• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുശാന്തിന്റേത് ആദ്യമല്ല, എന്റെ കരിയറും തകര്‍ത്തു, സല്‍മാന്‍ ഖാനാണ് പിന്നിലെന്ന് ദബംഗ് സംവിധായകന്‍!!

മുംബൈ: നടന്‍ സുഷാന്ത് സിംഗിന്റെ ആത്മഹത്യയോടെ ബോളിവുഡിലെ താരലോബിക്കെതിരെയുള്ള വെളിപ്പെടുത്തല്‍ കൂടുതല്‍ പുറത്തേക്ക് വരുന്നു. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സഹോദരന്‍ അഭിനവ് കശ്യപിന്റെ വെളിപ്പെടുത്തല്‍ ബോളിവുഡിനെ ഇളക്കി മറിച്ചിരിക്കുകയാണ്. തന്റെ കരിയര്‍ തകര്‍ത്തത് സല്‍മാന്‍ ഖാനും കുടുംബവും ചേര്‍ന്നാണെന്ന് അദ്ദേഹം ഉന്നയിക്കുന്നു. ആദ്യ ചിത്രം തൊട്ട് തന്റെ ജീവിതത്തില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് കശ്യപ്. അതേസമയം വലിയ വിവാദമായിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍.

cmsvideo
  sushant singh rajput was a victim of karan johar team
  അന്വേഷണം വേണം

  അന്വേഷണം വേണം

  സര്‍ക്കാരിനോട് സുശാന്തിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എനിക്ക് പറയാനുള്ളത്. സുശാന്ത് നിങ്ങള്‍ വിശ്രമിക്കൂ. പക്ഷേ നിങ്ങളുടെ പോരാട്ടം തുടരും. സുശാന്തിന്റെ മരണം ഞങ്ങളൊക്കെ നേരിടുന്ന വലിയൊരു കാര്യത്തെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. മീടു മൂവ്‌മെന്റ് പോലുള്ള സംഭവങ്ങള്‍ക്ക് സുശാന്തിന്റെ മരണം തുടക്കമിടുമെന്നാണ് പ്രതീക്ഷ. എത്രയോ മോശം കാര്യങ്ങളാണ് അവിടെ നടക്കുന്നതും അഭിനവ് പറഞ്ഞു.

  യഷ് രാജും വില്ലന്‍മാര്‍

  യഷ് രാജും വില്ലന്‍മാര്‍

  ആദ്യം പറയാനുള്ളത് യഷ് രാജ് ഫിലിംസിന്റെ ടാലന്റ് ഏജന്‍സിയെ കുറിച്ചാണ്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് അവരാണ്. അത് ഏജന്‍സികള്‍ അന്വേഷിച്ച് കണ്ടെത്തണം. ഇവര്‍ ഒരിക്കലും ഒരു നടന്റെ കരിയര്‍ നന്നാക്കാന്‍ ശ്രമിക്കില്ല. പകരം നിങ്ങളുടെ കരിയറാണ് ഇല്ലാതാക്കുക. ഇത് ഒരു ദശാബ്ദത്തോളം ഞാന്‍ അനുവഭിച്ചതാണ്. ഒാരോ ടാലന്റ് മാനേജറും ഏജന്‍സിയും മരണത്തിലേക്കുള്ള കുരുക്കാണ് നടന്‍മാര്‍ക്ക്. വൈറ്റ് കോളര്‍ ദലാലുമാരാണ് ഇവരെന്നും അഭിനവ് കുറ്റപ്പെടുത്തി.

  എന്റെ അനുഭവം

  എന്റെ അനുഭവം

  പത്ത് വര്‍ഷക്കാലം ഒരു സിനിമ ചെയ്തത് കൊണ്ട് ഞാന്‍ അനുഭവിച്ചത് പറഞ്ഞറിയിക്കാനാവില്ല. അര്‍ബാസ് ഖാനൊപ്പം ചേര്‍ന്ന് സല്‍മാന്‍ ഖാനെ നായകനാക്കി ഞാന്‍ ദബംഗ് ചെയ്തു. എന്നാല്‍ അതിന്റെ രണ്ടാം ഭാഗം ഞാന്‍ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. അതിന് കാരണം അര്‍ബാസ് ഖാനും സൊഹൈല്‍ ഖാനുമായുള്ള പ്രശ്‌നങ്ങളാണ്. സല്‍മാന്റെ കുടുംബം എന്റെ കരിയര്‍ ഭയപ്പെടുത്തി നിയന്ത്രിക്കാനാണ് ശ്രമിച്ചത്. ഇവര്‍ ശരിക്കും മാഫിയയാണ്.

