കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജ്- ഇന്ത്യക്കാരുടെ സഹായ ഹസ്തം: എംപി മുതല്‍ വിദേശകാര്യമന്ത്രി വരെ നീണ്ട രാഷ്ട്രീയ ജീവിതം

Google Oneindia Malayalam News

ദില്ലി: ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അപകടാവസ്ഥയില്‍ രക്ഷകയായെത്തുന്ന മുന്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമാ സ്വരാജ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ തിളങ്ങുന്ന നക്ഷത്രമായ സുഷമാ സ്വരാജ് പാര്‍ട്ടി മുന്നോട്ടുവച്ച വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രശ്നങ്ങളുന്നയിച്ച് എത്തുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ഉടനടി പരിഹരിച്ചു നല്‍കുന്നതില്‍ അവര്‍ എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു.

ജീവിതാവസാനത്തിന് മുമ്പ് കാണാൻ ആഗ്രഹിച്ച ദിവസം; മരണത്തിന് തൊട്ടുമുമ്പ് സുഷമാ സ്വരാജിന്റെ ട്വീറ്റ്ജീവിതാവസാനത്തിന് മുമ്പ് കാണാൻ ആഗ്രഹിച്ച ദിവസം; മരണത്തിന് തൊട്ടുമുമ്പ് സുഷമാ സ്വരാജിന്റെ ട്വീറ്റ്

പ്രമുഖ ആര്‍എസ്എസ് നേതാവിന്റെ മകളായ സുഷമാ സ്വരാജിന്റേത് നാല് ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതമാണ്. 1977ല്‍ 25 വയസായിരിക്കെ ഹരിയാണയുടെ ഏറ്റവും പ്രായംകുറഞ്ഞ ക്യാബിനറ്റ് മന്ത്രിയായിരുന്ന സുഷമ. 1998ല്‍ ദില്ലിയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി പദവിയും അവര്‍ അലങ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ മോദി സര്‍ക്കാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സുഷമാ സ്വരാജ് ആരോഗ്യപ്രശ്നം മൂലം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഒരിക്കലും അവര്‍ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായിരിതക്കെ വൃക്കരോഗ ബാധയെതുടര്‍ന്ന് 2016ല്‍ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. ചൊവ്വാഴ്ച രാത്രി 11മണിക്ക് ദില്ലി എയിംസില്‍ വെച്ചാണ് സുഷമാ സ്വരാജിന്റെ അന്ത്യം.

 രാഷ്ട്രീയ പ്രവേശം ഹരിയാണയില്‍ നിന്ന്

രാഷ്ട്രീയ പ്രവേശം ഹരിയാണയില്‍ നിന്ന്

25ാം വയസ്സില്‍ രാഷ്ട്രീയ പ്രവേശം നടത്തിയ ആളായിരുന്നു സുഷമ സ്വരാജ്. എന്നാല്‍ 1980, 1984, 1989 വര്‍ഷങ്ങളിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹരിയാണയില്‍ നിന്ന് പരാജയം നേരിട്ടെങ്കിലും 1996ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യസഭയില്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സൗത്ത് ദില്ലിയില്‍ നിന്ന് മത്സരിച്ച സുഷമ റെക്കോര്‍ഡ് വിജയമാണ് അന്ന് ബിജെപിക്ക് സമ്മാനിച്ചത്. 1998ല്‍ എബി വാജ് പേയിയുടെ 13 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രി പദവിയും ലഭിച്ചിരുന്നു. പിന്നീട് 1998ല്‍ സാഹിബ് സിംഗ് വര്‍മ താഴെയിറങ്ങിയതോടെ സുഷമാ സ്വരാജ് ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഉള്ളിവില കുത്തനെ ഉയര്‍ന്നതോടെ മൂന്ന് മാസത്തില്‍ ഇത് അവസാനിക്കുകയും ചെയ്തിരുന്നു. 1999ല്‍ കര്‍ണാടകത്തില ബെല്ലാരിയില്‍ നിന്ന് സോണിയാ ഗാന്ധിക്കെതിരെയും മത്സരിച്ചിരുന്നു. എന്നാല്‍ ഏഴ് ശതമാനം വോട്ടുകള്‍ക്ക് സോണിയാ ഗാന്ധി സുഷമാ സ്വരാജിനെ പരാജയപ്പെടുത്തുകയായിരുന്നു. പാര്‍ലമെന്റിലെ മികച്ച ഹിന്ദി പ്രാസംഗിക ആയിരുന്ന അവര്‍ക്ക് ആളുകളെ ഹൃദയത്തിലെപ്പോഴും രാഷ്ട്രീയ നേതാവെന്ന നിലയില്‍ മികച്ച ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

 രാഷ്ട്രീയത്തിലെ നാഴികക്കല്ലുകള്‍

രാഷ്ട്രീയത്തിലെ നാഴികക്കല്ലുകള്‍


2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സുഷമ ബിജെപിയില്‍ മന്ത്രി പദവി അവകാശപ്പെടാവുന്ന നേതാവായിരുന്നു. ബിജെപിയുടെ അതികായനായ നേതാവ് എല്‍കെ അധ്വാനിയോട് അടുപ്പള്ള നേതാവായിരുന്നിട്ടും മോദി സര്‍ക്കാരിലാണ് സത്യപ്രതിജ്ഞ ചെയ്ത് വിദേശകാര്യമന്ത്രിയായത്. വിദേശകാര്യമന്ത്രിയായ ശേഷം ഇന്ത്യക്കാരുടെ പ്രശ്നങ്ങളറിയുന്നതില്‍ സജീവമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നതില്‍ അവര്‍ ജാഗരൂകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതകളില്‍പ്പെട്ടുപോയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിലും ശ്രദ്ധചെലുത്തിയിരുന്നു.

ലളിത് മോദിയെ സഹായിച്ചെന്ന്!!

ലളിത് മോദിയെ സഹായിച്ചെന്ന്!!

2015ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തലവന്‍ ലളിത് മോദിയെ സഹായിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പോര്‍ച്ചുഗലില്‍ ഭാര്യയുടെ ചികിത്സയ്ക്കായി പോകുന്നതിനുള്ള രേഖകള്‍ നല്‍കിയതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാല്‍ മാനുഷിക പരിഗണന നല്‍കിയാണ് ലളിത് മോദിയെ സഹായിച്ചതെന്ന വാദത്തിലാണ് സുഷമാ സ്വരാജ് പിടിച്ചുനിന്നത്.

Recommended Video

cmsvideo
സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം | Morning News Focus | Oneindia Malayalam
 ജീവിതരേഖ..

ജീവിതരേഖ..


1952ല്‍ ഹരിയാണയിലെ അംബാലയില്‍ ജനിച്ച സുഷമാ സ്വരാജ് സംസ്കൃതം, പൊളിറ്റിക്കല്‍ സയന്‍സ്, എന്നീ വിഷയങ്ങളില്‍ എസ്ഡി കോളേജില്‍ നിന്ന് ബിരുദം നേടിയിരുന്നു. ഇതിന് ശേഷമാണ് ചണ്ഡിഗഡിലെ പഞ്ചാബ് നിയമസര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയത്. പാര്‍ലമെന്റ് എംപിയായി രാഷ്ട്രീയത്തില്‍ അങ്കം കുറിച്ച് ഒമ്പത് തവണ എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തുു. മൂന്ന് തവണ നിയമസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയെ മുതിര്‍ ന്ന അഭിഭാഷകനായിരുന്ന സ്വരാജ് കൗശലിനെയാണ് വിവാഹം കഴിച്ചത്. 1990-93 കാലഘട്ടത്തില്‍ മിസോറാം ഗവര്‍ണറായിരുന്ന അദ്ദേഹം 1998-2004 കാലയളവില്‍ എംപിയും ആയിരുന്നിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായിരിതക്കെ വൃക്കരോഗ ബാധയെതുടര്‍ന്ന് 2016ല്‍ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു.

English summary
Sushma Swaraj: The people’s politician with a helping hand, milestones in politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X