ട്വിറ്ററില്‍ ട്രോളിയ വിരുതന് സുഷമ സ്വരാജിന്റെ വക ഉരുളക്കുപ്പേരി മറുപടി!
ദില്ലി: സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കേന്ദ്രമന്ത്രിയാണ് സുഷമ സ്വരാജ്. വിദേശകാര്യമന്ത്രിയായ സുഷമ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ തനിക്ക് വരുന്ന ഓരോ സന്ദേശങ്ങളും കാണുകയും വ്യക്തമായ മറുപടി നല്‍കുകയും ചെയ്യുന്ന ആളാണ്. ട്വിറ്ററില്‍ സഹായം അഭ്യര്‍ഥിച്ച എത്രയോ പേര്‍ക്ക് മന്ത്രി ഉടനേ മറുപടിയുമായി എത്താറുണ്ട്. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ സുഷമ സ്വരാജിനെ ആരും അംഗീകരിക്കും.
എന്ന് കരുതി കേന്ദ്ര വിദേശ കാര്യമന്ത്രിയായ സുഷമ സ്വരാജിനോട് ഫ്രിഡ്ജ് നന്നാക്കുന്ന കാര്യത്തില്‍ സഹായം ആവശ്യപ്പെട്ടാലോ. കഴിഞ്ഞ ദിവസമാണ് വെങ്കട് എന്ന ട്വിറ്റര്‍ ഐഡി കേന്ദ്രമന്ത്രിമാരായ രാം വിലാസ് പാസ്വാനെയും സുഷമ സ്വരാജിനെയും ടാഗ് ചെയ്ത് പോസ്റ്റിട്ടത്. സാംസങ് തനിക്ക് കേടായ ഫ്രിഡ്ജ് നല്‍കി. ഇക്കാര്യത്തില്‍ മന്ത്രിമാരായ സുഷമ സ്വരാജും പാസ്വാനും തന്നെ സഹായിക്കണം എന്നായിരുന്നു വെങ്കടിന്റെ ആവശ്യം.
സാധാരണ ഗതിയില്‍ ഒരു മന്ത്രി ഇത്തരം ട്രോളുകള്‍ കണ്ടില്ല എന്ന് നടിക്കേണ്ട കാര്യമേ ഉള്ളൂ. എന്നാല്‍ സുഷമ സ്വരാജ് ഇതിനും മറുപടി പറഞ്ഞു. മൂന്ന് കാര്യങ്ങളാണ് തന്റെ മറുപടിയില്‍ സുഷമ വെങ്കടിനോടും ഇതുപോലെ ട്രോളുന്ന മറ്റുള്ളവരോടുമായി പറഞ്ഞുവെക്കുന്നത്. പാതി കളിയാലും പാതി കാര്യമായും സുഷമ സ്വരാജ് പറയുന്നത് കാര്യങ്ങള്‍ ഇങ്ങനെ.
ഒന്ന് - ഫ്രിഡ്ജ് കേടായത് പോലുള്ള കാര്യങ്ങളില്‍ എനിക്ക് നിങ്ങളെ സഹായിക്കാന്‍ പറ്റില്ല. രണ്ട് - ഞാന്‍ വളരെ തിരക്കുള്ള ഒരാളാണ്. മനുഷ്യന്മാരെയും അവരുടെ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കലാണ് തന്റെ തിരക്ക്. മൂന്ന് - നിങ്ങള്‍ ട്രോളുകയോ വേറെന്ത് വേണമെങ്കിലും ചെയ്‌തോ. പക്ഷേ നിങ്ങള്‍ എന്റെ പേരില്‍ അയക്കുന്ന സന്ദേശങ്ങളെല്ലാം ഞാന്‍ കാണുന്നുണ്ട്. സുഷമയുടെ ഉരുളക്കുപ്പേരി പോലുള്ള മറുപടിക്കും കിട്ടി ട്വിറ്ററില്‍ കയ്യടി എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.
Brother I cannot help you in matters of a Refrigerator. I am very busy with human beings in distress. https://t.co/cpC5cWBPcz
— Sushma Swaraj (@SushmaSwaraj) June 13, 2016













Click it and Unblock the Notifications