കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്ത് ബീഹാര്‍ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു?; ബന്ധുവിന്റെ വെളിപ്പെടുത്തല്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തില്‍ ബീഹാറിലെ രാഷ്ട്രീയ നേതൃത്വവും ഇടപെട്ടു തുടങ്ങിയിരിക്കുകയാണ്. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ 14 നായിരുന്നു താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ നടന്‍ സല്‍മാന്‍ ഖാന്‍, പ്രൊഡ്യൂസറും സംവിധായകനുമായ കരണ്‍ ജോഹര്‍ ഉള്‍പ്പെടെയുള്ളവരും പ്രതികൂട്ടില്‍ നില്‍ക്കുകയാണ്. ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുശാന്തിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുന്നത്. എന്നാല്‍ താരത്തിന്റെ മരണത്തില്‍ രാഷ്ട്രീയ കക്ഷികളുടെ ഇടപെടലില്‍ പ്രത്യേകം കാരണമുണ്ട്.

നിതീഷ് കുമാറിന് കത്ത്

നിതീഷ് കുമാറിന് കത്ത്

സുശാന്തിന്റെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് സുശാന്തിന്റെ കുടംബം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയിരിക്കുകയാണ്. സംഭവം ബീഹാര്‍ സര്‍ക്കാര്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.

 ബിജെപി

ബിജെപി

സുശാന്തിന്റെ കുടുംബത്തിന് പൂര്‍ണ്ണപിന്തുണയറിയിച്ചുകൊണ്ട് ജന്‍ അധികാര്‍ പാര്‍ട്ടി അധ്യക്ഷന്‍ പപ്പു യാദവും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സുശാന്തിന്റെ മണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ഇതുവരേയും മുന്നോട്ട് വെച്ചിട്ടില്ല. വിഷയം വളരെ പ്രധാന്യത്തോട് കൂടി തന്നെയാണ് അന്വേഷിക്കുന്നതെന്നും സുശാന്തിന്റെ മരണം ബിഹാറിന് തന്നെ വലിയ നഷ്ടമാണെന്നും ബിജെപി വക്താവ് രജനി രജ്ഞന്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

എല്‍ജെപി

എല്‍ജെപി

ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി സുശാന്തിന്റ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഒപ്പം സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രം ബീഹാറില്‍ നികുതി ഈടാക്കാതെ പ്രദര്‍ശിപ്പിക്കണമെന്നും എല്‍ജെപി യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സുശാന്തിന്റെ മരണത്തിന് ശേഷമുള്ള ഇത്തരം രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പ്രത്യേക കാരണമുണ്ട്. ദ പ്രിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
കാമുകി റിയയെ 10 മണിക്കൂര്‍ ചോദ്യം ചെയ്തു | Oneindia Malayalam
രാഷ്ട്രീയ സ്വാധീനം

രാഷ്ട്രീയ സ്വാധീനം

സുശാന്തിന്റെ കുടുംബത്തിന് ചില രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നതാണ് അതിന്റെ കാരണം. ജെഡിയു വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എ നീരജ് കുമാര്‍ ബബ്ലു സുശാന്തിന്റെ അടുത്ത ബന്ധുവാണ്. 2005 ല്‍ നീരജ് ഛട്ടപൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിരുന്നു. സുശാന്തിനും ചില രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നുവെന്ന് നീരജ് പറയുന്നു.

സുശാന്തും രാഷ്ട്രീയത്തിലേക്ക്

സുശാന്തും രാഷ്ട്രീയത്തിലേക്ക്

ഉദ്യോഗം, രാഷ്ട്രീയം, കുടുംബം എന്നീ മേഖലകളില്‍ പ്രമുഖമാണ് ഞങ്ങളുടെ കുടുംബം. കഴിഞ്ഞ വര്‍ഷം കുടുംബത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ചില സുപ്രാധാന തീരുമാനങ്ങള്‍ എടുക്കുന്നതിനെക്കുറിച്ച്് സുശാന്ത് സൂചിപ്പിച്ചിരുന്നുവെന്ന് നീരജ് പറയുന്നു. സുശാന്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും അനുശോചനം അറിയിച്ച് എത്തിയ ആള്‍ക്കൂട്ടം അദ്ദേഹം ഒരു പൊതുസമ്മതനായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നുവെന്നും നീരജ് ബബ്ലു പറഞ്ഞു.

 കര്‍ണിസേന

കര്‍ണിസേന

ബീഹാര്‍ രാഷ്ട്രീയത്തിലേക്കുള്ള സുശാന്തിന്റെ കടന്നുവരവിനെ സൂചിപ്പിക്കുന്നതായിരുന്നു അതെന്നായിരുന്നു നീരജിന്റെ പക്ഷം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോ കുടുംബമോ മാത്രമല്ല സുശാന്തിന്‍രെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതെന്നും കര്‍ണിസേനയും ഇതേ ആവശ്യം ഉയര്‍ത്തി തെരുവിലിറങ്ങിയിരുന്നു. രജ്പുത് വിഭാഗത്തെ പ്രതീനിധീകരിക്കുന്നതാണ് കര്‍ണിസേന.

ജാതിപേര് ഒഴിവാക്കി

ജാതിപേര് ഒഴിവാക്കി

2017 ല്‍ സുശാന്ത് തന്റെ പേരില്‍ നിന്നും രജ്പുത് എന്ന ജാതിപേര് ഒഴിവാക്കിയിരുന്നു. തന്റെ സോഷ്യല്‍ംമീഡിയ അക്കൗണ്ടുകളിലും അദ്ദേഹം അത് ഉപയോഗിച്ചിരുന്നില്ല. ചരിത്രത്തെ വളച്ചൊടിച്ചുവെന്നാരോപിച്ച് പത്മാവതിയുടെ സെറ്റില്‍ വെച്ച് സജ്ഞയ് ലീല ബന്‍സാലിയെ കര്‍ണിസേന പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു സുശാന്ത് ജാതി പേര് ഉപേക്ഷിച്ചത്.

രജ്പത്

രജ്പത്

ഭൂമിഹാര്‍ വിഭാഗത്തെ പോലെ ബീഹാറില്‍ വലിയ ഭൂരിപക്ഷമുള്ള വിഭാഗമാണ് രജ്പതും. നിയമസഭയിലെ 243 എംഎല്‍എമാരില്‍ 19 പേര്‍ രജ്പുത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഒപ്പം 40 ഓളം മണ്ഡലങ്ങളില്‍ രജ്പുതിന് രാഷ്ട്രീയ സ്വാധീനവുമുണ്ട്. ആര്‍ജെഡി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ കക്ഷികളും രജ്പുത് വിഭാഗത്തിന്റെ പിന്തുണക്കായി ശ്രമിക്കാറുമുണ്ട്. എന്നാല്‍ 2005 മുതല്‍ അവര്‍ എന്‍ഡിഎക്കാണ് പിന്തുണ നല്‍കുന്നത്.

English summary
Sushant Sing has some political Ambitions said his cousin Neeraj Kumar Bablu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X