Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്ത് സിംഗിന്റെ അവസാന ചിത്രം ഡിസ്‌ന് പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസിന്; സൗജന്യം

ദില്ലി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പത് അഭിനയിച്ച അവസാന ചിത്രം ദില്‍ ബേചാര ഓണ്‍ലൈന്‍ റിലീസിനെത്തുന്നു. ജൂലൈ 24 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്.

സുശാന്തിനോടുള്ള സ്‌നേഹത്തിന്റേയും ആദരവിന്റേയും സൂചനയായി സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ചിത്രം സൗജന്യമായി കാണാനുള്ള അവസരമാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്തിനെ കൂടാതെ സെയ്ഫ് അലിഖാന്‍ , സജ്ഞന സാങ്കി എന്നിവരാണ് വേഷമിടുന്നത്. എആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

sushant

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം മെയ് 8 നാണ് റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് കൊവിഡിനെ തുടര്‍ന്ന് റിലീസ് നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ സുശാന്തിന്റെ മരണത്തെ തുടര്‍ന്നാണ് ഓണ്‍ലൈനില്‍ റിലീസ് തീരുമാനിച്ചത്.

ജൂണ്‍ 14 നായിരുന്നു താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് സുശാന്തിന്റെ കുടംബം പറയുന്നത്.

Recommended Video

cmsvideo
    ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ഏക ഇന്ത്യന്‍ നടനായിരുന്നു സുശാന്ത് | Oneindia Malayalam

    സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയ്‌ക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിരുന്നു. റിയ ചക്രവര്‍ത്തിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പരാതി ലഭിച്ചിട്ടുള്ളത്.ബിഹാറിലെ മുസാഫര്‍ പൂരിലുള്ള കുന്ദന്‍ കുമാറാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് കുമാറിന് മുമ്പാകെ പരാതി നല്‍കിയിത്. ഇതോടെ ജൂണ്‍ 24ന് കോടതി പരാതിയില്‍ വാദം കേള്‍ക്കും. സുശാന്ത് സിംഗിന്റെ ആത്മഹത്യയോടെ മുസാഫര്‍നഗറിലെ സിജെഎം കോടതിയില്‍ ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്.

    സുശാന്ത് സിംഗിന്റെ മരണത്തില്‍ നേരത്തെ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയും ബോളിവുഡിലെ മുന്‍നിര നടന്മാരായ സല്‍മാന്‍, ഖാന്‍, ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, സഞ്ജയ് ലീലാ ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. സിനിമാ രംഗത്ത് വളര്‍ന്നുവരുന്ന സുശാന്തിന്റെ കരിയര്‍ സ്തംഭിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നാണ് അഭിഭാഷകന്‍ കുറ്റപ്പെടുത്തുന്നത്.

    റിയ ചക്രവര്‍ത്തി സുശാന്ത് സിംഗിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് കുമാര്‍ കുറ്റപ്പെടുത്തുന്നത്. തന്റെ കക്ഷി സുശാന്ത് സിംഗിന്റെ വലിയ ആരാധകനായിരുന്നുവെന്നും നടന്റെ ആത്മഹത്യയോടെ അതീവ ദുഃഖത്തിലാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+