നിരഞ്ജന്‍ അടക്കമുളള പത്താന്‍കോട് രക്തസാക്ഷികളെ സുഷമ സ്വരാജ് അപമാനിച്ചു?
ഭോപ്പാല്‍: പഞ്ചാബിലെ പത്താന്‍കോട്ടിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടക്കമുള്ള ബി ജെ പി നേതാക്കള്‍ അപമാനിച്ചതായി പരാതി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബി ജെ പി സംസ്ഥാന പ്രസിഡണ്ടായി സീനിയര്‍ നേതാവ് നന്ദകുമാര്‍ സിംഗ് ചൗഹാന്‍ സ്ഥാനമേറ്റത് സുഷമയടക്കമുള്ള ബി ജെ പി നേതാക്കള്‍ ആഘോഷിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇത് പത്താന്‍ കോട്ടില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള അനാദരവാണ് കാണിക്കുന്നത് - മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി കുറ്റപ്പെടുത്തി.

സുഷമ സ്വരാജും പങ്കെടുത്തു
കേന്ദ്ര വിദേശ കാര്യമന്ത്രിയായ സുഷമ സ്വാരാജും നന്ദകുമാര്‍ സിംഗ് ചൗഹാന്‍ രണ്ടാമതും ബി ജെ പി പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് എത്തിയിരുന്നു. മധ്യപ്രദേശിലെ വിദിശയില്‍ നിന്നുള്ള എം പിയാണ് സുഷമ സ്വരാജ്.

പടക്കം പൊട്ടിച്ച് ആഘോഷം
ചൗഹാന്‍ പാര്‍ട്ടി പ്രസിഡണ്ടായത് മധുരപരലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ബി ജെ പി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പാട്ടും ഡാന്‍സും ഉണ്ടായിരുന്നത്രെ.

ബി ജെ പിയുടെ മുഖം
ബി ജെ പിയുടെ ശരിക്കുള്ള മുഖമാണ് ഈ സംഭവത്തിലൂടെ പുറത്തായത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജ്യത്തിന് വേണ്ടി സൈനികര്‍ ജീവന്‍ ബലികൊടുക്കുമ്പോള്‍ ബി ജെ പി ഇവിടെ ആഘോഷിക്കുകയാണ്.

സര്‍ക്കാരിന്റെ പരാജയം
എന്‍ ഡി എ സര്‍ക്കാരിന്റെ പരാജയമാണ് പത്താന്‍കോട് ആക്രമണം എന്നാണ് ചതുര്‍വേദി കുറ്റപ്പെടുത്തുന്നത്. മുമ്പ് എന്‍ ഡി എ ഭരിക്കുമ്പോള്‍ കാര്‍ഗില്‍ യുദ്ധത്തിന് കാരണമായ മറ്റൊരു ആക്രമണവും സര്‍ക്കാരിന്റെ വീഴ്ച മൂലം ഉണ്ടായിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications