Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതസഖിക്കായി സുശാന്ത് കാത്തിരുന്നു... 5 മാസത്തിനുള്ളില്‍ വിവാഹം, കുടുംബം പറയുന്നു, കാമുകി ആരാണ്!!

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തില്‍ സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. അദ്ദേഹം ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കുടുംബം സുശാന്തുമായി ബന്ധപ്പെട്ട് പുറംലോകം അറിയാതിരുന്ന കാര്യങ്ങള്‍ പുറത്തുവിടുന്നുണ്ട്. സുശാന്തിന്റേത് കൊലപാതകമാണെന്ന് ഒരു കുടുംബാംഗവും രാഷ്ട്രീയ നേതാവും പറയുന്നു. എന്നാല്‍ അവസാന വരുന്ന വാര്‍ത്തകള്‍ പ്രകാരം അദ്ദേഹം സ്വന്തം ജീവിതത്തിലേക്ക് പ്രിയസഖിയെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ്. അതിനിടെയാണ് സുശാന്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

സുശാന്തിന്റെ വിവാഹം

സുശാന്തിന്റെ വിവാഹം

സുശാന്ത് ജീവിതത്തിലെ സുപ്രധാനമായൊരു കാര്യമായി വിവാഹത്തെ കണ്ടിരുന്നു. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ അതായത് നവംബറില്‍ അദ്ദേഹം വിവാഹിതനാവാന്‍ തയ്യാറെടുത്തിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവാ ഇക്കാര്യം വെളിപ്പെടുത്തയത്. സുശാന്തും കുടുംബവും വിവാബഹത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കുടുംബം മുംബൈയില്‍ വന്ന് സുശാന്തിനെ കാണാനിരുന്നതാണ്. ഇതിനിടയിലാണ് കുടുംബത്തെ തേടി ദുരന്തമെത്തിയത്.

സ്വകാര്യതയുള്ള ചടങ്ങ്

സ്വകാര്യതയുള്ള ചടങ്ങ്

വലിയ ആര്‍ഭാടത്തോടെയുള്ള വിവാഹമായിരുന്നില്ല സുശാന്ത് പ്ലാന്‍ ചെയ്തിരുന്നത്. സ്വകാര്യമായ ചടങ്ങായിരുന്നു ഉദ്ദേശിച്ചിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ക്ഷണിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആരാണ് കാമുകിയെന്ന് സുശാന്തിന്റെ ബന്ധു വെളിപ്പെടുത്തിയിട്ടില്ല. ഒന്നിലേറെ താരങ്ങളെ സുശാന്ത് മുമ്പ് ഡേറ്റ് ചെയ്തിരുന്നു. പക്ഷേ അതൊന്നും വിജയിച്ചിരുന്നില്ല എന്നാണ് വാസ്തവം. മുന്‍ മാനേജറുടെ ആത്മഹത്യയിലും സുശാന്ത് കടുത്ത ദു:ഖത്തിലായിരുന്നു.

ആരാണ് കാമുകി?

ആരാണ് കാമുകി?

സുശാന്തിന്റെ കാമുകി ആരാണെന്ന ചോദ്യമാണ് ഉയരുന്നത്. നടിയായ റിയ ചക്രവര്‍ത്തിയുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. കുറച്ച് കാലമായി റിയയും സുശാന്തും തമ്മില്‍ പ്രണയത്തിലാണ്. എന്നാല്‍ ഇവര്‍ പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ല. ഇവര്‍ സ്ഥിരമായി പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലും ഇവര്‍ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. രണ്ട് പേരും പുതിയൊരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാനിരുന്നതായിരുന്നു.

കുടുംബം പറയുന്നത്

കുടുംബം പറയുന്നത്

സുശാന്തിന്റെ അമ്മാവന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് അമ്മാവന്‍ പറഞ്ഞു. പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ജന്‍അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവും നടന്റെ പട്‌നയിലെ വീട്ടിലെത്തിയിരുന്നു. സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന് പപ്പു യാദവും പറയുന്നു. സിബിഐ അന്വേഷണവും യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷാദ രോഗത്തിന്റെ പിടിയില്‍

വിഷാദ രോഗത്തിന്റെ പിടിയില്‍

സുശാന്ത് ആറ് മാസം മുമ്പേ വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു. മുംബൈ പോലീസ് സുശാന്തിന്റെ ഡോക്ടറെ കണ്ട് ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇവരുടെ മൊഴി ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കഴിഞ്ഞ ദിവസം സുശാന്തിന്റെ സഹോദരിയും മാനേജറും അദ്ദേഹത്തിന് വിഷാദരോഗമുള്ളതായി പറഞ്ഞിരുന്നു. രോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നതും സുശാന്ത് അടുത്തിടെ അവസാനിപ്പിച്ചിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സുഷാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ശ്വാസം മുട്ടിയാണ് അദ്ദേഹം മരിച്ചിരിക്കുന്നത്. കഴുത്തില്‍ നിര്‍ക്കെട്ടിന്റെ അടയാളങ്ങള്‍ കാണുന്നുണ്ട്. അതേസമയം ബാന്ദ്രയിലാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകയാണ് നടക്കുക. സുശാന്ത് മരിക്കുന്നതിന് മുമ്പ് ഏത് തരം മരുന്നുകളാണ് ഉപയോഗിച്ചിരുന്നതെന്ന കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് മൃതദേഹം അയച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Sushant Singh Rajput's handwritten list of 50 dreams goes viral
    ചര്‍ച്ചയായി നെപ്പോട്ടിസം

    ചര്‍ച്ചയായി നെപ്പോട്ടിസം

    സുശാന്തിന്റെ മരണത്തോടെ ബോളിവുഡില്‍ സ്വജനപക്ഷപാതിതം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സുശാന്തിന്റെ അവസരങ്ങള്‍ ചിലര്‍ ഇല്ലാതാക്കിയിരുന്നു എന്ന പരാതി രൂക്ഷമായിരുന്നു. ആറോളം സിനിമകള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു എന്നാണ് സൂചന. ആത്മഹത്യ ചെയ്യുന്ന സമയത്ത് ഒരു സിനിമയും അദ്ദേഹം കരാര്‍ ചെയ്തിരുന്നില്ല. അതേസമയം കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ സുശാന്തിന് അവസരങ്ങള്‍ നിഷേധിച്ചിരുന്നു എന്ന് സോഷ്യല്‍ മീഡിയയും പരാതിപ്പെടുന്നുണ്ട്. താരങ്ങളുടെ മക്കള്‍ക്ക് മാത്രമുള്ള മേഖലയായി ബോളിവുഡിനെ മാറ്റുന്നു എന്നാണ് ആക്ഷേപം. സുശാന്ത് പലവട്ടം ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+