കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുമിത്രയും സുഷമയും ഇനി പാർലമെന്റിലേക്കില്ലെന്ന് സൂചന; ഇരുവരും എക്സ് എംപി കാർഡിനപേക്ഷിച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: മുൻ കേന്ദ്രമന്ത്രി സുഷമാ സ്വാരാജും മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജാനും പാർലമെന്റ് രാഷ്ട്രീയത്തിൽ നിന്നും പൂർണമായി പിൻവാങ്ങുന്നതായി സൂചന. ഇരുവരും എക്സ് എംപി തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി. സുമിത്രാ മഹാജന് എക്പ് എംപി തിരിച്ചറിയൽ കാർഡ് ലഭിച്ചു. സുഷമ സ്വാരാജ് തിരിച്ചറിയൽ കാർഡിനായി ചൊവ്വാഴ്ച അപേക്ഷ സമർപ്പിച്ചു. ഇതോടെ രാജ്യസഭാ തിരഞ്ഞെടുപ്പുകളിലുടെയും ഇവർ പാർലമെന്റിലെത്തില്ലെന്ന് ഉറപ്പായി.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്! പൊടി തട്ടിയെടുത്ത് ബിജെപി,പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷംഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്! പൊടി തട്ടിയെടുത്ത് ബിജെപി,പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം

16ാം ലോക്സഭയിൽ വിദിഷയിൽ നിന്നുള്ള എംപിയായിരുന്നു സുമിത്രാ മഹാജൻ. സുഷമ സ്വരാജ് ഇൻഡോറിൽ നിന്നും വിജയിച്ച് ഒന്നാം മോദി സർക്കാരിലെ വിദേശ കാര്യ വകുപ്പ് മന്ത്രിയായി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കുകയായിരുന്നു. ഇൻഡോറിൽ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പ്രതിഷേധിച്ച സുമിത്രാ മഹാജൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. എട്ട് തവണ എംപിയായിരുന്നു സുമിത്ര മഹാജൻ.

sushma

സുമിത്രാ മഹാജനാണ് ആദ്യം എക്സ് എംപി കാർഡിന് അപേക്ഷ സമർപ്പിച്ചത്. രാജസ്ഥാനിലെ കോട്ടാ-ബുംദി മണ്ഡലത്തിൽ നിന്നുള്ള ഓം ബിർളയാണ് പുതിയ സ്പീക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗുമായി സുമിത്രാ മഹാജൻ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച തന്നെ സുമിത്രാ മഹാജന് എക്സ് എംപി കാർഡ് ലഭിച്ചു.

3 പതിറ്റാണ്ട് പാർലമെന്റിൽ സജീവമായിരുന്ന സുഷമ സ്വരാജ് ചെറിയ കാലയളവിൽ ദില്ലിയുടെ മുഖ്യമന്ത്രി പദവിയും വഹിച്ചിരുന്നു. മോദി സർക്കാരിലെ ഏറ്റവും ജനപ്രിയയാരുന്ന മന്ത്രിയായിരുന്നു സുഷമ സ്വരാജ്. എസ് ജയശങ്കറാണ് പുതിയ വിദേശ കാര്യമന്ത്രി

English summary
Sushma Swaraj and Sumitra Mahajan appliedfor ex-MP card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X