Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്ത് സിംഗിന്റെ മരണം; നടി റിയാ ചക്രബർത്തി മുബൈയിൽ നിന്ന് 'മുങ്ങി',റിയയെ കുരുക്കി നടിയുടെ മൊഴി

മുംബൈ; ബോളിവുഡ് നടൻ സുശാന്ത് രാജ്പുത് സിംഗിന്റെ മരണം വലിയ വിവാദങ്ങൾക്കാണ് വെഴിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബവും നടനോട് അടുത്ത വൃത്തങ്ങളും ആവർത്തിക്കുന്നത്. സുശാന്തിന്റെ കരിയർ നശിപ്പിക്കാൻ നിരവധി പേർ ഇടപെട്ടെന്നും അതാണ് മരണത്തിൽ കൊണ്ടെത്തിച്ചതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. നടന്റെ കാമുകി റിയ ചക്രബർത്തിയുടെ പേരും വിവാദങ്ങളിൽ നിറയുന്നുണ്ട്.

റിയയുടെ ഇടപെടലിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സുശാന്തിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇപ്പോഴിതാ നടിയെ മുംബൈ വീട്ടിൽ നിന്നും കാണാതായെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

 സംശയത്തിന്റെ നിഴലിൽ

സംശയത്തിന്റെ നിഴലിൽ

ജൂണിലാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റിൽ നടനെ ആത്മഹത്യ നിലയിൽ കണ്ടെത്തിയത്. ലോക്ക് ഡൗണിനിടെയായിരുന്നു സംഭവം. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു നടനെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് തള്ളി കുടുംബം രംഗത്തെത്തി. നടന്റെ കാമുകി റിയ ചക്രബർത്തിയുടെ ഇടപെടലാണ് കുടുംബം ഇപ്പോൾ ചോദ്യം ചെയ്യുന്നത്.

 മരണത്തിന് മുൻപ്

മരണത്തിന് മുൻപ്

മരണത്തിന് മുൻപ് റിയയ്ക്ക് ഒപ്പമായിരുന്നു സുശാന്ത് കഴിഞ്ഞിരുന്നത്. സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് റിയ ബാന്ദ്രയിലെ നടന്റെ ഫ്ളാറ്റിൽ നിന്നും റിയ മാറി താമസിച്ചത്. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് റിയയെ സുശാന്ത് വിളിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുശാന്തിന്റെ മരണം അന്വേഷണിക്കുന്ന മുംബൈ പോലീസിൽ പിതാവ് കെകെ സിംഗ് പരാതി നൽകി. ഇതോടെ റിയാ ചക്രബർത്തി, നടിയുടെ മാതാപിതാക്കൾ, സുശാന്തിന്റെ മുൻ മാനേജർ എന്നിവർ അടക്കമുള്ളവർക്കെതിരെ കേസ് എടുത്തിരിക്കുകയാണ് മുംബൈ പോലീസ്. ഗുരുതര ആരോപണമാണ് നടിക്കെതിരെ സുശാന്തിന്റെ പിതാവ് ഉന്നയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    Sushant Singh Rajput's Last Movie Dil Bechara Breaks Records | Oneindia Malayalam
    കോടികൾ തട്ടി

    കോടികൾ തട്ടി

    നടനിൽ നിന്നും റിയ കോടികൾ തട്ടിയെന്നും കുടുംബവുമായി അകറ്റാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലാതിരുന്ന വ്യക്തിയാണ് സുശാന്തെന്നും റിയയുമായുള്ള ബന്ധത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും സിംഗിന്റെ പരാതിയിൽ പറയുന്നു. സുശാന്തിനെ ചികിത്സിച്ച ഡോക്ടർമാരുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

    15 കോടി അക്കൗണ്ടിലേക്ക് മാറ്റി

    15 കോടി അക്കൗണ്ടിലേക്ക് മാറ്റി

    സുശാന്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 17 കോടിയോളം രൂപയിൽ 15 കോടി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സുശാന്തിന് യാതൊരു ബന്ധവുമില്ലാത്ത ആളുടെ എക്കൗണ്ടിലേക്കാണ് ഈ തുക മാറ്റിയിരിക്കുന്നത്. ഇതിൽ ദുരൂഹ ഉണ്ടെന്നും പരാതി പറയുന്നു. സുശാന്തിന്റെ രോഗവിവരങ്ങൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

    വീട്ടിൽ നിന്ന് മുങ്ങി

    വീട്ടിൽ നിന്ന് മുങ്ങി

    അതേസമയം പരാതിയിൽ റിയയെ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പാട്ന പോലീസ് സംഘം അവരുടെ മുംബൈ വീട്ടിലെത്തിയെങ്കിലും നടിയ വീട്ടിൽ നിന്ന് കാണാതായെന്നാണ് റിപ്പോർട്ട്. റിയയ്ക്കെതിരായ സുശാന്തിന്റെ അച്ഛൻറെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻരിൽ ഹാജരാകാൻ റിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നടി പ്രതികരിച്ചിരുന്നില്ല.

    മുൻകൂർ ജാമ്യത്തിന്

    മുൻകൂർ ജാമ്യത്തിന്

    തുടർന്നാണ് പോലീസ് സംഘം നടിയെ ചോദ്യം ചെയ്യുന്നതിനായി വീട്ടിലെത്തിയത്. എന്നാൽ അവർ അവിടെ ഉണ്ടായിരുന്നില്ല. നടി മുൻ കൂർ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെ റിയ ചക്രബർത്തിക്കെതിരെ സുശാന്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ടെ രംഗത്തെത്തി.

    അങ്കിതയുടെ മൊഴി

    റിയയ്ക്കെതിരെ അങ്കിത അന്വേഷണ സംഘത്തിന് മൊഴി നൽകി. റിയ സുശാന്തിനെ മാനസികമായും സാമ്പത്തികമായും തളർത്തിയെന്നാണ് അങ്കിതയുടെ ആരോപണം. സുശാന്തിന്റെ പിതാവും ഇക്കാര്യങ്ങൾ തന്റെ പരാതിയിൽ ആവർത്തിച്ചിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് തന്നോട് പറഞ്ഞിരുന്നുവെന്നാണ് അങ്കിത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

    സത്യം ജയിച്ചുവെന്ന്

    സത്യം ജയിച്ചുവെന്ന്

    തന്റെ മൊഴി ശരിവെയ്ക്കുന്ന തെളിവുകളും പോലീസിന് മുന്നിൽ അങ്കിത ഹാജരാക്കിയിട്ടുണ്ട്. റിയയുടെ ഉപദ്രവങ്ങൾ വിവരിക്കുന്ന സുശാന്തിന്റെ സന്ദേശങ്ങളാണ് അങ്കിത പോലീസ് കൈമാറിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സത്യം ജയിച്ചുവെന്ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവർ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+