കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയെ വിറപ്പിച്ച സുഷമ; ജനങ്ങളെ കൈയ്യിലെടുത്ത പ്രസംഗം, ബിജെപി ജനകീയമായത് ഇങ്ങനെ

Array

Google Oneindia Malayalam News

ബെംഗളൂരു: സുഷമ സ്വരാജിന്റെ ജീവിതത്തില്‍ വ്യത്യസ്തമായ അധ്യായമായിരുന്നു കര്‍ണാടകത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സംഭവം. ബെല്ലാരിയില്‍ സോണിയാ ഗാന്ധിയെ ഇറക്കിയ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തിറക്കിയത് സുഷമ സ്വരാജിനെ ആയിരുന്നു. ഒരുമാസം ബെല്ലാരിയില്‍ തമ്പടിച്ച സുഷമ നടത്തിയ പ്രചാരണം കര്‍ണാടകത്തില്‍ മൊത്തം ബിജെപിക്ക് ആവേശം നല്‍കി.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വീണ്ടും തിരഞ്ഞെടുപ്പ് വിജയം; 12 ല്‍ 9 ലും വിജയം, ബിജെപി 2 ല്‍ ഒതുങ്ങിരാജസ്ഥാനില്‍ കോണ്‍ഗ്രസിന് വീണ്ടും തിരഞ്ഞെടുപ്പ് വിജയം; 12 ല്‍ 9 ലും വിജയം, ബിജെപി 2 ല്‍ ഒതുങ്ങി

പ്രസംഗിക്കാന്‍ കിട്ടുന്ന ഓരോ വേദികളും സുഷമ കൈയ്യിലെടുത്തു. ജനങ്ങള്‍ അവരുടെ പ്രസംഗം കേള്‍ക്കാന്‍ രാഷ്ട്രീയ ഭേദമന്യേ എത്തിത്തുടങ്ങി. സ്വദേശിയും വിദേശിയും തമ്മിലുള്ള മല്‍സരമാണെന്ന ബിജെപിയുടെ പ്രചാരണം ഭാഗികമായെങ്കിലും ഏറ്റു. ബെല്ലാരിയില്‍ സുഷമ തോറ്റെങ്കിലും അത് ബിജെപിക്ക് കുതിക്കാനുള്ള ആവേശം നല്‍കിയെന്നാണ് ചരിത്രം.....

 സോണിയ തന്നെ ജയിച്ചു, പക്ഷേ..

സോണിയ തന്നെ ജയിച്ചു, പക്ഷേ..

.

1999ലാണ് ബെല്ലാരിയില്‍ സോണിയാ ഗാന്ധിയും സുഷമ സ്വരാജും തമ്മില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനം കര്‍ണാടകയില്‍ ഉണ്ടായതിനാല്‍ സോണിയ തന്നെ ജയിച്ചു. എന്നാല്‍ പ്രചാരണത്തില്‍ തിളങ്ങിയത് സുഷമയായിരുന്നു. അവരുടെ പ്രചാരണ യോഗങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ജനസാന്നിധ്യമുണ്ടായി.

 സ്വദേശി ബേഠിയും വിദേശ ബാഹുവും

സ്വദേശി ബേഠിയും വിദേശ ബാഹുവും

സ്വദേശി ബേഠിയും വിദേശ ബാഹുവും തമ്മിലുള്ള മല്‍സരിമായി ബെല്ലാരി തിരഞ്ഞെടുപ്പ് മാറ്റാന്‍ ബിജെപിക്ക് സാധിച്ചു. അന്ന് സോണിയ യുപിയിലെ അമേഠി മണ്ഡലത്തിലും മല്‍സരിച്ചിരുന്നു. ബെല്ലാരിയില്‍ 56000 വോട്ടിന് സുഷമ സ്വരാജിനെ സോണിയ പരാജയപ്പെടുത്തി. എന്നാല്‍ ബിജെപിക്ക് മികച്ച ജനപിന്തുണ നേടാന്‍ ബെല്ലാരിയിലെ സുഷമയുടെ സാന്നിധ്യം സഹായിച്ചു.

 കന്നഡ ഭാഷയിലും

കന്നഡ ഭാഷയിലും

കന്നഡ ഭാഷയിലും പ്രചാരണത്തിനിടെ സുഷമ സംസാരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശീയതലത്തില്‍ അന്ന് ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു ബെല്ലാരി. സോണിയ മല്‍സരിക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ അവിടെയുള്ള പ്രചാരണം മുഖ്യവാര്‍ത്തയായിരുന്നു. പക്ഷേ, നിറഞ്ഞുനിന്നതാകട്ടെ സുഷമയും.

 ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍

ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍

സുഷമ സ്വരാജിനെ ബെല്ലാരിയില്‍ മല്‍സരിപ്പിക്കണമെന്ന് നിര്‍ദേശിച്ചത് അന്തരിച്ച രാമകൃഷ്ണ ഹെഗ്‌ഡെ ആയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സുഷമയ്‌ക്കൊപ്പം വന്നത് നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും എച്ച്എന്‍ ആനന്ദ കുമാറും. സുഷമയുടെ പ്രചാരണത്തിന് എല്ലാ സഹായവും നല്‍കി ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാരെ കൂടെ നിന്നു.

Recommended Video

cmsvideo
ആരായിരുന്നു സുഷമാ സ്വരാജ് | Oneindia Malayalam
 ബെല്ലാരിയെ കൈവിടാന്‍ കാരണം

ബെല്ലാരിയെ കൈവിടാന്‍ കാരണം

ബെല്ലാരിയില്‍ ബിജെപിയുടെ സാമ്പത്തിക സ്രോതസ് റെഡ്ഡി സഹോദരന്‍മാരായിരുന്നു. എന്നാല്‍ ജനാര്‍ദ്ദന റെഡ്ഡി അഴിമതി കേസില്‍ പെട്ടതോടെ സുഷമ അവരുമായുള്ള ബന്ധം വിട്ടു. ബെല്ലാരിയിലേക്കുള്ള വര്‍ഷത്തിലെ സന്ദര്‍ശനവും മതിയാക്കി. എങ്കിലും സുഷമയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്ക് പിന്നീട് വഴി എളുപ്പമാക്കി എന്നു പറയാതെ വയ്യ.

English summary
Sushma Swaraj’s Lok Sabha campaign in Ballari helped to rise of BJP in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X