കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോദി വിവാദം: നിയന്ത്രണം വിട്ട് സുഷമ സ്വരാജ്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: നിങ്ങള്‍ പറയുന്നത് തികച്ചും തെറ്റാണ്. എന്റെ മകള്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയായ അഭിഭാഷകയാണ് - ഒരു പരിചയവും ഇല്ലാത്ത, ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു ട്വിറ്റര്‍ അക്കൗണ്ടിനോട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വികാരാധീനയായി മറുപടി കൊടുക്കുന്നത് കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ട്വിറ്റരാദികള്‍.

സുഷമ സ്വരാജ് മകളെ മെഡിക്കല്‍ സീറ്റിന് ചേര്‍ത്തത് വേണ്ടി നോര്‍ത്ത് - ഈസ്റ്റ് ക്വോട്ടയിലാണ് എന്നാണ് ട്വിറ്ററില്‍ ഒരാള്‍ ആരോപണം ഉന്നയിച്ചത്. Soch @pakoed എന്ന ട്വിറ്റര്‍ ഐ ഡിയാണ് സുഷമ സ്വരാജിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതിലും ചെയ്തുകൊടുക്കുന്നതിലും സുഷമ സ്വരാജിന് പ്രശ്‌നമൊന്നും ഇല്ല എന്ന തരത്തിലായിരുന്നു ഇയാളുടെ ട്വീറ്റ്.

sushma-swaraj

കുരയ്ക്കുന്ന ഒരു പട്ടിയെ കണ്ട് തങ്ങളുടെ നേതാവ് നിയന്ത്രണം വിടരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ട്വിറ്ററില്‍ സുഷമ സ്വരാജിന്റെ ഫോളോവേഴ്‌സ് രംഗത്തെത്തി. അധികം വൈകാതെ സുഷമ സ്വരാജിനെതിരെ ആരോപണം ഉന്നയിച്ച ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ലളിത് മോദിക്ക് ഇംഗ്ലണ്ടില്‍ നിന്നും പോര്‍ച്ചുഗലില്‍ പോയി വരാന്‍ ചട്ടം ലംഘിച്ച് സഹായിച്ചു എന്ന ആരോപണം നേരിടുന്ന മന്ത്രിയാണ് സുഷമ.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതാദ്യമല്ല സുഷമ സ്വരാജിന് നിയന്ത്രണം നഷ്ടപ്പെടുന്നത്. തിങ്കളാഴ്ച ഒരു പ്രമുഖ പത്രപ്രവര്‍ത്തകയ്‌ക്കെതിരെ സുഷമ സ്വരാജ് വികാരാധീനയായി ട്വീറ്റ് ചെയ്തിരുന്നു. സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് പാസ്‌പോര്‍ട്ട് കേസില്‍ ലളിത് മോദിക്ക് ദില്ലി ഹൈക്കോടതിയില്‍ ഹാജരായിരുന്നു.

English summary
External Affairs Minister Sushma Swaraj on Wednesday reacted angrily to a tweet suggesting she took favours to get her daughter a seat in a medical college through the northeast quota.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X