കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ ഇന്ത്യയുടേത്; പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും സുഷമാ സ്വരാജ്

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഉറി ആക്രമണത്തിനുശേഷം ഇന്ത്യയ്‌ക്കെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന പാക്കിസ്ഥാനെതിരെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു. അത് എന്നും അങ്ങനെ തന്നെയായിരിക്കും. കാശ്മീര്‍ എന്ന സ്വപ്നം പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭാ പൊതുസഭയിലാണ് ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കിയത്. മാനവികതയ്‌ക്കെതിരായ ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. ഭീകരത മനുഷ്യാവകാശ ലംഘനമാണ്. ചില രാജ്യങ്ങള്‍ ഭീകരത വളര്‍ത്തുകയും വില്‍ക്കുകയും ചെയ്യുന്നു. സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാവില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

 sushma-swaraj

പാക്കിസ്ഥാനുമായി ഇന്ത്യ എപ്പോഴും സൗഹൃദത്തിനാണ് ശ്രമിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഞങ്ങള്‍ ഈദ് ആശംസകള്‍ അയച്ചു. അദ്ദേഹത്തിന് നല്ല ആരോഗ്യവും നന്മയും നേര്‍ന്നു. എന്നാല്‍ തിരിച്ചു കിട്ടിയത് ഭീകരവാദമാണ്. പഠാന്‍കോട്ടും ബഹാദൂര്‍ അലിയും ഉറിയുമാണ് പാക്കിസ്ഥാന്‍ തിരിച്ചുതന്നത്. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള തീവ്രവാദി ബഹാദൂര്‍ അലി തിര്‍ത്തി കടന്നുള്ള പാക് തീവ്രവാദത്തിന്റെ ജീവിക്കുന്ന തെളിവാണ്.

കാശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് യു.എന്നില്‍ പ്രസംഗിച്ച പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ബലൂചിസ്ഥാനെക്കുറിച്ച് മിണ്ടാത്തതെന്തെന്നും സുഷമ ചോദിച്ചു. സുഷമയുടെ പ്രസംഗത്തിന്റെ മുഖ്യഭാഗം ഭീകരതയും ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്ഥാനുമായിരുന്നു.

English summary
Sushma Swaraj names and shames Pakistan at UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X