കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കരുത്തുറ്റതും ചരിത്രപരവുമായ തീരുമാനം, ഇന്ത്യയെ സല്യൂട്ട് ചെയ്യുന്നു'; കശ്മീർ തീരുമാനത്തിൽ സുഷമ

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ പ്രത്യേക പദ്ധവി റദ്ദാക്കികൊണ്ടുള്ള വിജ്ഞാപനത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. തോടെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി വിഭജിച്ചു. ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും.

<strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!</strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!

ബിജെപിയുടെ ഈ നീക്കത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. കരുത്തുറ്റതും ചരിത്രപരവുമായ തീരുമാനമാണിതെന്നാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത്. ഇന്ത്യയെ സല്യൂട്ട് ചെയ്യുന്നുവെന്നും അവർ ട്വീറ്റിൽ കൂട്ടിച്ചേർത്തു.

Sushma Swaraj


ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു 370-ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം രാജ്യസഭയിൽ അവതരിപ്പിച്ചത്. എല്ലാ ബില്ലും ജമ്മു കശ്മീരിനെ സംബന്ധിക്കുന്നചതാണെന്ന് പറഞ്ഞാണ് അമിത് ഷ് ബിൽ അവതരിപ്പിച്ചത്. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാജ്യസഭയില്‍ അനുകൂലിച്ച് ബിഎസ്പി രംഗത്ത് വന്നു. കശ്മീരില്‍ ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് ബിഎസ്പി ബില്ലിന് പിന്തുണ നല്‍കിയത്.

വളരെ സുപ്രധാനമായ നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നതെന്നും അതിനാല്‍ തന്നെ പതിവ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ രാജ്യസഭയയില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

English summary
Sushma Swaraj's tweet about Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X