കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന്റെ സംസ്‌കാര ചടങ്ങിനെയും അവര്‍ വെറുതെ വിട്ടില്ല... അവര്‍ വിളിച്ചു, സുഹൃത്ത് പറയുന്നു!!

Google Oneindia Malayalam News

മുംബൈ: സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സുഹൃത്തും നിര്‍മാതാവുമായ സന്ദീപ് സിംഗ്. സുശാന്തിന്റെ സംസ്‌കാര ചടങ്ങുകളെ പോലും ബോളിവുഡ് മാഫിയ വെറുതെ വിട്ടില്ലെന്ന് സന്ദീപ് പറയുന്നു. സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിലെ ചില വമ്പന്‍മാരുടെ പ്രതികരണത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഇവരൊരിക്കലും സുശാന്തിനൊപ്പം നിന്നിട്ടില്ല. എന്നാല്‍ ഒരുപാട് പ്രമുഖര്‍ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. അത് സുഷാന്തിനോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം കൊണ്ടായിരുന്നു. അവര്‍ സുശാന്തിന് വേണ്ടി വിലപിച്ചിരുന്നു.

1

സുശാന്ത് മരിച്ചപ്പോള്‍ പലരും ആ സന്ദര്‍ഭത്തില്‍ നാടകം കളിക്കാനാണ് ശ്രമിച്ചത്. പലരുടെയും പ്രതികരണം ആ നാടകീയത കലര്‍ത്തിയതായിരുന്നു. ഇത്തരം കാര്യങ്ങള്‍ സുശാന്തിന് തീരെ ഇഷ്ടമല്ലായിരുന്നു. ആ ചടങ്ങ് കഴിഞ്ഞ് വന്ന് ഞാനൊന്ന് കുളിക്കാനായി പോയതായിരുന്നു. എന്റെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോളുകളും മെസേജുകളും ഞെട്ടിക്കുന്തനായിരുന്നു. എന്തുകൊണ്ട് ഞങ്ങളെ വിളിച്ചില്ല എന്നായിരുന്നു ചോദ്യങ്ങള്‍. ഞങ്ങള്‍ വളരെ സ്വാധീനമുള്ളവരാണ്. എന്തുകൊണ്ട് ആ ചടങ്ങിലേക്ക് വിളിച്ചില്ല എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ഇവരുടെയൊക്കെ മനസ്സില്‍ എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്ന് സന്ദീപ് പറഞ്ഞു.

Recommended Video

cmsvideo
സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam

ഏക്താ കപൂറിനെ ഈ വിവാദത്തിലേക്ക് വെറുതെ വലിച്ചിഴച്ചു. അവര്‍ സുശാന്തിനെ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയിരുന്നു. ശ്രദ്ധ കപൂര്‍, രണ്‍ദീപ ഹൂഡ എന്നിവരും വന്നിരുന്നു. ഇവരെല്ലാം മഴയുണ്ടായിട്ടും അവിടെയെത്തിയവരാണ്. ഒരുപാട് കരഞ്ഞിട്ടാണ് അവര്‍ അവിടെ വന്നത്. ഇവര്‍ക്കൊന്നും ഒരു ക്ഷണക്കത്ത് പോലും സുശാന്തിന്റെ ചടങ്ങുകള്‍ക്ക് വേണ്ടായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ എന്താണ് മനസ്സില്‍ കരുതിയിരിക്കുന്നത്. എന്നെ ഏറ്റവുമധികം ഞെട്ടിക്കുന്നത് ഇത്തരം കാര്യങ്ങളാണ്. സുശാന്തിന്റെ മരണത്തേക്കാള്‍ ഏറെ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്നെ വേദനിപ്പിക്കുന്നുവെന്നും സന്ദീപ് പറഞ്ഞു..

സുശാന്തിന്റെ കരിയറിനെയും മരണത്തെയും കുറിച്ചുള്ള പല അഭ്യൂഹങ്ങളും ഇല്ലാത്തതാണ്. പുറത്ത് നിന്ന് വന്ന നടനാണെങ്കിലും സുശാന്ത് യഷ് രാജിന് വേണ്ടിയും ധര്‍മ പ്രൊഡക്ഷന്‍സിന് വേണ്ടിയും സിനിമകള്‍ ചെയ്തു. ഇവര്‍ സുശാന്തിന്റെ കുടുംബത്തെ കുറിച്ച് ചിന്തിക്കണം. സുശാന്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കരുതുന്ന സാഹചര്യത്തില്‍ പോലീസ് നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെയും ചോദ്യം ചെയ്തിരുന്നു. മഹേഷ് ഭട്ടിനെയും സുശാന്തിന്റെ മരണത്തിലേക്ക് വലിച്ചിഴച്ചിരുന്നു.

English summary
sushant singh rajput death: powerful people wants to be invited to his funeral says freind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X