കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീത ഹാപ്പിയാണ്; റംസാനും ഹാപ്പിയാകുമെന്ന് സുഷമാ സ്വരാജ്

  • By Anwar Sadath
Google Oneindia Malayalam News

ഇന്‍ഡോര്‍: പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ബധിരയും മൂകയുമായ ഗീത ഇന്ത്യയില്‍ സന്തോഷവതിയാണെന്ന് കേന്ദ്ര വിദേശകാര്യവകുപ്പുമന്ത്രി സുഷമാ സ്വരാജ്. ഇന്‍ഡോറില്‍ മൂകരും ബധിരരുമായവര്‍ക്കുള്ള പ്രത്യേക കേന്ദ്രത്തില്‍ താമസിച്ചുവരുന്ന ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്നുള്ള ബാലന്‍ റംസാനെ തിരിച്ചയക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി അറിയിച്ചു. കറാച്ചിയില്‍ താമസിക്കുന്ന റംസാന്റെ അമ്മയെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടത്ത ദിവസം തന്നെ സന്ദര്‍ശിക്കും. ഇതിനുശേഷം റംസാനെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുമെന്ന് അവര്‍ പറഞ്ഞു.

sushma-swaraj-geeta

ബംഗ്ലാദേശിലുള്ള പിതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് റംസാന്‍ എന്ന ബാലന്‍ ഭോപാലില്‍ പോലീസിന്റെ പിടിയില്‍ അപ്പെടുന്നത്. അതിനുശേഷം കുട്ടികള്‍ക്കുള്ള പ്രത്യേക കേന്ദ്രത്തില്‍ കഴിഞ്ഞുവരികയാണ്. റംസാന്റെ പിതാവും മാതാവും വിവാഹ മോചിതരാണ്. റംസാനെ പിതാവ് ബംഗ്ലാദേശിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, രണ്ടാനമ്മയുടെയും പിതാവിന്റെയും പീഡനം സഹിക്കാന്‍ കഴിയാതെ ഇന്ത്യ വഴി പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഭോപാലില്‍ വെച്ച് റെയില്‍വേ പോലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

അതിനിടെ, ഇന്ത്യയില്‍ എത്തിയശേഷം ഇതാദ്യമായി ഗീത വെള്ളിയാഴ്ച മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗീതയോടുള്ള ചോദ്യങ്ങള്‍ നേരത്തെ തന്നെ എഴുതി നല്‍കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കൂടാതെ ഗീത പാക്കിസ്ഥാനില്‍ താമസിച്ച എദി ചാരിറ്റിയുമായും വീഡിയോ ചാറ്റിലൂടെ ആശയവിനിമയം നടത്തും.

English summary
Sushma Swaraj says Geeta happy in Indore, will meet Ramzan’s mother soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X