സുഷമ സ്വരാജിന് വൃക്ക മാറ്റിവെയ്ക്കണം, നല്‍കാന്‍ തയ്യാറായി ആയിരങ്ങള്‍...
നവംബര്‍ ഏഴിനാണ് വൃക്കരോഗത്തെ തുടര്‍ന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്.
ദില്ലി: വൃക്കരോഗത്തെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കിഡ്‌നി മാറ്റിവെയ്‌ക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍. അതേസമയം തങ്ങളുടെ പ്രിയപ്പെട്ട മന്ത്രിക്ക് സ്വന്തം കിഡ്‌നി നല്‍കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് സുഷമ സ്വരാജിന്റെ ട്വീറ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.
@SushmaSwaraj l am ready to give u my one kidney.My both kidneys r functioning well.Am non diabetic.My blood group is A+.Am 67 years old.
— manmohan kachru (@kachru_manmohan) November 16, 2016
എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സുഷമ സ്വരാജിന് വൃക്ക മാറ്റിവെയ്ക്കുന്നതിന് മുന്നോടിയായുള്ള വിവിധ ടെസ്റ്റുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും യോജിച്ച വൃക്ക ലഭിക്കാത്തതിനാല്‍ മാറ്റിവെയ്ക്കുന്നതിന് സമയമെടുക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സുഷമ സ്വരാജിന്റെ ബന്ധുക്കളില്‍ നിന്നും ഇതുവരെ യോജിച്ച വൃക്ക ലഭിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വൃക്ക മാറ്റിവെയ്ക്കാനായി ചികിത്സയില്‍
നവംബര്‍ ഏഴ് മുതലാണ് സുഷമ സ്വരാജിനെ വൃക്കരോഗത്തെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് സുഷമ സ്വരാജ് തന്നെയാണ് ട്വീറ്റ് ചെയ്തത്.

ആരോഗ്യ സ്ഥിതിയില്‍ ആശങ്ക വേണ്ട
സുഷമ സ്വരാജിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.

ട്വിറ്ററില്‍ കമ്മന്റ് ചെയ്ത് നിരവധിപേര്‍
വൃക്ക മാറ്റിവെയ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞ് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തതിനു ശേഷം നിരവധി പേരാണ് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് ട്വിറ്ററില്‍ കമന്റ് ചെയ്യുന്നത്.

രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങള്‍
എല്ലാവര്‍ക്കും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവാണ് സുഷമ സ്വരാജ്. രാഷ്ട്രീയത്തിനതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മന്ത്രി, എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച് നിരവധി രാഷ്ടീയ നേതാക്കളാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications