കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമാ സ്വരാജിന്റെ പ്രസ്താവന ബിജെപി വോട്ട് ലക്ഷ്യം വെച്ച്: യുഎന്നിലെ പ്രസംഗത്തിനെതിരെ തരൂര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസ്താവനകളെ വിമര്‍ശിച്ച് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭാ പൊതു സഭയിലെ സുഷമാ സ്വരാജിന്റെ പ്രസംഗം ബിജെപി വോട്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നാണ് ശശി തരൂര്‍ ഉന്നയിക്കുന്ന ആരോപണം. അല്ലാതെ ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിദേശകാര്യമന്ത്രി ഇന്ത്യയുടെ നല്ല പ്രതിച്ഛായ ഉയര്‍ത്തിക്കാണിക്കുന്നതിന് പകരം പാകിസ്താനോട് സംസാരിക്കുന്നത് ബിജെപി വോട്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ മാത്രമാണെന്നും തരൂര്‍ എഎന്‍ഐയോട് പ്രതികരിച്ചു.

ലോകത്തിന് മുമ്പില്‍ ഇന്ത്യയെക്കുറിച്ചുള്ള മികച്ച പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുന്നതിന് പകരം ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ബിജെപി വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണ് യുഎന്നില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പ്രസംഗങ്ങളെന്നും തരൂര്‍ ചൂണ്ടിക്കാണിക്കുന്നു.

shashi-tharoor-


ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കുന്ന പാകിസ്താനെതിരെ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. വേള്‍ഡ്
ട്രേഡ് ആക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിന്‍ലാദന് അഭയം നല്‍കിയ പാകിസ്താന്‍ അമേരിക്കയെ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്നും സുഷമ ആരോപിച്ചിരുന്നു. ഇതിന് പുറമേ ഇന്ത്യ വധിച്ച ഭീകരര്‍ക്ക് താരപരിച്ഛായ നല്‍കി ഭീകരാക്രമണങ്ങളെ പുകഴ്ത്തിപ്പാടുകയാണെന്നും സുഷമാ സ്വരാജ് ആരോപിച്ചിരുന്നു.

English summary
Congress leader Shashi Tharoor on Sunday said that External Affairs Minister Sushma Swaraj's speech at the United Nations General Assembl (UNGA) in which she launched a scathing attack on Pakistan was aimed at pleasing the BJP voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X