• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുശാന്ത് സിംഗിന്റെ കുടുംബം മുംബൈയിലേക്ക്.... സംസ്‌കാരം നാളെ, വൈറലായി 50 സ്വപ്‌നങ്ങള്‍!!

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തില്‍ കണ്ണീര്‍വാര്‍ത്ത് സിനിമാ ലോകം. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ മുംബൈയില്‍ നടക്കും. അദ്ദേഹത്തിന്റെ കുടുംബം മുംബൈയില്‍ എത്തും. സുശാന്തിന്റെ പിതാവിന്റെ ആരോഗ്യ സ്ഥിതി വഷളാണെങ്കിലും, അദ്ദേഹം പട്‌നയില്‍ നിന്ന് നാളെ മുംബൈയിലെത്തും. ബാന്ദ്രയിലെ വീട്ടിലാണ് സുഷാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം എന്താണ് കാരണമെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ആത്മഹത്യാ കുറിപ്പിനായി പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി സുശാന്തിന്റെ മരുന്ന് ശേഖരത്തില്‍ നിന്ന് ചില കാര്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷാദത്തിനുള്ള മരുന്ന് സുശാന്ത് ഉപയോഗിച്ചതായി സൂചനയുണ്ട്. അതേസമയം ഇതൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിലൂടെ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിട്ടുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കും. സുശാന്ത് മനശാസ്ത്രജ്ഞന്റെ സഹായം തേടിയിരുന്നതായി പോലീസ് പറഞ്ഞു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അതേസമയം ബോളിവുഡില്‍ നിന്നും രാഷ്ട്രീയ മേഖലയില്‍ നിന്നുമുള്ള അനുശോചനങ്ങള്‍ ഇപ്പോള്‍ പ്രവഹിച്ച് കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ മരണത്തില്‍ അനുശോചനം അറിയിച്ചു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ സുശാന്തിന്റെ 50 സ്വപ്‌നങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. തന്റെ ജീവിതകാലത്തില്‍ സഫലമാക്കേണ്ട സ്വപ്‌നങ്ങളുടെ പട്ടികയാണ് സുശാന്ത് മുമ്പ് പങ്കുവെച്ചിരുന്നത്. ഒരു ആരാധകനാണ് ഇത് പങ്കുവെച്ചത്. ഈ സ്വപ്‌നത്തില്‍ കുറച്ച് കാര്യം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ടാവാം. ചിലത് അദ്ദേഹം ബാക്കിവെച്ചിട്ടുണ്ടാവും. നമ്മളെല്ലാവരും സ്വപ്‌നം കാണുന്നവരാണ്. ഇതെല്ലാം നേടിയെടുത്താലും ഇല്ലെങ്കിലും ജീവിതം വലിയൊരു സമ്മാനമാണെന്ന് ഓര്‍ക്കുക. നിങ്ങളെ ആ ജീവിതത്തെ കണ്ടെത്തിയാല്‍, അതില്‍ നിറയെ സന്തോഷം കണ്ടെത്താനും സാധിക്കുമെന്ന് ദര്‍ശന്‍ എന്ന ആരാധകന്‍ കുറിച്ചു.

cmsvideo
  Sushant Singh Rajput's handwritten list of 50 dreams goes viral

  വിമാനം പറത്താനുള്ള ലൈസന്‍സ് നേടുക, നാസയുടെ വര്‍ക്ക്‌ഷോപ്പിലേക്ക് നൂറ് കുട്ടികളെ അയക്കുക. അയേണ്‍മാന്‍ ട്രയാത്‌ലണില്‍ പങ്കെടുക്കുക. റൊണാള്‍ഡോയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുക. ശവപ്പറമ്പില്‍ ഒരു രാത്രി ഒറ്റയ്ക്ക് കഴിയുക. ലംബോര്‍ഗിനി വാങ്ങുക. സ്വന്തമായി പുസ്തകം എഴുതുക. ഇടംങ്കൈ കൊണ്ട് ക്രിക്കറ്റ് കളിക്കുക. പരീക്ഷയെഴുതാതെ ബിരുദം നേടുക. നൂറ് അമ്മമാരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി സ്വന്തമാക്കുക. നാസയില്‍ ബഹിരാകാശ പരിശീലനം നേടുക. റോബര്‍ട്ട് ഡൗണി ജൂനിയറിനൊപ്പം അയേണ്‍ മാന്‍ വേഷത്തില്‍ ഒരു സെല്‍ഫി എടുക്കുക എന്നിങ്ങനെയുള്ള ആഗ്രഹങ്ങളാണ് ഇതില്‍ പറയുന്നത്.

  English summary
  sushant singh rajput's funeral tomorrow family will attend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X