സുഷമ ഡാ... കരിങ്കല്ലല്ല സുഷമ സ്വരാജ്, ഉള്ള് വളരെ റൊമാന്റിക്കാണ്, ഉദാഹരണങ്ങള്‍ ഇതാ...
കഴിഞ്ഞ മാസമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താന് പ്രധാനമന്ത്രിയോട് പറഞ്ഞത്, കാശ്മീരിനെക്കുറിച്ച് നിങ്ങള്‍ സ്വപ്നം പോലും കാണണ്ട അത് ഇന്ത്യയുടെ സ്വന്തമാണ് എന്ന്. സ്വപ്നം കണ്ടാലും അത് സ്വപ്നമായി തന്നെ ഇരിക്കുകയേ ഉള്ളൂ. കര്‍ക്കശബുദ്ധിയോടെ തന്റെ വകുപ്പിനെ നടത്തിക്കൊണ്ടുപോകുന്ന മന്ത്രിയാണ് സുഷമ. സുഷമ സ്വരാജ് എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റുന്നതും ഈ കൃത്യത കൊണ്ട് തന്നെ.
ആവശ്യക്കാരന് വിളിച്ചാല്‍ എപ്പോഴും വിളിപ്പുറത്തുണ്ട് സുഷമ സ്വരാജ്. സൗദിയില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സുഷമയുടെ ശുഷ്കാന്തി നമ്മള് കണ്ടതാണ.് ഇത് പോലുള്ള ഇഷ്ടം പോലെ കഥകള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പറയാനുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനകം രണ്ട് ദമ്പതികളെയാണ് സുഷമ സ്വരാജ് ഇന്‍സ്റ്റന്റ് ആയി സഹായിച്ചിരിക്കുന്നത്.

ഹണിമൂണ്‍ മുടങ്ങിയേനെ
മംഗലാപുരം സ്വദേശിയായ ഫൈസന്‍ പട്ടേല്‍ എന്നയാളാണ് സുഷമ സ്വരാജിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടത്. ഇറ്റലിക്ക് ഹണിമൂണിന് പോകാന്‍ ഒരുങ്ങുമ്പോഴാണ് ഭാര്യ സനാ ഫാത്തിമ ഖാന്റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി ഇവര്‍ അറിഞ്ഞത്. ആഗസ്ത് നാലാം തീയതിയായിരുന്നു ഇത്.

ഫൈസന്‍ പറന്നുപോയി
ടിക്കറ്റ് എടുത്തുവെച്ചിരുന്നത് കൊണ്ട് ഫൈസന്‍ പട്ടേല്‍ ഒറ്റയ്ക്ക് ഇറ്റലിയിലേക്ക് പോയി. ഭാര്യ സനാ ഫാത്തിമ ഖാന് എത്ര തിരഞ്ഞിട്ടും പാസ്പോര്‍ട്ട് കിട്ടിയില്ല. പാസ്പോര്‍ട്ട് കിട്ടിയാല്‍ സനയും ഇറ്റലിക്ക് പോകാം എന്നായിരുന്നു പ്ലാന്‍.

കഥ തിരിയുന്നു
ഇറ്റലിക്ക് ഒറ്റയ്ക്ക് പറക്കേണ്ടി വന്ന വിഷമം ട്വിറ്ററില്‍ പോസ്റ്റിട്ടാണ് ഫൈസല്‍ ആളുകളെ അറിയിച്ചത്. തൊട്ടടുത്ത സീറ്റില്‍ ഭാര്യയുടെ ഫോട്ടോ വെച്ചായിരുന്നു യാത്ര. ഈ ചിത്രവും ഇയാള്‍ ട്വീറ്റ് ചെയ്തു.
|
ട്വിസ്റ്റായത് ഈ ട്വീറ്റ്
വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ഫൈസന്‍ തന്റെ ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു. അത്ഭുതമെന്ന് പറയട്ടേ സുഷമ ഈ ട്വീറ്റിന് മറുപടി അയച്ചു. സനാ ഫാത്തിമ ഖാനോട് തന്നെ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. ഉടനെ തന്നെ ഭാര്യ തൊട്ടടുത്ത സീറ്റിലെത്തുമെന്ന് മന്ത്രിയുടെ വക ഉറപ്പും.

ഡൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട്
അവിടം കൊണ്ട് തീര്‍ന്നില്ല, മണിക്കൂറുകള്ക്കകടം സുഷമ വീണ്ടും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. സഹായം എത്തിക്കഴിഞ്ഞു. നിങ്ങളുടെ ഡൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് നാളെ കിട്ടുമെന്നായിരുന്നു പുതിയ സന്ദേശം. സനാ ഫാത്തിമ വായുംപൊളിച്ച് ഇരുന്നുപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സുഷമ ഡാ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായ ഹരിയാന സ്വദേശി ടിനുവിനെയും കസാഖിസ്ഥാന്‍ സ്വദേശി ജഹ്നയെയും സുഷമ സ്വരാജ് സഹായിച്ചതും ഇതുപോലെ തന്നെയാണ്. എക്സ്പയറി ആകുമായിരുന്ന ജഹ്നയുടെ പാസ്പോര്‍ട്ട് കാലാവധി നീട്ടിക്കിട്ടാന്‍ സഹായിച്ചാണ് സുഷമ സ്വരാജ് കയ്യടി നേടിയത്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications