ചന്ദ്രനിൽ സ്വന്തം സ്ഥലം,ആഢംബര ടെലിസ്കോപ്പ്, ഒരു സിനിമയ്ക്ക് കോടികൾ, സുശാന്തിനെക്കുറിച്ച് അറിയാത്തത്!
മുംബൈ: പണത്തിന്റെയും പ്രശസ്തിയുടേയും നടുവില്‍ നില്‍ക്കേയാണ് തന്റെ 34ാം വയസ്സില്‍ സുശാന്ത് സിംഗ് രാജ്പുത് ജീവിതത്തിന് തിരശ്ശീലയിട്ടത്. ഏറെ നാളുകളായി വിഷാദ രോഗത്തിന് ഇരയായിരുന്നു സുശാന്ത്.
Recommended Video
സിനിമകളുടെ പരാജയവും അവസരങ്ങള്‍ നഷ്ടപ്പെട്ടതും സിനിമക്കുളളിലെ കിടമത്സരങ്ങളുമൊക്കെയാണ് സുശാന്തിനെ വിഷാദരോഗിയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ ജീവിതത്തിന് മറ്റൊരു മറുവശവും ഉണ്ട്. ആകാശക്കാഴ്ചകളും ആഢംബര കാറുകളും ഇഷ്ടപ്പെട്ടിരുന്ന ചന്ദ്രനില്‍ സ്ഥലം വാങ്ങിയ നടനാണ് സുശാന്ത്.

ആസ്തി 59 കോടി രൂപ
നടനെന്നതിലുപരി നര്‍ത്തകനും സംരഭകനുമെല്ലാമാണ് സുശാന്ത് സിംഗ് രാജ്പുത്. സുശാന്തിന്റെ ആസ്തി 59 കോടി രൂപയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ ബാന്ദ്രയിലുളള ആഢംബര ഫ്‌ളാറ്റിലേക്ക് ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് സുശാന്ത് താമസം മാറിയത്. ഒരു മാസം 4.51 ലക്ഷം രൂപയാണ് മാസവാടക.

ആഢംബര കാറുകളും ബൈക്കുകളും
2022 ഡിസംബര്‍ വരെ ഇവിടെ താമസിക്കാനാണ് സുശാന്തിന്റെ കരാര്‍. അതിനായി 12.90 ലക്ഷം രൂപയാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്. ആഢംബര കാറുകളോട് സുശാന്തിന് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. ആഢംബര കാറുകളും ബൈക്കുകളും സുശാന്തിന്റെ ശേഖരത്തിലുണ്ട്. അക്കൂട്ടത്തില്‍ താരത്തിന് പ്രിയപ്പെട്ടവ് മസെരാറ്റി ക്വാട്രോപോര്‍ട്ട് ആയിരുന്നു.

2.49 കോടിയുടെ വാഹനം
2.49 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. 2.12 കോടിയുടെ നിനാന്‍ ജിടിആര്‍, 62.96 ലക്ഷത്തിന്റെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് എച്ച്എസ്ഇ ഡൈനാമിക്, 25.9 ലക്ഷം രൂപയുടെ ബിഎംഡബ്ല്യൂ കെ 1300 ആര്‍ സ്‌പോര്‍ട്‌സ് ബൈക്ക് എന്നിവയെല്ലാം സുശാന്തിന്റെ വാഹന ശേഖരത്തിലുണ്ട്.

വിലകൂടിയ ടെലസ്‌കോപ്പ്
ജ്യോതിശാസ്ത്രത്തില്‍ വലിയ താല്‍പര്യം സുശാന്തിന് ഉണ്ടായിരുന്നു. വിലകൂടിയ ടെലസ്‌കോപ്പായ ബോയിംഗ് 737 ഫിക്‌സഡ് ബേസ് ഫ്‌ളൈര്‌റ് സിമുലേറ്റര്‍ സുശാന്ത് വാങ്ങി വീട്ടില്‍ വെച്ചിരുന്നു. ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ സുശാന്ത് പോസ്റ്റ് ചെയ്തിരുന്നു. ശനിയുടെ വളയങ്ങള്‍ കാണുന്നതിന് വേണ്ടിയാണ് ടെലസ്‌കോപ്പ് വാങ്ങിയത് എന്നാണ് സുശാന്ത് പറഞ്ഞിരുന്നത്.

ചന്ദ്രനില്‍ സ്ഥലം വാങ്ങി
ഒരു സിനിമയ്ക്ക് 5 മുതല്‍ 7 കോടി വരെയാണ് സുശാന്ത് പ്രതിഫലമായി വാങ്ങിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആകാശത്തോടുളള സുശാന്തിന്റെ പ്രണയം മനസ്സിലാക്കാന്‍ ഇത് കൂടി അറിയണം. ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടുളള ഏക ഇന്ത്യന്‍ നടന്‍ സുശാന്ത് ആണ്. രാജ്യാന്തര ലൂണാര്‍ ലാന്‍ഡ്‌സ് ഓഫ് രജിസ്ട്രിയില്‍ നിന്നാണ് 2018ല്‍ സുശാന്ത് ചന്ദ്രനിലെ സ്ഥലം സ്വന്തമാക്കിയത്.

ലഭിച്ച 7 സിനിമകളും നഷ്ടമായി
സീ ഓഫ് മസ്‌കോവി എന്ന സ്ഥലമാണ് സുശാന്ത് വാങ്ങിയത്. താരകുടുംബത്തിന്റെ വിലാസമില്ലാതെ സിനിമയിലെത്തിയ സുശാന്തിന് പിടിച്ച് നില്‍ക്കാന്‍ പ്രതിസന്ധികള്‍ ഏറെ തരണം ചെയ്യേണ്ടതുണ്ടായിരുന്നു. നിരൂപക പ്രശംസ കിട്ടിയ ചിച്ചോരെയ്ക്ക് ശേഷം സുശാന്തിന് സിനിമകളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ലഭിച്ച 7 സിനിമകളും അദ്ദേഹത്തിന് നഷ്ടമായി എന്നും പറയുന്നു.

20 കോടിയുടെ ബംഗ്ലാവും
12 സിനിമകളിലാണ് ഇതുവരെ സുശാന്ത് അഭിനയിച്ചിട്ടുളളത്. ആദ്യകാലത്ത് സീരിയലുകളിലും ബാക്ക് ഡാന്‍സറായും മറ്റും സുശാന്ത് പ്രവര്‍ത്തിച്ചിരുന്നു. 2013ലാണ് സുശാന്തിന്റെ ആദ്യത്തെ സിനിമ. ബാന്ദ്രയിലെ ഫ്‌ളാറ്റ് കൂടാതെ പാലി ഹില്ലില്‍ 20 കോടിയുടെ ബംഗ്ലാവും സുശാന്തിന് സ്വന്തമായിട്ടുണ്ട്. ബാന്ദ്രയിലെ ഫ്‌ളാറ്റിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications