കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമാസ്വരാജിന് ആളുമാറി; മഹാശ്വേതാദേവിയെ ദേവിയാക്കാത്തതു ഭാഗ്യം !!

  • By Pratheeksha
Google Oneindia Malayalam News

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിക്ക് 'ആളുമാറി' അനുശോചനം അറിയിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. മഹാശ്വേതാ ദേവിയുടെ കൃതികള്‍ തന്നെ വളരെയധികം സ്വാധീനിച്ചെന്നായിരുന്നു സുഷമാസ്വരാജിന്റെ ട്വീററ്.

മഹാശ്വേതാദേവിയുടേതെന്ന് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്ത പുസ്തകങ്ങള്‍ മറ്റൊരു ബംഗാളി എഴുത്തുകാരിയായ ആശാപൂര്‍ണ്ണ ദേവിയുടേതായിരുന്നു എന്നതാണ് വാസ്തവം. ഏതായാലും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മന്ത്രിയുടെ അജ്ഞതയെ പരിഹസിച്ച് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായെത്തുന്നത്..

ദുബായ്: വ്യാജ പ്രചരണങ്ങള്‍ തടയുന്നതിന് മുന്‍സിപ്പാലിറ്റിയ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ്ദുബായ്: വ്യാജ പ്രചരണങ്ങള്‍ തടയുന്നതിന് മുന്‍സിപ്പാലിറ്റിയ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ്

 ''മഹാശ്വേതാ ദേവി എന്നെ ഒരു പാടു സ്വാധീനിച്ചു''

''മഹാശ്വേതാ ദേവി എന്നെ ഒരു പാടു സ്വാധീനിച്ചു''

മഹാശ്വേതാ ദേവിയുടെ പ്രധാനപ്പെട്ട രണ്ടുകൃതികളായ പ്രഥം പ്രതിശ്രുതി, ബകുല്‍ കഥ എന്നിവ തന്നെ വളരെയധികം സ്വാധീനിച്ചതായാണ് സുഷമാ സ്വരാജ് പറഞ്ഞത്. തന്റെ ജീവിതത്തില്‍ ഇവയ്ക്ക് മറക്കാനാവാത്ത സ്ഥാനമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ആശാപൂര്‍ണ്ണാദേവി

ആശാപൂര്‍ണ്ണാദേവി

അന്തരിച്ച മറ്റൊരു ബംഗാളി എഴുത്തുകാരിയാണ് ആശാപൂര്‍ണ്ണാദേവി. ആശാപൂര്‍ണ്ണാദേവിയുടെ കൃതികളാണ് പ്രഥം പ്രതിശ്രുതിയും ബകുല്‍ കഥയും. പ്രഥം പ്രതിശ്രുതിയുടെ രചനയ്ക്ക് 1976 ല്‍ ആശാപൂര്‍ണ്ണദേവിയ്ക്ക ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിരുന്നു

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സുഷമാസ്വരാജിന്റെ അബദ്ധത്തെ ഏതായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മന്ത്രിയുടെ പ്രസ്താവനെ കുറിച്ച് ടിറ്ററിലും ഫേസ്ബുക്കിലും ഒട്ടേറെ വിമര്‍ശനങ്ങളാണുയര്‍ത്തിയത്‌. നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. അബദ്ധം മനസ്സിലായ മന്ത്രി പിന്നീട് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു

വായിച്ചിട്ടില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരെ

വായിച്ചിട്ടില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരെ

മഹാശ്വേതാദേവിയും ആശാപൂര്‍ണ്ണാദേവിയും ആരാണെന്നറിയില്ലെങ്കിലും അവരുടെ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലെങ്കിലും ഇങ്ങനെ ബഡായി അടിക്കണോ എന്നാണ് ടോളന്മാരുടെ ചോദ്യം. മഹാശ്വേതാദേവിയെ ദേവിയാക്കാത്തത് ഭാഗ്യം എന്നു തുടങ്ങി ഒട്ടേറേ പോസ്റ്റുകള്‍ ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
Swaraj while paying homage Mahasweta Devi mentioned names of two books, 'Pratham Pratishruti' and 'Bakul Katha'. Both these books were not written by Mahasweta Devi but by Ashapurna Devi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X