ത് നിങ്ങലെ ബന്ധപ്പെട്ടിരുന്നോ? ഫോൺകോളുകളോ മെസേജോ അവഗണിക്കുകയോ സുശാന്തിന്റെ കോളുകൾ ബ്ലോക്ക് ചെയ്യുകയോ ചെയ്തിരുന്നോ?

7. റിയയുമായി അകന്ന ശേഷം സുശാന്ത് റിയയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ സുശാന്ത് ശ്രമിച്ചിരുന്നോ? ഉണ്ടെങ്കിൽ വിവരങ്ങൾ എന്തെല്ലാം..

8. സുശാന്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിരങ്ങൾ എന്തെല്ലാമാണ്. ചികിത്സയുമായും മാനസികാരോഗ്യവുമായും ബന്ധപ്പെട്ട വിവരങ്ങൾ. സുശാന്ത് കഴിച്ചുകൊണ്ടിരുന്ന വിവരങ്ങൾ.

9. റിയയ്ക്ക് സുശാന്തിന്റെ കുടുംബവുമായി ഉണ്ടായിരുന്ന ബന്ധം ഏത് തരത്തിലുള്ളതായിരുന്നു.

10. എന്തുകൊണ്ടാണ് സുശാന്തിന്റെ മരണത്തിൽ സിബിഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണ്. സുശാന്തിന്റെ മരണത്തിൽ സംശയകരമായി എന്തെങ്കിലും സംഭവിച്ചതായി കരുതുന്നുണ്ടോ. എന്തുകൊണ്ടാണ് അങ്ങനെ കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+