  എന്റെ അവസരങ്ങള്‍

  എന്റെ അവസരങ്ങള്‍

  ദബംഗ് നന്നായി ഓടിയതോടെ നിരവധി അവസരങ്ങള്‍ എനിക്കുണ്ടായിരുന്നു. ശ്രീ അഷ്ടവിനായക് നിര്‍മാണ കമ്പനിയുമായി ഞാനൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ഈ മാഫിയ അതായത് സല്‍മാന്റെ കുടുംബം അതിന്റെ ഉടമ രാജ് മേത്തയെ വിളിച്ച് ഭയപ്പെടുത്തി. എന്നെ വെച്ച് സിനിമ ചെയ്താല്‍ പിന്നെ തീര്‍ന്നെന്ന രീതിയിലായിരുന്നു ഭീഷണി. പിന്നീട് വയാക്കോമുമായി സഹകരിച്ച് സിനിമ ചെയ്യാനുള്ള ശ്രമത്തെയും അവര്‍ തകര്‍ത്തു. അഡ്വാന്‍സ് പണവും പലിശയും ഞാന്‍ തിരിച്ച് കൊടുക്കേണ്ടി വന്നു.

  ഉറച്ച് നിന്നത് അവര്‍

  ഉറച്ച് നിന്നത് അവര്‍

  എനിക്കൊപ്പം ഉറച്ച് നിന്നത് റിലയന്‍സ് മാത്രമാണ്. എന്റെ രണ്ടാമത്തെ ചിത്രം ബേഷറമിനെ പരമാവധി തകര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. നെഗറ്റീവ് ക്യാമ്പയിന്‍ പിആര്‍ഒ വഴി ഇവര്‍ സ്ഥിരമായി നടത്തിയിരുന്നു. വിതരണക്കാരെ വരെ ഇത് ഭയപ്പെടുത്തിയിരുന്നു. പലരും ഈ ചിത്രം പ്രദര്‍ശത്തിനെടുക്കാന്‍ പോലും ഭയന്നു. ഈ ചിത്രം എന്നിട്ടും 58 കോടിയോളം ചിത്രം നേടി. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് നിരക്കുകള്‍ അട്ടിമറിക്കാനും സല്‍മാന്‍ ഖാന്‍ ശ്രമിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ എന്റെ എല്ലാ ബിസിനസുകളും സംരംഭങ്ങളും അവര്‍ തകര്‍ത്തു.

  കുടുംബത്തിന് ഭീഷണി

  കുടുംബത്തിന് ഭീഷണി

  പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടുംബത്തിന് ബലാത്സംഗ ഭീഷണി വരെ നേരിട്ടു. എന്റെ കുടുംബം അതോടെയാണ് തകര്‍ന്നത്. 2017ല്‍ ഈ പ്രശ്‌നങ്ങളോടെ ഞാന്‍ വിവാഹമോചിതനായി. ഇതിനെതിരെ ഞാന്‍ 2017ല്‍ പരാതി നല്‍കിയതാണ്. എന്നാല്‍ പോലീസ് പരാതി സ്വീകരിച്ചില്ല. ഭീഷണി വര്‍ധിച്ചതോടെ ഈ നമ്പറുകള്‍ ട്രേസ് ചെയ്യാന്‍ പോലീസിനോട് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അതും ഇല്ലാതാക്കി. ഈ തെളിവുകളൊക്കെ ഇന്നും എന്റെ പക്കലുണ്ട്. അന്ന് ഞാന്‍ നല്‍കിയ പരാതികള്‍ ഇപ്പോഴുമുണ്ട്. ഇതുവരെ നടപടിയെടുത്തില്ലെന്നും അഭിനവ് പറഞ്ഞു.

  എന്റെ ശത്രുക്കളെ അറിയാം

  എന്റെ ശത്രുക്കളെ അറിയാം

  എന്റെ ശത്രുക്കള്‍ ആരൊക്കെയാണെന്ന് പത്ത് വര്‍ഷം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, സലീം ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവരാണ് എന്റെ ശത്രുക്കള്‍. ഇതിനിടയില്‍ ഒരുപാട് പേര്‍ വേറെയുമുണ്ട്. അവരെയൊക്കെ നിയന്ത്രിക്കുന്ന തലവന്‍ സല്‍മാന്‍ ഖാന്റെ കുടുംബമാണ്. ഇവര്‍ ദുര്‍നടപ്പിലൂടെയാണ് പണം സമ്പാദിച്ചത്. ഇതിലൂടെ രാഷ്ട്രീയ സ്വാധീനം അവര്‍ നേടിയെടുത്തിട്ടുണ്ട്. അധോലോകവുമായി ഇവര്‍ക്ക് ബന്ധമുണ്ട്. സുഷാന്തിനെ പോലെ ഞാന്‍ വിട്ടുകൊടുക്കില്ല. ഇവരോട് എന്ത് വന്നാലും വിട്ടുകൊടുക്കാന്‍ ഞാനില്ല. ഇനിയും നിരപരാധികള്‍ ബോളിവുഡില്‍ മരിച്ച് വീഴാന്‍ പാടില്ലെന്നും അഭിനവ് പറഞ്ഞു.

  English summary
  sushant singh rajput's death: abhinav kashyap hits out at salman khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X