കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വെട്ടിലാക്കാന്‍ കോപ്പുകൂട്ടി കോൺഗ്രസ്!!! സുഷമ സ്വരാജിനെതിരെ അവകാശലംഘന നോട്ടീസ്!!!

2014 ൽ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധീനതയിലായതോടെയാണ് അവിടെയുള്ള ഇന്ത്യക്കാരേയും ബന്ദികളാക്കിയത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പാർളമെന്റിൽ അവകാശ ലംഘന നോട്ടീസിന് കോൺഗ്രസ് തയ്യാറെക്കടുക്കുന്നതായി സൂചന. 2014 ൽ ഇറാഖിൽ തട്ടിക്കൊണ്ടു പോകപ്പെട്ട 39 ഇന്ത്യക്കാരുടെ വിഷയത്തിലാണ് അവകാശലംഘന നോട്ടീസ് നൽകാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്.

യോഗിയുടെ യുപിയിൽ സ്ത്രീകൾ ഭഭ്രം!!! ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം വാക്കുകളിൽ ഒതുങ്ങില്ല !!! യോഗിയുടെ യുപിയിൽ സ്ത്രീകൾ ഭഭ്രം!!! ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം വാക്കുകളിൽ ഒതുങ്ങില്ല !!!

sushamma swaraj

ഇറാഖി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കാണാതായ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാകുന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് സുഷമക്കെതിരെ പാർളമെൻരിൽ കോൺഗ്രസിന്റെ പടയൊരുക്കം.

സുക്ഷമക്കെതിരെ രൂക്ഷ വിമർശനം

സുക്ഷമക്കെതിരെ രൂക്ഷ വിമർശനം

ഇറാഖിലെ ഇന്തയക്കാരുടെ വിഷയത്തിൽ രാജ്യത്തേയും പാർളമെന്റിനേയും കാണാതായവരുടെ കുടുംബത്തേയും തെറ്റിദ്ധരിപ്പിച്ചതായാണ് കേൺഗ്രസിന്റെ ആരോപണം.

സുഷമക്കെതിരെ അവകാശലംഘന നോട്ടീസ്

സുഷമക്കെതിരെ അവകാശലംഘന നോട്ടീസ്

ഇറാഖിലെ ഇന്ത്യക്കാരുടെ വിഷയത്തിൽ വിദേശകാര്യ മന്ത്രി പാർളമെന്റിനേയും വീട്ടുകാരേയും ഒരുപോലെ തെറ്റിധരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് കോൺഗ്രസ് പാർളമെൻറിൽ അവകാശലംഘന നോട്ടീസ് അവതരിപ്പിക്കാൻ ആലോചിക്കുന്നത്.

ജനങ്ങളെ തെറ്റിധരിപ്പിച്ചു

ജനങ്ങളെ തെറ്റിധരിപ്പിച്ചു

സുഷമ സ്വരാജിനോടുള്ള എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടതായി കോൺഗ്രസ് സാമാജികൻ പ്രതാപ് സിങ് ബജ്വ ആരോപിച്ചിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട ഇന്ത്യക്കാർ ഉണ്ടെന്ന് സുഷമ പറഞ്ഞ ബാദുഷിലെ ജയിൽ നേരത്തേ നശിപ്പിക്കപ്പെട്ടതായുള്ള മാധ്യമ റിപ്പോർട്ടുകൽ വന്നിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ നീക്കം

ഇന്ത്യക്കാരെ ബന്ദികളാക്കി

ഇന്ത്യക്കാരെ ബന്ദികളാക്കി

2014 ൽ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധീനതയിലായതോടെയാണ് അവിടെയുള്ള ഇന്ത്യക്കാരേയും ബന്ദികളാക്കിയത്. ഇറാഖിൽ കാണാതായ ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും പഞ്ചാബിൽ നിന്നുള്ള തൊഴിലാളികളാണ്.

 ഇന്ത്യക്കാർ സുരക്ഷിതരാണ്

ഇന്ത്യക്കാർ സുരക്ഷിതരാണ്

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറഖിലെ ബാദുഷിയിലെ ജയിലിലുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അഭിപ്രായപ്പെട്ടിരുന്നു. ഇറാഖ് സന്ദർശിക്കുന്ന വിദേശകാര്യ സഹമന്ത്രി വികെ സിങ്ങിന് ഇക്കാര്യത്തെക്കുറിച്ച് സൂചന ലഭിച്ചതായി സുഷമ അറിയിച്ചിരുന്നു.

മൊസൂളിൽ നിന്ന് ഐസിസിനെ തുരത്തി

മൊസൂളിൽ നിന്ന് ഐസിസിനെ തുരത്തി

ഇറാഖ്- അമേരിക്ക സഖ്യസേനയുടെ ഇറാഖിലെ ഏറ്റവും വലിയ നഗരമായ മൊസൂൾ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

ബാദുഷ് ഗ്രാമം ഇപ്പോഴും ഐസിസിന്റെ കൈകളിൽ

ബാദുഷ് ഗ്രാമം ഇപ്പോഴും ഐസിസിന്റെ കൈകളിൽ

മൊസൂളിൽ നിന്നും ഐസിസിനെ തുരത്തിയെങ്കിലും ഇറാഖിൽ നിന്ന് മുഴുവനായും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താൻ കഴിഞ്ഞിട്ടില്ല. ബാദുഷ് ഗ്രാമത്തിന്റെ നിയന്ത്രണം ഇപ്പോഴും ഭീകരരുടെ കൈകളിൽ തന്നെയാണ്.

English summary
Amid speculation, protests and opposition questions over 39 Indians missing in Iraq since they were kidnapped in 2014, Foreign Minister Sushma Swaraj will make a statement in parliament this evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X