കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യയശാസ്ത്ര വ്യത്യാസമുള്ളപ്പോഴും സുഷമയുമായി വളരെ അധികം സമയം ചിലവഴിച്ചിരുന്നു: മമത ബാനര്‍ജി

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്ര പെട്ടെന്നുള്ള സുഷമ സ്വരാജിന്‍റെ വിയോഗം വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 1990 മുതല്‍ എനിക്ക് അവരെ അറിയാം. പ്രത്യയശാസ്ത്രപരായി വ്യത്യാസമുണ്ടെങ്കിലും ഞങ്ങള്‍ പാര്‍ലമെന്‍റില്‍ വളരെ അധികം സമയം ഒന്നിച്ചു ചിലവഴിച്ചിരുന്നുവെന്നും മമത പറഞ്ഞു.‌

<strong>തീരാദുഃഖത്തില്‍ ദില്ലി ജനത ; രണ്ടാഴ്ച്ചക്കിടെ നഷ്ടമായത് തങ്ങളെ നയിച്ച രണ്ട് മുന്‍മുഖ്യമന്ത്രിമാരെ</strong>തീരാദുഃഖത്തില്‍ ദില്ലി ജനത ; രണ്ടാഴ്ച്ചക്കിടെ നഷ്ടമായത് തങ്ങളെ നയിച്ച രണ്ട് മുന്‍മുഖ്യമന്ത്രിമാരെ

മികച്ച രാഷ്ട്രീയക്കാരി, മികച്ച ലീഡര്‍, നല്ല മനുഷ്യന്‍ എന്നീ തലങ്ങളിലെല്ലാം സുഷമയുടെ വിയോഗം നമുക്ക് നഷ്ടമുണ്ടാക്കും. അവരുടെ കുടുംബത്തിന്‍റെയും അനുയായികളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.

 sushmamamtha

ചൊവ്വാഴ്ച രാത്രിയോടെ നെഞ്ചുവേദനയെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ എത്തിയ സുഷമ സ്വരാജ് അര്‍ധരാത്രിയോടെ മരണപ്പെടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ സുഷമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

<strong> അഗാധമായ ദുഃഖം രേഖപ്പെടുത്തി പിണറായി: ചെയ്ത കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്ന് ഉമ്മന്‍ചാണ്ടി</strong> അഗാധമായ ദുഃഖം രേഖപ്പെടുത്തി പിണറായി: ചെയ്ത കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

എയിംസില്‍ നിന്ന് പുലര്‍ച്ചെ ദില്ലിയിലെ വസതിയിലെത്തിച്ച മൃതദേഹം 11 വരെ അവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. 12 മണിമുതല്‍ ബിജെപി ആസ്ഥാനത്ത് വയ്ക്കുന്ന മൃതദേഹം വൈകീട്ട് മൂന്ന് മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ റോഡ് വൈദ്യുത ലോധി ശ്മശാനത്തില്‍ സംസ്‌കരിക്കും.

<strong>സുഷമ സ്വരാജിനെ ഓര്‍ത്ത് തേങ്ങി രാജ്യം.. അനുശോചനവുമായി പ്രമുഖർ.. സംസ്കാരം വൈകിട്ട് 3ന് ദില്ലിയിൽ</strong>സുഷമ സ്വരാജിനെ ഓര്‍ത്ത് തേങ്ങി രാജ്യം.. അനുശോചനവുമായി പ്രമുഖർ.. സംസ്കാരം വൈകിട്ട് 3ന് ദില്ലിയിൽ

English summary
sushma swaraj passes away: mamatha banerjee responses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X