കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവർണർ? കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്റെ ആശംസ, പിന്നാലെ ട്വീറ്റ് പിൻവലിച്ചു

Google Oneindia Malayalam News

ദില്ലി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവർണർ ആയേക്കുമെന്ന് സൂചന. ആന്ധ്രാ ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിനു ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ തന്നെ അദ്ദേഹം ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

<strong>തിരിച്ചടിയിൽ നിന്ന് പാഠം, ശബരിമല വിഷയത്തിൽ തീവ്ര നിലപാടിൽ നിന്ന് പിന്നോട്ടടിക്കാൻ പിണറായി സർക്കാർ</strong>തിരിച്ചടിയിൽ നിന്ന് പാഠം, ശബരിമല വിഷയത്തിൽ തീവ്ര നിലപാടിൽ നിന്ന് പിന്നോട്ടടിക്കാൻ പിണറായി സർക്കാർ

ആന്ധ്രപ്രദേശ് ഗവർണറായി നിയമിതയായ ബിജെപി മുതിൻന്ന നേതാവായ സുഷമ സ്വരാജിന് ആശംസകൾ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. എല്ലാ മേഖലകളിലുമുള്ള നിങ്ങളുടെ സേനവം ജനങ്ങൾക്ക് പ്രയോജനകരമാകട്ടെ എന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. എന്നാൽ അരമണിക്കൂറിനുള്ളിൽ തന്നെ ട്വീറ്റ് പിൻവലിക്കുകയായിരുന്നു.

Sushma Swaraj

ഔദ്യോഗികമായി ഇതുവരെ സുഷം സ്വരാജിനെ ഗവർണറാക്കികൊണ്ടുള്ള പ്രഖ്യാപനം വന്നിട്ടില്ല. അതുകൊണ്ടാകാം ഹര്‍ഷ വര്‍ധൻ ട്വീറ്റ് പിൻവലിച്ചതെന്നാണ് സൂചന. 'എന്നെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചു എന്ന വാര്‍ത്ത സത്യമല്ല' എന്ന് പിന്നാലെ സുഷമ സ്വരാജ് ടീറ്റ് ചെയ്യുകയും ചെയ്തു. മന്ത്രിയുടെ ട്വീറ്റിന് പിന്നാലെ സുഷമയ്ക്ക് അഭിന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.

മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. സുഷമ സ്വരാജ് മാത്രമല്ല, മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആരോഗ്യ കാരണങ്ങളാല്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു.

English summary
Sushma Swaraj to be AP Governor? Harsh Vardhan congratulates then delete tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X