കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതയ്ക്ക് ബന്ധുക്കളെ തിരിച്ചറിയാനായില്ലെന്ന് സുഷമാ സ്വരാജ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗീതയെന്ന പെണ്‍കുട്ടിക്ക് ബന്ധുക്കളെ തിരിച്ചറിയാനായില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തിങ്കളാഴ്ച പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ഗീത മണിക്കൂറുകള്‍ക്കുശേഷം ബിഹാറില്‍ നിന്നുള്ള ബന്ധുക്കളെന്ന് പറയുന്നവരെ കണ്ടുമുട്ടിയിരുന്നു. എന്നാല്‍ അവരെ ആരെയും ഗീതയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ഇവരുടെ വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ചിത്രം ഗീത തിരിച്ചറിഞ്ഞതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇതിനുശേഷമായിരുന്നു ഗീതയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. ഗീതയുടെ ബന്ധുക്കളെന്നു പറയുന്നവരുമായുള്ള ഡിഎന്‍എ ടെസ്റ്റ് നടത്തിയശേഷംമാത്രമേ ഭാവി കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

sushmaswaraj

ബന്ധുക്കളെന്ന് തിരിച്ചറിയാതെ ഗീതയെ കൈമാറരുതെന്ന് ഗീതയെ പാക്കിസ്ഥാനില്‍ സംരക്ഷിച്ച എദി ചാരിറ്റിയും അഭ്യര്‍ഥിച്ചു. ഇവരുടെ സംഘത്തിനൊപ്പമാണ് ഗീത ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. പാക് സംഘത്തിനും ഗീതയ്ക്കും വിദേശകാര്യമന്ത്രി തിങ്കളാഴ്ച രാത്രി വിരുന്ന് ഒരുക്കിയിട്ടുണ്ട്. സംഘം അടുത്തദിവസം തന്നെ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകും.

ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ ഗീതയുടെ തിരിച്ചുവരവില്‍ ആശംസയര്‍പ്പിച്ചു. ഇന്ത്യന്‍ പെണ്‍കുട്ടിയെ സ്വന്തം മകളെപോലെ സംരക്ഷിച്ച എദി ഫൗണ്ടേഷനെയും വിവിധയാളുകള്‍ അഭിനന്ദിച്ചു. ഇന്ത്യാ പാക് ബന്ധത്തില്‍ അടുത്തിടെയുണ്ടായ വിള്ളല്‍ ഗീതയുടെ തിരിച്ചവരവ് മയപ്പെടുത്തിയിട്ടുണ്ട്.

English summary
Sushma Swaraj says Geeta couldn't recognise family, DNA test to be conducted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X