കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗവദ്ഗീത ദേശീയഗ്രന്ഥമാക്കണമെന്ന് സുഷമ സ്വരാജ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: താജ്മഹല്‍ പുരാതനക്ഷേത്രത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് യു പിയില്‍ ബി ജെ പി നേതാവ് രംഗത്തെത്തിയതിന് പിന്നാലെ, ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി സുഷമ സ്വരാജ്. സുഷമയുടെ ആവശ്യത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ചെങ്കോട്ടയില്‍ ഗീത പ്രേരണ മഹോത്സവത്തില്‍ ഭഗവദ്ഗീതയുടെ 1551 ആം വാര്‍ഷികാഘോഷത്തില്‍ പങ്കാളിയായി സംസാരിക്കുകയായിരുന്നു സുഷമ. ഭഗവദ് ഗീത ദേശീയഗ്രത്ഥമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും സുഷമ പറഞ്ഞു.

sushma-swaraj

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ഭഗവദ്ഗീത ദേശീയഗ്രത്ഥമാക്കണമെന്ന് വി എച്ച് പി നേതാവ് അശോക് സിംഗല്‍ ആവശ്യപ്പെട്ടതിന് തൊട്ട്പിന്നാലെയാണ് സുഷമയുടെ അഭിപ്രായപ്രകടനം.

ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗീത തന്നെ സഹായിച്ചിട്ടുണ്ടെന്ന് സുഷമ പറഞ്ഞു. ഗീതയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടെന്നും ഗീത വായിച്ചാല്‍ എല്ലാ വിഷാദങ്ങളും മാറുമെന്നും സുഷമ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയ്ക്ക് അടുത്തിടെ മോദി ഗീത സമ്മാനമായി നല്‍കിയിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും അതിലൂടെ തന്നെ ഗീതയ്ക്ക് അത്തരമൊരു പദവി കൈവന്നെന്നാണ് ബി ജെ പിക്കാരുടെ വിശ്വാസം

എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ഭരണഘടനയാണ് ഭാരതത്തിന്റെ വിശുദ്ധ ഗ്രന്ഥമെന്നും എല്ലാ മതഗ്രന്ഥങ്ങളെയും ബഹുമാനിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്റര്‍ സന്ദേശത്തിലൂടെ പറഞ്ഞു.

English summary
Pressing for the Centre to declare Bhagwad Gita as a 'Rashtriya Granth', External Affairs Minister Sushma Swaraj said today only a formality remained to be done in this regard, triggering a controversy with Trinamool Congress saying Constitution is the 'Holy Book' in a democracy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X