കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ എങ്ങനെയെങ്കിലും രക്ഷിക്കാമോ!! സുഷമക്ക് യുവാവിന്റെ ട്വീറ്റ് !! ഉഗ്രൻ മറുപടി കൊടുത്ത് മന്ത്രി!

ഷാരൂഖ് ചിത്രം ജബ് ഹാരി മെറ്റ് സെജാല്‍ കാണാന്‍ കയറിയ തീയറ്ററില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് യുവാവിന്റെ ട്വീറ്റ്.

  • By Ankitha
Google Oneindia Malayalam News

പുനെ: രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടനവധി പേർ ട്വീറ്ററിലൂടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമയോട് സഹായം ആഭ്യർത്ഥിക്കാറുണ്ട്. ഇതിനെല്ലാം ഒരുപരിധിവരെ മന്ത്രി പരിഹാരം കാണാറുമുണ്ട്. എന്നാൽ സുഷമയോട് സഹായ അഭ്യർത്ഥിക്കുന്ന യുവാവിന്റെ ട്വീറ്റ് വൈറലാകുന്നു.ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജബ് ഹാരി മെറ്റ് സെജാല്‍ കാണാന്‍ കയറിയ തീയറ്ററില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവിന്റെ ട്വീറ്റ്.പൂനെ സ്വദേശിയായ വിശാല്‍ സൂര്യവംശിയാണ് ഈ തമാശ ട്വീറ്റിന് പിന്നില്‍.

sushamma

അടുത്തിടെ, വിസാ പ്രശ്നമായാലും പാസ്‍പോര്‍ട്ട് പ്രശ്നമായാലും സഹായം അഭ്യര്‍ഥിച്ചുള്ള ട്വീറ്റുകളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ള സുഷമ സ്വരാജിനെ തേടി പക്ഷേ ഇത്തവണ വന്നത് രസകരമായ ട്വീറ്റാണെന്ന് മാത്രം. ഇംതിയാസ് അലി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം നിരാശപ്പെടുത്തിയതോടെയാണ് യുവാവിനെ ഈ വിധം ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചിത്രത്തെ ഇതിലും നല്ല രീതിയില്‍ വിമര്‍ശിക്കാന്‍ കഴിയില്ലെന്നാണ് ട്വീറ്റിനുള്ള മിക്കവരുടെയും പ്രതികരണം.

മാഡം, സിയോണ്‍ സിനിമയില്‍ ഞാന്‍ ജബ് ഹാരി മെറ്റ് സെജാല്‍ കാണുകയാണ്. ദയവു ചെയ്ത് എത്രയും വേഗം എന്നെ ഇവിടെ നിന്നു രക്ഷപെടുത്തണം'' ഇതായിരുന്നു വിശാലിന്റെ ട്വീറ്റ്. സുഷമ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായതു കൊണ്ട് തന്നെ വിശാലിന്റെ ട്വീറ്റ് വൈറലാകുകയും ചെയ്തു. എന്നാൽ വിശാലിന്റെ ട്വീറ്റിനു സുഷമ തക്കമറുപടി നൽകിയിട്ടുണ്ട്. സഹോദര തങ്കളുടെ ഈ പ്രശ്നം പരിഹരിക്കാൻ എനിക്ക് ഇപ്പോൾ സമയമില്ലെന്നും. വളരെ അത്യാവിശ്യമായി മനുഷ്യരുടെ ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്ത്.

English summary
What is the most drastic step you have taken after watching a film that made you groan? You probably walked out of the theatre mid way, or wrote a terrible review on social media. Well, Pune-based Vishal Surywanshi has gone one step ahead and taken his grievance to the country’s External Affairs Minister Sushma Swaraj through Twitter, albeit in jest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X