ഫാ. ടോം ഉഴുന്നാലിൽ കൊല്ലപ്പെട്ടിട്ടില്ല!! ജീവനയോടെയുണ്ടെന്ന് യെമൻ!! മോചനം ഉടൻ?
ടോം ഉഴുന്നാലിന്റെ വേഗത്തിലുള്ള മോചനത്തിനായി യെമൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചു.
ദില്ലി: യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ട് പോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ട്. യെമൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുൾ മാലിക് അബ്ദുൾ ജലീൽ അൽ മെഖാൽഫിയാണ് ഇക്കാര്യം അറിയിച്ചത്.
ടോം ഉഴുന്നാലിന്റെ വേഗത്തിലുള്ള മോചനത്തിനായി യെമൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചു.

ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ദില്ലിയിലെ ജവഹർലാൽ നെഹ്റു ഭവനിൽ വച്ച് ഇരുമന്ത്രിമാരും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം സുഷമ സ്വരാജിനെ അറിയിച്ചത്. ഉഴുന്നാലിന്റെ സുരക്ഷയിലെ ആശങ്ക സുഷമ പങ്കുവച്ചിരുന്നു. ഉഴുന്നാലിന്റെ മോചനത്തിനായി എല്ലാ സഹകരണത്തിനും യെമൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം സുഷമയെ അറിയിച്ചു. ഇതിനു പുറമെ വിവിധ വിഷയങ്ങളിലെ സഹകരണവും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.
2016 ൽ ഏദനിൽ നിന്നാണ് ഫാദറിനെ തട്ടിക്കൊണ്ട് പോയത്. മിഷനറീസ് ഓഫേ ചാരിറ്റിയുടെ വൃദ്ധ മന്ദിരം ആക്രമിച്ച് നാല് ഇന്ത്യൻ കന്യാ സ്ത്രീകളടക്കം 16 പേരെ കൊലപ്പെടുത്തുകയും ഫാ. ടോം ഒഴുന്നാലിനെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫാദറിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ആരോഗ്യനില മോശമാണെന്നും അടിയന്തര ചികിത്സ വേണമെന്നും വീഡിയോയിൽ അദ്ദേഹം ആവശ്യപ്പെടുന്നുണ്ടായിരുന്നു.












Click it and Unblock the Notifications