കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയ ചക്രവർത്തിയെ സഹായിക്കുന്നത് സുശാന്തിന്റെ സുഹൃത്ത്? ഗുരുതര ആരോപണമുന്നയിച്ച് അഭിഭാഷകൻ

Google Oneindia Malayalam News

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്ത് സിംഗ് രാജ്പുത്തിന്റെ സുഹൃത്ത് സന്ദീപ് പിഥാനിയോട് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടെങ്കിലും പിഥാനി ഹാജരായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പിതാനി എത്താത്തതിനെ തുടർന്ന് വീണ്ടും ആഗസ്റ്റ് പത്തിന് എത്താൻ നിർദേശിക്കുകയായിരുന്നു. റിയ ചക്രവർത്തിയോടും കുടുംബാംഗങ്ങളോടും അതേ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് നിർദേശിച്ചിരുന്നു. റിയയ്ക്ക് പുറമേ സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത് ചക്രവർത്തി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശിച്ചിരുന്നു.

 ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വോട്ട് ആര്‍ക്ക്;ഇന്ത്യാ ടുഡെ ട്വിറ്റര്‍ പോളില്‍ ബിജെപിയെ മറികടന്നു ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വോട്ട് ആര്‍ക്ക്;ഇന്ത്യാ ടുഡെ ട്വിറ്റര്‍ പോളില്‍ ബിജെപിയെ മറികടന്നു

 പിഥാനിക്കെതിരെ അഭിഭാഷകൻ

പിഥാനിക്കെതിരെ അഭിഭാഷകൻ

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തിൽ സുഹൃത്ത് സിദ്ധാർത്ഥ് പിഥാനിക്കെതിരെ അഭിഭാഷകൻ. നടിയും സുശാന്ത് സിംഗ് രാജ് പുത്തിന്റെ കാമുകിയുമായ റിയ ചക്രവർത്തിയെ സന്ദീപ് സഹായിക്കുന്നുവെന്നാണ് കുടുംബ വക്കീൽ ഉന്നയിക്കുന്ന ആരോപണം. സന്ദീപ് ബുദ്ധിമാനായ കുറ്റവാളിയാണെന്നും അഭിഭാഷകൻ വികാസ് സിംഗ് കുറ്റപ്പെടുത്തുന്നു. വാർത്താ ഏജൻസി എഎൻഐഎയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ് പിഥാനിയുടെ പെരുമാറ്റം അങ്ങേയറ്റം സംശയാസ്പദമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു.

നീക്കം സംശയാസ്പദം

നീക്കം സംശയാസ്പദം

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്റെ കുടുംബവുമായി ബന്ധം പുലർത്തിയിരുന്ന സിദ്ധാർത്ഥ് പിഥാനി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഇവരുമായി സംസാരിക്കാറില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു. സുശാന്തിന്റെ കുടുംബത്തെ സഹായിക്കാനും നേരത്തെ മുന്നിലുണ്ടായിരുന്ന സന്ദീപ് റിയയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം റിയയെ പിന്തുണച്ചുകൊണ്ട് ഇമെയിൽ അയച്ചതായും അഭിഭാഷകൻ പറയുന്നു. സുശാന്തിന്റേത് ആത്മഹത്യയാണെന്ന് അവകാശപ്പെട്ടും പിഥാനി രംഗത്തെത്തിയിരുന്നു.

സത്യം പുറത്തുവരണം

സത്യം പുറത്തുവരണം


സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാ ചക്രവർത്തിയെയും സന്ദീപ് പിഥാനിയെയും കസ്റ്റഡിലിയെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു. സന്ദീപും സുശാന്തും ഒരുമിച്ചാണ് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ ചുരുക്കം ചിലരിൽ ഉൾപ്പെടുന്നവരാണ് സന്ദീപ്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യം ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോഴും പിഥാനി ഹാജരായിരുന്നില്ല.

ഫോൺ സംഭാഷണം

ഫോൺ സംഭാഷണം

ജൂൺ അഞ്ചിന് സുശാന്തും റിയയും തമ്മിൽ രണ്ട് തവണ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നാണ് ഫോൺ രേഖകൾ സൂചിപ്പിക്കുന്നത്. ഇത് വളരെ ദൈർഘ്യം കുറഞ്ഞ സംഭാഷണമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് മിനിറ്റ് വരെ മാത്രമാണ് ഇത് നീണ്ടുനിന്നിട്ടുള്ളത്. ജൂൺ അഞ്ചിന് രാവിലെ 8.19ന് സുശാന്താണ് രാവിലെ റിയയെ ഫോണിൽ വിളിച്ചിട്ടുള്ളത്. ഇത് 114 സെക്കന്റ് മാത്രം നീണ്ടുനിന്ന കോളായിരുന്നു.

 കേസ് സിബിഐയ്ക്ക്

കേസ് സിബിഐയ്ക്ക്


കഴിഞ്ഞ ആഴ്ചയാണ് സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കുന്നത്. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയ്ക്കും കുടുംബത്തിനുമെതിരെയാണ് സിബിഐ അന്വേഷണം നടത്തിവരുന്നത്. റിയ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ പിതാവ് കെ കെ സിംഗാണ് റിയാ ചക്രവർത്തിക്കും കുടുംബത്തിനുമെതിരെ സുശാന്ത് സിംഗിന്റെ മരണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തന്റെ മകനെ മാനസികമായി പീഡിപ്പിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നും പണം തട്ടിയെന്നുമാണ് നടിക്കെതിരെയുള്ള ആരോപണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306, 341, 342, 380, 406, 506, 120ബി, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് ബിഹാർ പോലീസ് റിയ ചക്രവർത്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

വലവിരിച്ച് എൻഫോഴ്സ്മെന്റ്

വലവിരിച്ച് എൻഫോഴ്സ്മെന്റ്

സുശാന്ത് സിംഗ് രാജ് പുത്തിന്റെ അക്കൌണ്ടിൽ നിന്ന് നാലോളം അക്കൌണ്ടുകളിലേക്ക് റിയ ചക്രവർത്തി 15 കോടിയോളം രൂപ മാറ്റിയെന്നും പിതാവ് ബിഹാർ പോലീസിന് നൽകിയ നൽകി. പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് റിയ ചക്രവർത്തി, പിതാവ്, സഹോദരൻ ഷോവിക് ചക്രവർത്തി, ബന്ധു എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ റൂം മേറ്റായിരുന്ന സിദ്ധാർത്ഥ് പിഥാനി, മുൻ ബിസിനസ് മാനേജർ ശ്രുതി മോദി, സഹോദരി മിതു സിംഗ് എന്നിവരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

English summary
Sushant Singh Rajput's family lawyer against Sushant's flatmate Siddharth Pithani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X