വിവരാവകാശം; ലളിത് മോദിയെക്കുറിച്ചുള്ള ചോദ്യം വേണ്ടെന്ന് സുഷമയുടെ ഓഫീസ്
ദില്ലി: വിവാദമായ ലളിത് മോദി വിഷയത്തില്‍ സുഷമാ സ്വരാജിന്റെ ഓഫീസില്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടി നല്കാന് വിസമ്മതിച്ചു. ഏഴു ചോദ്യങ്ങളായിരുന്നു അപേക്ഷയില്‍ ഉണ്ടായിരുന്നെങ്കിലും ഒന്നിനും മറുപടി ലഭിച്ചിരുന്നില്ല. ഒന്നു മുതല്‍ മൂന്നുവരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകില്ലെന്ന് പറഞ്ഞപ്പോള്‍ നാല് മുതല്‍ ഏഴ് വരെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭ്യമല്ലെന്നായിരുന്നു മറുപടി.
ലളിത് മോദിക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയത് ആരാണെന്നത് ഉള്‍പ്പെടയുള്ള ചോദ്യങ്ങളാണ് തള്ളിയിരിക്കുന്നത്. നേരത്തെ ദില്ലി ഹൈക്കോടതി ലളിത് മോദിയുടെ പാസ്പോര്‍ട്ട് മടക്കിനല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ പോകാതിരിക്കാനുള്ള ഉത്തരവ് ആരുടെയാണെന്നും ചോദ്യത്തിലുണ്ടായിരുന്നു.

ചോദ്യങ്ങള്‍ വിദേശകാര്യമന്ത്രാലയം തള്ളിയതിനെ തുടര്‍ന്ന് അപേക്ഷ കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസാ ഡിവിഷന്, ധനകാര്യമന്ത്രാലയം എന്നിവിടങ്ങളിലേക്ക് കൈമാറിയതായാണ് വിവരം. മോദിയെ സുഷമാ സ്വരാജ് വഴിവിട്ട രീതിയില്‍ സഹായിച്ചെന്ന് ഉറപ്പായതോടെ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ മറുപടി നല്‍കാതിരുന്നത്.
ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം നല്കിയിരുന്നെങ്കില് സുഷമാ സ്വരാജിന്റെ നിലനില്പ് കൂടുതല്‍ അപകടത്തിലാകുമെന്നുറപ്പാണ്. വിദേശകാര്യമന്ത്രി രാജിവെക്കേണ്ടെന്ന ബിജെപി നിലപാടും സുഷമയ്ക്ക് ഗുണകരമായി. അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications