കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ ഇന്ത്യക്കാര്‍ പട്ടിണിയില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിദേശകാര്യ മന്ത്രാലയം

  • By Sandra
Google Oneindia Malayalam News

ദില്ലി: സൗദിയിലുള്ള പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ജോലി നഷ്ടപ്പെട്ട് സാമ്പത്തിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. ഞെരുക്കം നേരിടുന്നത് 800 പേര്‍ മാത്രമല്ലെന്നും അവര്‍ തിരുത്തി.

കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ഷണമില്ലാതെ കഷ്ടപ്പെടുകയാണെന്ന ഇന്ത്യന്‍ പ്രവാസിയുടെ ട്വീറ്റിനെ തുടര്‍ന്ന് പ്രശ്‌നത്തിലിടപെട്ട സുഷമാസ്വരാജ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സൗദിയിലും കുവൈത്തിലുമുള്ള അടച്ചുപൂട്ടിയ കമ്പനികള്‍ ശമ്പള കുടിശ്ശിക തീര്‍ത്തുനല്‍കാത്തതാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്.

സഹായാഭ്യര്‍ത്ഥന

സഹായാഭ്യര്‍ത്ഥന

പതിനായിരത്തോളം പേര്‍ ജോലി നഷ്ടപ്പെട്ടതുമൂലം സൗദിയില്‍ കഷ്ടത അനുഭവിക്കുന്നതെന്നും സഹോദരങ്ങളെ സഹായിക്കാന്‍ ഇന്ത്യക്കാര്‍ മുന്നോട്ടിറങ്ങണമെന്നും സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യക്കാരുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

30 ലക്ഷം ഇന്ത്യക്കാര്‍

30 ലക്ഷം ഇന്ത്യക്കാര്‍

സൗദിയില്‍ 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജോലിയില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈവേ ക്യാമ്പ്

ഹൈവേ ക്യാമ്പ്

ജിദ്ദയിലുള്ള ഹൈവേ തൊഴിലാളി ക്യാമ്പിലേക്ക് ഇന്ത്യന്‍ സമൂഹവുമായി ചേര്‍ന്ന് കോണ്‍സുലേറ്റ് 15,475 കിലോ ഭക്ഷ്യ ധാന്യങ്ങളും മറ്റുള്ളവയും ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്.

വേതനം ലഭിക്കാത്തത്

വേതനം ലഭിക്കാത്തത്

തൊഴില്‍ ഉടമകള്‍ വേതനം നല്‍കാത്തതും ഫാക്ടറികള്‍ അടച്ചു പൂട്ടിയതും മൂലം വലിയൊരു വിഭാഗം ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ജോലി നഷ്ടമായിട്ടുള്ളത്. വേതനംതീര്‍ത്ത് നല്‍കാത്തതാണ് തൊഴിലാളികളെ വെട്ടിലാക്കിയത്.

ശ്രദ്ധ തിരിച്ചത് ട്വീറ്റ്

800ഓളം ആളുകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ജിദ്ദയില്‍ ഭക്ഷണമില്ലാതെ കഴിയുകയാണെന്ന ഇന്ത്യക്കാരന്റെ ട്വീറ്റിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രിയുടെ ഇടപെടല്‍.

വികെ സിംഗ് വിദേശത്ത്

വികെ സിംഗ് വിദേശത്ത്

ഇന്ത്യന്‍ പ്രവാസികള്‍ സൗദിയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഉടന്‍ യാത്ര തിരിക്കും.

സൗദി: മുസ്ലിങ്ങള്‍ മാതാപിതാക്കളുടെ പാദങ്ങളില്‍ ചുംബിക്കരുത്, പണ്ഡിതന്‍ പറയുന്ന കാരണങ്ങളിതാ...സൗദി: മുസ്ലിങ്ങള്‍ മാതാപിതാക്കളുടെ പാദങ്ങളില്‍ ചുംബിക്കരുത്, പണ്ഡിതന്‍ പറയുന്ന കാരണങ്ങളിതാ...

 സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ.. സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

അറബി ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ സ്‌കൂളില്‍ റെയ്ഡ്, ശ്രീരാമസേന പ്രവര്‍ത്തകര്‍ക്ക് ലഭിച്ച തെളിവ്!!!അറബി ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ സ്‌കൂളില്‍ റെയ്ഡ്, ശ്രീരാമസേന പ്രവര്‍ത്തകര്‍ക്ക് ലഭിച്ച തെളിവ്!!!

English summary
10000 Indians face starvation in Saudi after lost their jobs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X