സുഷമാസ്വരാജിന് ആളുമാറി; മഹാശ്വേതാദേവിയെ ദേവിയാക്കാത്തതു ഭാഗ്യം !!
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിക്ക് 'ആളുമാറി' അനുശോചനം അറിയിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. മഹാശ്വേതാ ദേവിയുടെ കൃതികള്‍ തന്നെ വളരെയധികം സ്വാധീനിച്ചെന്നായിരുന്നു സുഷമാസ്വരാജിന്റെ ട്വീററ്.
മഹാശ്വേതാദേവിയുടേതെന്ന് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്ത പുസ്തകങ്ങള്‍ മറ്റൊരു ബംഗാളി എഴുത്തുകാരിയായ ആശാപൂര്‍ണ്ണ ദേവിയുടേതായിരുന്നു എന്നതാണ് വാസ്തവം. ഏതായാലും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മന്ത്രിയുടെ അജ്ഞതയെ പരിഹസിച്ച് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായെത്തുന്നത്..

''മഹാശ്വേതാ ദേവി എന്നെ ഒരു പാടു സ്വാധീനിച്ചു''
മഹാശ്വേതാ ദേവിയുടെ പ്രധാനപ്പെട്ട രണ്ടുകൃതികളായ പ്രഥം പ്രതിശ്രുതി, ബകുല്‍ കഥ എന്നിവ തന്നെ വളരെയധികം സ്വാധീനിച്ചതായാണ് സുഷമാ സ്വരാജ് പറഞ്ഞത്. തന്റെ ജീവിതത്തില്‍ ഇവയ്ക്ക് മറക്കാനാവാത്ത സ്ഥാനമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ആശാപൂര്‍ണ്ണാദേവി
അന്തരിച്ച മറ്റൊരു ബംഗാളി എഴുത്തുകാരിയാണ് ആശാപൂര്‍ണ്ണാദേവി. ആശാപൂര്‍ണ്ണാദേവിയുടെ കൃതികളാണ് പ്രഥം പ്രതിശ്രുതിയും ബകുല്‍ കഥയും. പ്രഥം പ്രതിശ്രുതിയുടെ രചനയ്ക്ക് 1976 ല്‍ ആശാപൂര്ണ്ണദേവിയ്ക്ക ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിരുന്നു

സോഷ്യല്‍ മീഡിയയില്‍ വൈറല്‍
സുഷമാസ്വരാജിന്റെ അബദ്ധത്തെ ഏതായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മന്ത്രിയുടെ പ്രസ്താവനെ കുറിച്ച് ടിറ്ററിലും ഫേസ്ബുക്കിലും ഒട്ടേറെ വിമര്‍ശനങ്ങളാണുയര്‍ത്തിയത്. നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. അബദ്ധം മനസ്സിലായ മന്ത്രി പിന്നീട് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു

വായിച്ചിട്ടില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരെ
മഹാശ്വേതാദേവിയും ആശാപൂര്‍ണ്ണാദേവിയും ആരാണെന്നറിയില്ലെങ്കിലും അവരുടെ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലെങ്കിലും ഇങ്ങനെ ബഡായി അടിക്കണോ എന്നാണ് ടോളന്മാരുടെ ചോദ്യം. മഹാശ്വേതാദേവിയെ ദേവിയാക്കാത്തത് ഭാഗ്യം എന്നു തുടങ്ങി ഒട്ടേറേ പോസ്റ്റുകള്‍ ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications