Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്ത് സിംഗ് രജ്പതിന്റെ സഹോദരന്റെ ഭാര്യ മരിച്ച നിലയില്‍

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടു മാറുന്നത് മുന്‍പ് കുടുംബത്തെ തേടി മറ്റൊരു ദുഖം. സുശാന്ത് സിംഗിന്റെ സഹോദരന്റെ ഭാര്യ മരിച്ചു. ബീഹാറിലെ പൂര്‍ണിയിലായിരുന്നു സംഭവം നടന്നത്.

Recommended Video

cmsvideo
    സുശാന്തിന്റെ സഹോദരന്റെ ഭാര്യ മരിച്ച നിലയില്‍ | Oneindia Malayalam

    സുദ ദേവിയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച മുംബൈയില്‍ സുശാന്ത്് സിംഗിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന അതേ സമയത്താണ് ബീഹാറില്‍ സുദ ദേവി കൊല്ലപ്പെടുന്നതും. സുശാന്തിന്റെ മരണവാര്‍ത്തയുടെ ആഘാതത്തില്‍ സുധാ ദേവി പിന്നീട് ഭക്ഷണം പോലും കഴിച്ചിരുന്നില്ല. ഇന്നലെ വൈകുന്നേരം കനത്ത മഴക്കിടെയായിരുന്നു പവന്‍ ഹാന്‍ഡ് ശ്മശാനത്തില്‍ സുശാന്ത് സിംഗിന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുന്നത്.

    അന്വേഷണം

    അന്വേഷണം

    സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മുംബൈ പൊലിസ് അന്വേഷണം നടത്തി വരികയാണ് കുടുംബത്തില്‍ മറ്റൊരു മരണ വാര്‍ത്ത കൂടിയെത്തുന്നത്. പ്രഫഷണല്‍ രംഗത്തെ പോര് മരണത്തിന് കാരണമായോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

    ആത്മഹത്യ

    ആത്മഹത്യ

    നടന്റെ മരണം ആത്മഹത്യയാണെന്ന് നിഗമനത്തിലാണ് മുംബൈ പൊലീസ്. ജോലി സംബന്ധമായ പ്രശ്നങ്ങള്‍ മരണത്തിന് കാരണമായോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രാകരം നടന്‍ സ്വയം തൂങ്ങി മരിച്ചതാണ്. എന്നാല്‍ വിഷാദരോഗമാണ് നടന്‍ മരണത്തിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    ചില മരുന്നുകള്‍

    ചില മരുന്നുകള്‍

    വിഷാദരോഗത്തിനുള്ള ചില മരുന്നുകള്‍ സുശാന്തിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തുവെന്നാണ് സൂചന. ഇതാണ് ചില കടുത്ത സമ്മര്‍ദ്ദങ്ങള്‍ താരത്തിനുണ്ടായിരുന്നോ എന്ന സംശയം ഉയരാന്‍ കാരണം. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുമില്ല. സുശാന്തിനെ ചികില്‍സിച്ചിരുന്ന ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

    മൊഴി

    മൊഴി

    സുശാന്തിനൊപ്പം ബാന്ദ്രയിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന കുക്ക് അടക്കമുളള ജോലിക്കാരുടേയും മുംബൈയില്‍ തന്നെ താമസിക്കുന്ന സുശാന്തിന്റെ സഹോദരിയുടേയും മൊഴിയാണ് പോലീസ് എടുത്തിരിക്കുന്നത്. സുശാന്തിന്റെ കുടുംബത്തിലെ മറ്റുളളവരുടേയും മൊഴി രേഖപ്പെടുത്തും. സുശാന്തിന്റെ വ്യക്തിബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

    മാനേജറുടെ മരണം

    മാനേജറുടെ മരണം

    ജൂണ്‍ എട്ടിനായിരുന്നു സുശാന്തിന്റെ മുന്‍ മാനേജരായ ദിശ സാലിയനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ ഒരു കെട്ടിടത്തിന്റെ 14 നിലയില്‍ നിന്നുമാണ് ദിശ സാലിയന്‍ ചാടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    ദിശയുടെ മരണത്തില്‍ സുശാന്ത് സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.

    വേര്‍പാടില്‍

    വേര്‍പാടില്‍

    നടന്റെ വേര്‍പാടില്‍ ഞെട്ടല്‍ രേഖപ്പെടുത്തി താരങ്ങള്‍ ട്വീറ്റ് പങ്കുവെച്ചിട്ടിട്ടുണ്ട്. ഇത് സത്യമല്ലെന്നായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപ് കുറിച്ചത്. ഷോക്ക്ഡ്, വാക്കുകള്‍ ഇല്ലെന്നായിരുന്നു നടന്‍ റിതേഷിന്റെ പ്രതികരണം. നടന്‍ അക്ഷയ് കുമാര്‍ സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി, അഫ്ദ്ബാ ശിവ്ദാസ്‌നി, നടി നേഹ ദൂപിയ, ഗൗഹര്‍ ഖാന്‍ തുടങ്ങിയവരും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+