കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ്; 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്

Google Oneindia Malayalam News

ദില്ലി: ഐസിസ് ഭീകരരുടെ പിടിയില്‍ അകപ്പെട്ട 39 ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. രാജ്യസഭയില്‍ സംസാരിക്കവേയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ഐസിസ് തീവ്രവാദികള്‍ 39 ഇന്ത്യക്കാരെ കൊലപ്പെടുത്തി എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതാണ് രാജ്യസഭയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കാരണമായത്.

ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായി തന്നെയാണ് ഞാനും വന്നത്. ഇറാഖിലെ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടില്ല എന്ന് കേന്ദ്രത്തിന് കൃത്യമായ വിവരമുണ്ട്. ഇതാദ്യമായല്ല 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങളിലായി ഇതേകാര്യം മാധ്യമങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

sushma-swaraj

ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ഒരേയൊരു ഇന്ത്യക്കാരന്‍ ഹര്‍ജീത് പറയുന്നത് മറ്റ് 30 പേരും കൊല്ലപ്പെട്ടു എന്നാണ്. എന്നാല്‍ വിദേശ കാര്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. ഹര്‍ജീത് പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്. 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടില്ല എന്ന്് വ്യത്യസ്തമായ ആറ് കേന്ദ്രങ്ങളില്‍ നിന്നും കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇറാഖില്‍ കാണാതായ ഇന്ത്യക്കാരുമായി തങ്ങള്‍ക്ക് ബന്ധപ്പെടാന്‍ പറ്റിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് തെളിവുകളൊന്നും തങ്ങളുടെ പക്കലില്ല. തെളിവ് കിട്ടുമ്പോള്‍ അത് പുറത്തുവിടും - സുഷമ പറഞ്ഞു. ഇറാഖില്‍ കാണാതായ ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്രം ആളുകളെ പറ്റിക്കുകയാണ് എന്നും പ്രധാനമന്ത്രി മോദി മൗനം ദീക്ഷിക്കുകയാണ് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

English summary
Making a statement on the abducted Indians in Iraq, External Affairs Minister Sushma Swaraj on Friday said that 'this is not the first time that this issue of 39 Indians being killed in Iraq has come up.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X