കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ഒരാള്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള കരുത്തില്ല, ഉപമുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ ഒരുപാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാനുള്ള കരുത്തില്ലെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണിത്. ജെഡിയു ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ഒരുവശത്ത് പറയുന്നതിനിടെയാണ് ഈ പ്രഖ്യാപനം. അതേസമയം എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു. ബീഹാറില്‍ സഖ്യ രാഷ്ട്രീയം വളരെ പ്രാധാന്യമുള്ള ഒന്നാണ്. ബിജെപിയും ജെഡിയുവും ചേരുമ്പോള്‍ വിജയ സാധ്യതയുണ്ട്. അതുപോലെ ആര്‍ജെഡി മത്സരിക്കുന്നതും സഖ്യത്തിന്റെ ഭാഗമായിട്ടാണ്. സഖ്യമില്ലാതെ ആര്‍ക്കും ഭൂരിപക്ഷം നേടാനാവില്ലെന്നും മോദി പറഞ്ഞു.

1

ബിജെപിക്കെതിരായ മത്സരത്തില്‍ പ്രതിപക്ഷം എവിടെയുമില്ല. അവര്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ല. നിതീഷ് കുമാറിന് കീഴില്‍ എന്‍ഡിഎ ശക്തമാണ്. സര്‍ക്കാര്‍ എന്‍ഡിഎ തന്നെയുണ്ടാക്കും. ബിജെപിയും ജെഡിയുവും ആര്‍ജെഡിയുമാണ് ബീഹാര്‍ രാഷ്ട്രീയത്തിലെ പ്രധാന ശക്തികള്‍. പക്ഷേ സഖ്യമാണ് സംസ്ഥാനത്ത് സാധ്യമാകുക. അതിനെ കുറിച്ച് യാതൊരു തെറ്റിദ്ധാരണയുമില്ല. ഇന്ന് ഏതെങ്കിലുമൊരു പാര്‍ട്ടി ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിച്ച് അധികാരം പിടിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. ഒരാള്‍ക്കും സഖ്യമില്ലാതെ വിജയിക്കാനാവില്ലെന്നും മോദി പറഞ്ഞു.

2015ലെ തോല്‍വിയെ കുറിച്ചുള്ളചോദ്യങ്ങള്‍ക്കും ബിജെപി ഉത്തരം. സംസ്ഥാനത്ത് ബിജെപിക്കുള്ള ശക്തിയെ കുറിച്ച് നല്ല ബോധ്യമുണ്ട്. ഞങ്ങള്‍ നല്ല കരുത്തുള്ള പാര്‍ട്ടിയാണ്. മികച്ച സംഘടനാ പ്രവര്‍ത്തനവുമുണ്ട്. എന്നാല്‍ ഒരുമിച്ച് മത്സരിച്ചാലേ ഞങ്ങളും വിജയിക്കൂ. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനും ഇക്കാര്യം അറിയാം. 1996 മുതല്‍ ജെഡിയുവുമായി നല്ല സഖ്യ ബന്ധമാണ് ബിജെപിക്കുള്ളത്. ജെഡിയു മികച്ച ഭരണമാണ് സഖ്യത്തിലെ മറ്റ് കക്ഷികളുമായി ചേര്‍ന്ന് നടത്തുന്നതെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.

ജെഡിയുവും എല്‍ജെപിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നൈമിഷികം മാത്രമാണ്. അത് വൈകാതെ തന്നെ പറഞ്ഞ് തീര്‍ക്കും. സഖ്യത്തില്‍ യാതൊരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഒറ്റക്കെട്ടായി തന്നെ പോരാടും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം എന്നത് പ്രതിപക്ഷത്തിന്റെ മാത്രം വാദമാണ്. കോവിഡും പ്രളയവും അതിഥി തൊഴിലാളികളോടുള്ള സമീപനവുമെല്ലാം സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെയാണ് നേരിട്ടത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബീഹാറിനെ 55 വര്‍ഷത്തെ ഭരണം കൊണ്ട് തകര്‍ത്തു. വരുന്ന തിരഞ്ഞെടുപ്പ് വെള്ളം, റോഡ്, വൈദ്യുതി എന്നിവയുടെ പേരില്‍ മത്സരിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും മോദി പറഞ്ഞു.

English summary
sushil kumar modi says no party will get majority in today's bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X