• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2020ല്‍ മുംബൈയെ പിടിച്ചുകുലുക്കിയ സുശാന്തിന്റെ മരണം, ബോളിവുഡിനെ നോവിച്ച് കങ്കണയും!!

2020ല്‍ ബോളിവുഡ് വിവാദങ്ങളുടെ നടുക്കായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോളിവുഡിന്റെ കഷ്ടകാലം തുടങ്ങിയത്. ജൂണ്‍ 14നാണ് സുശാന്ത് മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്യുന്നത്. ഡിപ്രഷനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഡോക്ടര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും വിവാദങ്ങളിലേക്കാണ് പിന്നീട് കാര്യങ്ങള്‍ പോയത്. സുശാന്തിനെ ബോളിവുഡിലെ സ്വജന പക്ഷപാതിത്വമാണ് കൊന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയര്‍ന്നു. കരണ്‍ ജോഹറിനും ആലിയ ഭട്ടിനും എതിരെയായിരുന്നു പ്രധാന ആരോപണങ്ങള്‍.

നടി കങ്കണ റനൗത്തും റിപബ്ലിക്ക് ടിവിയും ഈ വിഷയത്തില്‍ ബോളിവുഡിനെതിരെ കടുത്ത വിദ്വേഷ പ്രചാരണത്തിനാണ് പിന്നീട് ഇറങ്ങിയത്. ജസ്റ്റിസ് ഫോര്‍ സുശാന്ത് എന്ന് ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ സജീവമായി. കരണ്‍ ജോഹറിന്റെയും ആലിയയുടെയും പ്രമുഖ ബോളിവുഡ് താരങ്ങളുടെയും ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. കങ്കണ പിന്നീട് സുശാന്തിന്റെ മരണത്തില്‍ പലതാരങ്ങളെയും വേട്ടയാടാന്‍ തുടങ്ങി. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. സുശാന്തിന്റെ പിതാവും സഹോദരിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇത് നിതീഷ് അംഗീകരിച്ചു.

ബീഹാറില്‍ നിന്നെത്തിയ പോലീസ് സംഘത്തെ ക്വാറന്റീനിലാക്കി മുംബൈ പോലീസ് ഇതിനിടെ ഞെട്ടിച്ചു. മുംബൈ പോലീസ് ബോളിവുഡ് മാഫിയക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും, കങ്കണ ആരോപിച്ചു. മുംബൈ പാകധീന കശ്മീര്‍ പോലെയാണെന്ന് പറഞ്ഞത് വലിയ വിവാദമായി. കങ്കണയുടെ പരാമര്‍ശത്തിനെതിരെ ശിവസേന നേതാക്കള്‍ രംഗത്തെത്തി. കങ്കണയെ മുംബൈയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ വാദം. ഇതോടെ കങ്കണയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഹിമാചല്‍ സര്‍ക്കാരും സുരക്ഷയൊരുക്കി. കങ്കണയുടെ ഓഫീസ് ഇതിനിടെ ബിഎംസി ഇടിച്ചു പൊളിച്ചു. ഇത് അനധികൃതമായി കൈയ്യേറിയതാണെന്ന് ബിഎംസി ആരോപിച്ചു. ഇതിന്റെ പേരിലും കോടതിയില്‍ നിയമയുദ്ധം നടന്നു.

ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ ഇതിനിടെ ബോളിവുഡ് നടന്‍മാരോട് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനായി ടെസ്റ്റിന് വിധേയരാവാനും ആവശ്യപ്പെട്ടു. ബോളിവുഡിലെ മാഫിയ സിനിമാ ലോകത്ത് നിന്ന് സുശാന്തിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തി. കരണ്‍ ജോഹറും ആദിത്യ ചോപ്രയും ചേര്‍ന്ന് സുശാന്തിന്റെ ചിത്രം പുറത്തിറക്കാതിരിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ബോളിവുഡ് മുഴുവന്‍ ഡ്രഗ് മാഫിയയുടെ പിടിയിലാണെന്നും കങ്കണ ആരോപിച്ചു. തപസീ പന്നു, സ്വര ഭാസ്‌കര്‍ എന്നിവര്‍ ബിഗ്രേഡ് നടിമാരാണെന്നും, ദീപിക പദുക്കോണ്‍ വിഷാദ രോഗത്തെ ഗ്ലാമര്‍വത്കരിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി.

കങ്കണയുടെ വാദങ്ങളെ ഏറ്റുപിടിച്ചത് റിപ്ലബിക്ക് ടിവിയായിരുന്നു. ബോളിവുഡാണ് സുശാന്തിനെ ഇല്ലാതാക്കിയത് എന്ന അര്‍ത്ഥത്തിലേക്ക് റിപബ്ലിക്ക് ടിവിയിലെ വാര്‍ത്തകളും പോയിരുന്നു. സിബിഐ വന്നതോടെ പ്രമുഖരെ ഈ വിഷയത്തില്‍ ചോദ്യം ചെയ്യാനും തുടങ്ങി. പിന്നീട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഇതില്‍ ഇടപെട്ടു. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ മയക്കുമരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തു. റിയയുടെ സഹോദരന്‍ ഷോവിക് അടക്കം ഒമ്പത് പേര്‍ അറസ്റ്റിലായി. ഒക്ടോബര്‍ മൂന്നിന് സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

English summary
sushant singh rajput death and controversies shaken bollywood in 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X