ഗീത ഹാപ്പിയാണ്; റംസാനും ഹാപ്പിയാകുമെന്ന് സുഷമാ സ്വരാജ്
ഇന്‍ഡോര്‍: പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ബധിരയും മൂകയുമായ ഗീത ഇന്ത്യയില്‍ സന്തോഷവതിയാണെന്ന് കേന്ദ്ര വിദേശകാര്യവകുപ്പുമന്ത്രി സുഷമാ സ്വരാജ്. ഇന്‍ഡോറില്‍ മൂകരും ബധിരരുമായവര്ക്കുള്ള പ്രത്യേക കേന്ദ്രത്തില്‍ താമസിച്ചുവരുന്ന ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്നുള്ള ബാലന് റംസാനെ തിരിച്ചയക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി അറിയിച്ചു. കറാച്ചിയില്‍ താമസിക്കുന്ന റംസാന്റെ അമ്മയെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടത്ത ദിവസം തന്നെ സന്ദര്‍ശിക്കും. ഇതിനുശേഷം റംസാനെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുമെന്ന് അവര്‍ പറഞ്ഞു.

ബംഗ്ലാദേശിലുള്ള പിതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് റംസാന് എന്ന ബാലന് ഭോപാലില്‍ പോലീസിന്റെ പിടിയില്‍ അപ്പെടുന്നത്. അതിനുശേഷം കുട്ടികള്‍ക്കുള്ള പ്രത്യേക കേന്ദ്രത്തില്‍ കഴിഞ്ഞുവരികയാണ്. റംസാന്റെ പിതാവും മാതാവും വിവാഹ മോചിതരാണ്. റംസാനെ പിതാവ് ബംഗ്ലാദേശിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, രണ്ടാനമ്മയുടെയും പിതാവിന്റെയും പീഡനം സഹിക്കാന്‍ കഴിയാതെ ഇന്ത്യ വഴി പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഭോപാലില്‍ വെച്ച് റെയില്‍വേ പോലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
അതിനിടെ, ഇന്ത്യയില്‍ എത്തിയശേഷം ഇതാദ്യമായി ഗീത വെള്ളിയാഴ്ച മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗീതയോടുള്ള ചോദ്യങ്ങള്‍ നേരത്തെ തന്നെ എഴുതി നല്‍കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കൂടാതെ ഗീത പാക്കിസ്ഥാനില്‍ താമസിച്ച എദി ചാരിറ്റിയുമായും വീഡിയോ ചാറ്റിലൂടെ ആശയവിനിമയം നടത്തും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications