ദീപാവലിക്ക് പാക്കിസ്ഥാന്‍കാര്‍ക്ക് സമ്മാനവുമായി സുഷമാ സ്വരാജ്; മന്ത്രിക്ക് കൈയ്യടി
ദീപാവലിക്ക് പാക്കിസ്ഥാന്‍കാര്‍ക്ക് സമ്മാനവുമായി സുഷമാ സ്വരാജ്
ദില്ലി: അടുത്തകാലത്തായി ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തില്‍ വലിയ വിള്ളല്‍ വീണിട്ടുണ്ടെങ്കിലും ദീപാവലിയോട് അനുബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാക്ക് പൗരന്‍മാര്‍ക്ക് പ്രത്യേക സമ്മാനവുമായി രംഗത്തെത്തി. ഇന്ത്യയില്‍ ചികിത്സ തേടുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പാക് പൗരന്‍മാരില്‍ യോഗ്യരായവര്‍ക്കെല്ലാം എത്രയും വേഗം മെഡിക്കല്‍ വീസ അനുവദിക്കാനാണ് തീരുമാനം.
ദിലീപ് കൈവിട്ട കളിക്ക്... ഇനി ബെഹ്‌റ തന്നെ രക്ഷ, പക്ഷെ എല്ലാം വഴികളും അടയ്ക്കാന്‍ പോലീസ്...
ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യയിലേക്ക് ചികിത്സയ്ക്കായെത്താന്‍ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. നേരത്തെ മെഡിക്കല്‍ വിസയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പലരുടെയും ചികിത്സ മുടങ്ങുന്ന സ്ഥിതിയായി. ഇതോടെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് ഇതിന് പരിഹാരം കാണാനെത്തിയത്. വിസയ്ക്കായി പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ സമീപിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

പാക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുല്ല എന്ന കുഞ്ഞിന് പിതാവ് കാഷിഫ് ട്വിറ്ററിലൂടെ നടത്തിയ അഭ്യര്‍ഥന മാനിച്ച് മെഡിക്കല്‍ വീസ അനുവദിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് ബുധനാഴ്ച മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസയ്ക്ക കാത്തുനില്‍ക്കുന്ന മറ്റുള്ളവരുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. ഇതോടെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ കെട്ടിക്കിടക്കുന്ന വിസയ്ക്കുള്ള അപേക്ഷകളിലെല്ലാം പെട്ടെന്ന് തീരുമാനമെടുക്കും.












Click it and Unblock the Notifications