Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയിലാണ്, എങ്കിലും സഹായിക്കാന്‍ സുഷമയ്ക്ക് മടിയില്ല! കണ്ടുപഠിക്കണം

ആശുപത്രിക്കിടക്കയിലാണെങ്കിലും സഹായിക്കാന്‍ മടിയില്ലാതെ മന്ത്രി സുഷമ സ്വരാജ്. ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് ഗവേഷകയ്ക്ക് സുഷമയുടെ സഹായം.

ദില്ലി : മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയില്‍ മോദി കഴിഞ്ഞാല്‍ ഒരു പക്ഷേ ഏറെ ജനകീയായ മന്ത്രിയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സഹായം അഭ്യര്‍ഥിക്കുന്നവരെ സുഷമ ഒരിക്കലും കൈയ്യൊഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ആശുപത്രിക്കിടക്കയിലാണെങ്കിലും സഹായം അഭ്യര്‍ഥിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ സുഷമ സ്വരാജിന് മടിയില്ല. വിസ ലഭിക്കാതെ ബുദ്ധിമുട്ടുകയായിരുന്ന ഗവേഷകയ്ക്കാണ് ആശുപത്രിക്കിടയില്‍ നിന്ന് സുഷമ സഹായം എത്തിച്ചത്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ജനങ്ങളെ തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാര്‍ കണ്ടു പഠിക്കണം സുഷമയെ.

 എന്നിട്ടും സഹായം

എന്നിട്ടും സഹായം

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 20 ദിവസത്തോളമായി ആശുപത്രിയില്‍ കഴിയുകയാണ് സുഷമ സ്വരാജ്. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സുഷമയുള്ളത്. ഇതിനിടയാണ് സഹായത്തിനായി സുഷമ സമയം നീക്കിവച്ചിരിക്കുന്നത്.

 കാണാന്‍ നിര്‍ദേശം

കാണാന്‍ നിര്‍ദേശം

എയിംസിലെ ഗവേഷയ്ക്കാണ് സുഷമയുടെ സഹായം എത്തിയിരിക്കുന്നത്. വിസ സംബന്ധമായ പ്രശ്‌നത്തില്‍ സഹായം തേടിയ ഗവേഷകയോട് തന്നെ വന്നുകാണാന്‍ നിര്‍ദേശിക്കുകയായിരുന്നു സുഷമ. തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യാമെന്നാണ് സുഷമ പറഞ്ഞത്.

 പ്രബന്ധ അവതരണം

പ്രബന്ധ അവതരണം

എയിംസിലെ പിഎച്ച്ഡി ഗവേഷകയായ ഗീതയാണ് സഹായം അഭ്യര്‍ഥിച്ച് എത്തിയത്. ഓസ്‌ട്രേലിയയില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ പോകുന്നതിന് വിസ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ മന്ത്രിയുടെ സഹായം തേടി എത്തിയത്.

 ട്വീറ്റ് ചെയ്തു

ട്വീറ്റ് ചെയ്തു

ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി നവംബര്‍ 14നാണ് ഗീത വിസയ്ക്ക് അപേക്ഷിച്ചത്. ഡിസംബര്‍ 7നാണ് ഓസ്‌ട്രേലിയയിലേക്ക് പോകേണ്ടത്. എന്നാല്‍ വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇക്കാര്യം വ്യക്തമാക്കി സുഷമയ്ക്ക് ട്വീറ്റ് ചെയ്യുകയായിരുന്നു.

 സഹായവുമായി സുഷമ

സഹായവുമായി സുഷമ

അതേസമയം ആശുപത്രിയിലായിരിക്കുന്ന മന്ത്രിയോട് ഇത്തരത്തിലൊരു സഹായം അഭ്യര്‍ഥിച്ചതിന് ഗീതയെ വിമര്‍ശിച്ച് ട്വിറ്ററിസ്റ്റുകള്‍ രംഗത്തെത്തി. എന്നാല്‍ തന്നെ വന്നു കാണാന്‍ ഗീതയോട് സുഷമ പറയുകയായിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച ഗീതയ്ക്ക് വിസ അനുവദിച്ചതായി സുഷമ തന്നെ അറിയിച്ചു.

 മന്ത്രിക്കായി പ്രാര്‍ഥന

മന്ത്രിക്കായി പ്രാര്‍ഥന

ഡല്‍ഹിയില്‍ അമെരിക്കന്‍ ടൂറിസ്റ്റ് കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തില്‍ ശനിയാഴ്ച സുഷമ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും സുഷമ പോലീസിനോട് ആവശ്യപ്പെട്ടു.അതേസമയം സുഷമ വേഗം സുഖം പ്രാപിച്ചു വരട്ടെയെന്നാശംസിക്കുന്നവരും കുറവല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+