കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജിന് രാജ്യം വിടചൊല്ലി; നഷ്ടമായത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളെ

Google Oneindia Malayalam News

സുഷമ സ്വരാജിന്‍റെ മൃതദേഹം ലോധി റോഡിലെ വൈദ്യത ശ്മശാനത്തില്‍ സംസ്കരിച്ചു. അപ്രതീക്ഷിതമായിരുന്നു മുൻ വിദേശകാര്യ മന്ത്രിയും ബി ജെ പി നേതാവുമായ സുഷമ സ്വരാജിന്റെ അന്ത്യം. ചൊവ്വാഴ്ച രാത്രിയോടെ നെഞ്ചുവേദനയെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ എത്തിയ അവർ അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരിൽ ഒരാളെയാണ് സുഷമയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. സുഷമ സ്വരാജിന്റെ വിയോഗത്തിൽ രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ലൈവ് അപ്ഡേറ്റുകളിലേക്ക്.

Newest First Oldest First
5:12 PM, 7 Aug

സുഷമ സ്വരാജിന്‍റെ മൃതദേഹം ലോധി റോഡിലെ വൈദ്യത ശ്മശാനത്തില്‍ സംസ്കരിച്ചു
4:53 PM, 7 Aug

സുഷമാ സ്വരാജിന്‍റെ വിയോഗത്തില്‍ അനുശോചനം ഏര്‍പ്പെടുത്തി ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ കെന്‍ജി ഹിറമത്സു
4:40 PM, 7 Aug

സുഷമാ സ്വരാജിന് രാജ്യം ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിക്കുന്നു
4:33 PM, 7 Aug

സുഷമാ സ്വരാജിന്‍റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഉപരാഷ്ട്രതി വെങ്കയ്യ നായിഡു, എല്‍ കെ അധ്വാനി തുടങ്ങിയവര്‍
4:28 PM, 7 Aug

ലോധി റോഡ് ശ്മശാനത്തില്‍ സുഷമ സ്വരാജിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു
3:34 PM, 7 Aug

അന്ത്യകര്‍മ്മങ്ങള്‍ക്കായി സുഷമാ സ്വരാജിന്‍റെ ഭൗതിക ശരീരം ലോധി റോഡിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്നു
3:20 PM, 7 Aug

സുഷമ സ്വരാജിന്‍റെ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കായി കൊണ്ടുപോവുന്നു
3:05 PM, 7 Aug

സുഷമ സ്വരാജിനെ അനുസ്മരിച്ച് ദലൈ ലാമ. മറ്റുള്ളവരെ സേവിക്കാനായി സ്വയം അര്‍പ്പിച്ച അവര്‍ വളരെ അര്‍ത്ഥവത്തായ ജീവിതം നയിച്ചവെന്നും ലാമ അഭിപ്രായപ്പെട്ടു
2:52 PM, 7 Aug

സുഷമ സ്വരാജിന്‍റെ ഭൗതിക ശരീരത്തില്‍ ദേശീയ പതാക പുതപ്പിക്കുന്നു
2:49 PM, 7 Aug

സുഷമ സ്വരാജിന്‍റെ വിയോഗത്തില്‍ യുഎസ് എംബസി അനുശോചനം രേഖപ്പെടുത്തി
2:16 PM, 7 Aug

ഞങ്ങള്‍ ദീദിയെന്ന് വിളിച്ചിരുന്ന സുഷമാജീ ഇന്ന് ഇല്ല. അവരൊരു അമ്മയായിരുന്നു, ഒരു സഹോദരിയായിരുന്നു. നല്ല രാഷ്ട്രീയക്കാരിയും മികച്ച പ്രാസംഗികയുമായിരുന്നു. അവര്‍ നമ്മുടെ രാജ്യത്തിന് വേണ്ടി, പ്രത്യേകിച്ച് പാവങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്ന് ജയപ്രധ അനുസ്മരിച്ചു
1:38 PM, 7 Aug

സുഷമ സ്വരാജിന് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരും നേതാക്കളും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
1:09 PM, 7 Aug

പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച് സുഷമ സ്വാരാജിന്‍റെ ഭൗതിക ശശീരത്തില്‍ അമിത് ഷാ, ജെപി നദ്ദ എന്നിവര്‍ ബിജെപി പതാക പുതപ്പിക്കുന്നു
12:45 PM, 7 Aug

