കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ, സുഷമ പുറപ്പെടും, മുസ്ലിം നേതാക്കള്‍ക്കൊപ്പം സുഷമയും

Google Oneindia Malayalam News

Recommended Video

cmsvideo
പാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ | Oneindia Malayalam

ദില്ലി/ഇസ്ലാമാബാദ്: അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നു. ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കത്തിന്റെ വിജയം കൂടിയാണിത്. പാകിസ്താനെതിരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഐക്യരാഷ്ട്രസഭയില്‍ രംഗത്തുവന്നതിന് പിന്നാലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയിലേക്ക് പുറപ്പെടും. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് സുഷമ വ്യാഴാഴ്ച പുറപ്പെടുന്നത്.

സുഷമയെ ഒഐസി സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യുഎഇ അംഗീകരിച്ചില്ല. ഒഐസി യോഗം ബഹിഷ്‌കരിക്കുമെന്ന പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പാകിസ്താന്‍ പങ്കെടുക്കാതിരിക്കുകയും ഇന്ത്യ പങ്കെടുക്കുകയും ചെയ്യുന്നത് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വന്‍ വിജയമാണ് സമ്മാനിക്കുക...

 ഇന്ത്യയെ പങ്കെടുപ്പിക്കരുത്

ഇന്ത്യയെ പങ്കെടുപ്പിക്കരുത്

അബുദാബിയില്‍ നടക്കുന്ന ഒഐസി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് സുഷമ സ്വരാജ് പുറപ്പെടുന്നത്. സുഷമയെ പങ്കെടുപ്പിക്കരുതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യുഎഇയെ അറിയിച്ചുവെന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞിരുന്നു.

 യുഎഇ അംഗീകരിച്ചില്ല

യുഎഇ അംഗീകരിച്ചില്ല

എന്നാല്‍ സുഷമയുടെ യാത്രയ്ക്ക് ഇതുവരെ തടസം നേരിട്ടിട്ടില്ല. പാകിസ്താന്റെ ആവശ്യം യുഎഇ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. മുസ്ലിം രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഉദ്ഘാടന സെഷനില്‍ പ്രത്യേക അതിഥിയായിട്ടാണ് സുഷമ പങ്കെടുക്കുന്നത്.

 മാര്‍ച്ച് 1, 2 തിയ്യതികളില്‍

മാര്‍ച്ച് 1, 2 തിയ്യതികളില്‍

മാര്‍ച്ച് 1, 2 തിയ്യതികളിലാണ് ഒഐസി സമ്മേളനം. ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഒഐസി യോഗത്തിലെ പ്രധാന ചര്‍ച്ചയും ഇതുതന്നെയായിരിക്കും. ഈ വേളയില്‍ പാകിസ്താന്‍ പ്രതിനിധിയുടെ അഭാവം പാകിസ്താന് കനത്ത തിരിച്ചടിയാണ്. എന്നാല്‍ ഇന്ത്യയെ ക്ഷണിച്ചത് ഇന്ത്യയ്ക്കുള്ള അംഗീകാരം കൂടിയാണ്.

പാകിസ്താന്റെ ആവശ്യം

പാകിസ്താന്റെ ആവശ്യം

സുഷമ സ്വരാജിനെ ക്ഷണിച്ച നടപടി മരവിപ്പിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം. സുഷമ പങ്കെടുക്കുന്ന യോഗത്തില്‍ പാക് പ്രതിനിധി എത്തില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. യുഎഇ വിദേശകാര്യ മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും പാക് വിദേശകാര്യ മന്ത്രി ഖുറേഷി പറഞ്ഞു.

ഇന്ത്യയെ ക്ഷണിക്കുന്നത് ആദ്യമായിട്ട്

ഇന്ത്യയെ ക്ഷണിക്കുന്നത് ആദ്യമായിട്ട്

ഒഐസി സമ്മേളനത്തിലേക്ക് ഇന്ത്യയെ ആദ്യമായിട്ടാണ് ക്ഷണിക്കുന്നത്. 1969ല്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍. മുസ്ലിം രാജ്യങ്ങളുടെ അവകാശങ്ങളും സുരക്ഷയും നിലനിര്‍ത്തുകയാണ് സംഘടനയുടെ ലക്ഷ്യം. എന്നാല്‍ എന്തിനാണ് ഇന്ത്യയെ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതെന്ന് പാകിസ്താന്‍ ചോദിക്കുന്നു.

ഇന്ത്യയിലെ ഇസ്ലാമിക സ്വാധീനം

ഇന്ത്യയിലെ ഇസ്ലാമിക സ്വാധീനം

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇന്ത്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. സുഷമ സ്വരാജ് ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ സുഷമ സംസാരിക്കും. ഇന്ത്യയിലെ ഇസ്ലാമിക സ്വാധീനം കൂടി കണക്കിലെടുത്താണ് സുഷമയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

 ഇന്ത്യ-യുഎഇ സഹകരണം

ഇന്ത്യ-യുഎഇ സഹകരണം

ഇന്ത്യയ്ക്ക് സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്വാധീനമാണ് ഇസ്ലാമിക സമ്മേളനത്തില്‍ മുഖ്യാതിഥി ആകുന്നതിലൂടെ തെളിയുന്നത്. ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ യുഎഇയും സൗദിയും പിന്തുണച്ചിരുന്നു. ഇന്ത്യ-യുഎഇ സഹകരണം ശക്തമാകുമെന്നാണ് സൂചനകള്‍.

ഇസ്ലാമാബാദില്‍ ഇന്ത്യന്‍ സൈന്യം പറന്നിറങ്ങും!! സൂചന നല്‍കി മന്ത്രി; ബിന്‍ ലാദന്റെ അവസ്ഥ മറക്കേണ്ടഇസ്ലാമാബാദില്‍ ഇന്ത്യന്‍ സൈന്യം പറന്നിറങ്ങും!! സൂചന നല്‍കി മന്ത്രി; ബിന്‍ ലാദന്റെ അവസ്ഥ മറക്കേണ്ട

English summary
Sushma Swaraj to leave for UAE today to attend Islamic cooperation meet as guest of honour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X