കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വിത്‌റോച്ചിയെ സഹായിക്കാന്‍ എത്ര പണം വാങ്ങിയെന്ന് രാഹുല്‍ അമ്മയോട് ചോദിക്കണം;സുഷമ ആഞ്ഞടിച്ചു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ലളിത് മോദി വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സുഷമാ സ്വരാജ്. തന്റെ മകളും ഭര്‍ത്താവും ലളിത് മോദിയില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ലളിത് മോദിയെ ഭാരതത്തിലെത്തിക്കാന്‍ ഒരു കത്തുപോലും എഴുതാത്ത കോണ്‍ഗ്രസ് അനാവശ്യ ആരോപണം അഴിച്ചുവിടുകയാണെന്നും സുഷമ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് സുഷമാ സ്വരാജ് ഉയര്‍ത്തിയത്. ഭോപ്പാല്‍ ദുരന്ത കേസില്‍ വാറന്‍ ആന്‍ഡേഴ്‌സണെയും ക്വെത്‌റോച്ചിയെയും രക്ഷിച്ചവരാണ് കോണ്‍ഗ്രസെന്ന് സുഷമ ആരോപിച്ചു. വാറന്‍ ആന്‍ഡേഴ്‌സണെ രാജീവ് ഗാന്ധി സഹായിച്ചു.അതുപോലെ ക്വെത്‌റോച്ചിയെ രാജ്യം വിടാന്‍ സഹായിച്ചതും രാജീവ് ഗാന്ധിയാണെന്നും സുഷമ പറയുകയുണ്ടായി.

sushma

അതുകൊണ്ട്, ക്വിത്‌റോച്ചിയെ സഹായിക്കാന്‍ രാജീവ്ഗാന്ധി എത്ര പണം വാങ്ങിയെന്ന് രാഹുല്‍ അമ്മയോട് ചോദിക്കണം എന്നും സുഷമ പരിഹസിച്ചു. കുടുംബത്തിന്റെ ചരിത്രമെന്താണെന്ന് അടുത്ത അവധിക്ക് രാഹുല്‍ പഠിക്കണം. കുടുംബ സഹൃത്തിനെ രക്ഷിക്കാന്‍ രാജീവ് രഹസ്യമായി അമേരിക്കയിലെത്തിയെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു.

ചിദംബരത്തിനെതിരെയും സുഷമ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ പി.ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം പണം വാങ്ങിയെന്നും സുഷമ പറഞ്ഞു. താന്‍ ആരെയും വഴിവിട്ട് സഹായിച്ചിട്ടില്ല. തന്റെ ഭര്‍ത്താവ് ലളിത് മോദിയുടെ അഭിഭാഷകനല്ല.

കോണ്‍ഗ്രസ് തനിക്ക് നീതി നിഷേധിക്കുകയാണെന്നും സുഷമ ആരോപിച്ചു. ലളിത് മോദിയെ സുഷമ വഴിവിട്ട് സഹായിച്ചെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സുഷമ തുറന്നടിച്ചത്.

English summary
Sushma Swaraj says she has done nothing wrong; Jaitley rejects Rahul Gandhi's allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X