സുശാന്ത് രജ്പുത് കേസ്; ദീപിക പദുകോണ്‍ ഉള്‍പ്പെടെ നാലു താരങ്ങളെ ചോദ്യം ചെയ്യും, 3 ദിവസത്തിനകം
മുംബൈ: നടന് സുശാന്ത് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി ഇടപാട് കേസില്‍ ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള നാല് പ്രമുഖ നടിമാരെ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി). സാറ അലി ഖാന്, രാകുല്‍ പ്രീത്, ശാരദ കപൂര്‍ എന്നീ താരങ്ങളെയും ചോദ്യം ചെയ്യും. ദീപികയുടെ മാനേജര്‍ കരിഷ്മ, ഡിസൈനര്‍ സൈമണ്‍ ഖാംബട്ട, സുശാന്ത് സിങ് രജ്പുതിന്റെ മാനേജര്‍ ശ്രുതി മോദി എന്നിവരെയും ചോദ്യം ചെയ്യും. മൂന്ന് ദിവസത്തിനകം എല്ലാവരോടും ഹാജരാകാനാണ് എന്‍സിബി ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രുതി മോദി, സൈമണ്‍, രാകുല്‍ പ്രീത് എന്നിവര്‍ വ്യാഴാഴ്ച ഹാജരാകണം.
കരിഷ്മയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ക്വാന്‍ കമ്പനിയുടെ ജീവനക്കാരനും സുശാന്തിന്റെ മുന്‍ ടാലന്റ് മാനേജറുമായ ജയ സാഹക്കൊപ്പമാണ് നേരത്തെ ചോദ്യം ചെയ്തത്. ജയ സാഹയും കരിഷ്മയും മയക്ക് മരുന്നുമായി ബന്ധപ്പെട്ട് ചാറ്റ് ചെയ്തിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഇതോെടയാണ് അവരുമായി ബന്ധമുള്ള നടിമാരെ ചോദ്യം ചെയ്യുന്നത്. ദീപിക പദുകോണിനെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കുവൈത്ത് തകരുന്നു; മൂന്ന് തടസങ്ങള്‍ നീക്കിയാല്‍ മാത്രം രക്ഷപ്പെടാം, റേറ്റിങ് കുറച്ച് മൂഡിസ്
ദീപികയും കരിഷ്മയും നടത്തിയ ചാറ്റും എന്‍സിബി വീണ്ടെടുത്തിട്ടുണ്ട്. ഇവര്‍ മയക്ക് മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് എന്‍സിബി പറയുന്നു. കരിഷ്മക്കും ജയ സാഹക്കും മയക്ക് മരുന്ന് ഇടപാടില്‍ മുഖ്യ പങ്കുണ്ട് എന്നാണ് കരുതുന്നത്. ജയ സാഹയും നേരത്തെ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയും സിബിടി ഓയില്‍ സംബന്ധിച്ച് നടത്തിയ ചാറ്റും അന്വേഷണ സംഘം വീണ്ടെടുത്തു. ഇതോടെ ബോളിവുഡ് താരങ്ങള്‍ക്ക് കുരുക്ക് മുറുകകയാണ്.
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യ
സാറ, ശ്രദ്ധ, രാകുല്‍, സുശാന്ത് എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്ന് റിയ ചക്രവര്‍ത്തി നേരത്തെ സമ്മതിച്ചിരുന്നു. സുശാന്തിന്റെ ഫാംഹൗസില്‍ വച്ചാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കഞ്ചാവും മദ്യവും താരങ്ങള്‍ പതിവായി പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ എട്ടിനാണ് റിയ ചക്രവര്‍ത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തത്. സുശാന്തിന് വേണ്ടി മയക്ക് മരുന്ന് സംഘടിപ്പിച്ചു നല്‍കിയെന്നാണ് കുറ്റം. റിയയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ മുംബൈയിലെ വെള്ളപ്പൊക്കം കാരണം പരിഗണിച്ചില്ല എന്നാണ് വിവരം. റിയയുടെയും സഹോദരന്റെയും റിമാന്റ് കാലാവധി ഒക്ടോബര്‍ ആറ് വരെ നീട്ടിയിരിക്കുകയാണ്.