സുഷമ സ്വരാജിന്‍റെ മൃതദേഹം ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ കൊണ്ടുപോവുന്നു.
12:35 PM, 7 Aug

ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൺ വീഡോംഗ് സുഷമ സ്വാരാജിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു
11:46 AM, 7 Aug

ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അംബാസിഡറായിരുന്നു സുഷമ സ്വരാജെന്ന് ലോക്സഭ സ്പീക്കര്‍ ഓംകുമാര്‍ ബിര്‍ള. നല്ലൊരു ഭരണാധികാരി എന്നതിനോടൊപ്പം തന്നെ ജനങ്ങളുടെ വികാരം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവുമായിരുന്നു അവര്‍. എല്ലാവരുടേയും പ്രശ്നങ്ങള്‍ മനസ്സില്ലാക്കി പ്രവര്‍ത്തിക്കുന്ന സുഷമാ സ്വരാജിന്‍റെ വിയോഗത്തില്‍ രാജ്യം മുഴുവന്‍ സങ്കടത്തിലാണ്. ഈ അവസരത്തില്‍ ദുഃഖാര്‍ത്ഥരായ അവരുടെ കുടുംബത്തോടൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
11:40 AM, 7 Aug

സുഷമ സ്വാരാജിന്‍റെ മ‍ൃതദേഹം മൂന്ന് മണിക്കോറോളം ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനാത്ത് പൊതുദര്‍നത്തിന് വെക്കും.
11:22 AM, 7 Aug

സുഷമാ സ്വരാജിന്‍റെ മരണത്തില്‍ രാജ്യസഭ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന് മികച്ചൊരു ഭരണാധികാരിയേയും ഫലപ്രദമായ പാർലമെന്റേറിയനെയും ജനങ്ങളുടെ യഥാർത്ഥ ശബ്ദത്തെയും നഷ്ടപ്പെട്ടുവെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു
11:18 AM, 7 Aug

സുഷമ സ്വരാജിന്‍റെ മരണത്തില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം എര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍
11:18 AM, 7 Aug

ഇസ്രായേല്‍ അംബാസിഡര്‍ റോണ്‍ മാള്‍ക സുഷമ സ്വരാജിന് അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ത്യക്ക് ഇത് തീരാനഷ്ടമാണ്. ഇസ്രായേലിന്‍റെ നല്ലൊരു സുഹൃത്തായിരുന്നു അവര്‍. ഇന്ത്യാ-ഇസ്രായേല്‍ ബന്ധം ശക്തിപ്പെടുത്തുന്നല്‍ സുഷമ വളരെ നിര്‍ണ്ണായകമായ പങ്കുവഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
11:03 AM, 7 Aug

രാഹുല്‍ ഗാന്ധി സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
10:37 AM, 7 Aug

സുഷമ സ്വരാജിന്‍റെ വിയോഗത്തില് ദില്ലി സര്‍ക്കാര്‍ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
10:35 AM, 7 Aug

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
10:23 AM, 7 Aug

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി സുഷമാസ്വരാജിന് ആദരാഞ്ജലിഅര്‍പ്പിച്ചു
10:09 AM, 7 Aug

പ്രധാനമന്ത്രി നരേന്ദ്ര മോദി സുഷമാ സ്വരാജിന് അന്തിമോപചാരം അര്‍പ്പിക്കുന്നു
9:55 AM, 7 Aug

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സുഷമ സ്വരാജിന് അന്തിമോപചാരം അര്‍പ്പിക്കുന്നു
9:43 AM, 7 Aug

ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ, എസ്പി നേതാവ് മുലായം സിങ് യാദവ്, രാം ഗോപാല്‍ യാദവ്, എന്നിവര്‍ സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു
9:00 AM, 7 Aug

മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുഷമ സ്വരാജിന് അന്തിമോപചാരം അര്‍പ്പിക്കുന്നു
8:57 AM, 7 Aug

യോഗാ ഗുരു ബാബാ രാംദേവ് സുഷമ സ്വരാജിന് അന്തിമോപചാരം അര്‍പ്പിച്ചു
8:42 AM, 7 Aug

ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം ദില്ലിയിലെ വസതിയിലും 12 മുതൽ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും.
READ MORE

sushmas
English summary
Former External Affairs Minister & senior BJP leader Sushma Swaraj passes away at 67. Last rites to be held in Delhi at 3pm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X