കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കളെ കണ്ടെത്താന്‍ ഗീതയുടെ പഴയ ചിത്രവുമായി സുഷമ സ്വരാജ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴിതെറ്റി പാക്കിസ്ഥാനിലെത്തുകയും അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്ത ഗീതയെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ അവരുടെ കുട്ടിക്കാലത്തുള്ള ചിത്രവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തന്റെ ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് ഗീതയുടെ ചിത്രം പുറത്തുവിട്ടത്.

ഗീത ചെറുപ്പകാലത്ത് കാണാന്‍ ഇങ്ങനെയാണ്. ഗീതയുടെ സ്ഥലം കണ്ടെത്താനും മാതാപിതാക്കളെ കണ്ടെത്താനും സഹായിക്കണമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. ഒക്ടോബറില്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മൂകയും ബധിരയുമായ ഗീത ഇപ്പോള്‍ ഇന്‍ഡോറിലെ ഒരു സ്‌പെഷല്‍ സ്‌കൂളില്‍ കഴിയുകയാണ്.

geeta

ഗീതയുടെ വീട് കണ്ടെത്താന്‍ കഴിയുന്ന ചില സൂചനകളും സുഷമ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഗീതയുടെ വീടിനടുത്ത് നെല്‍പ്പാടവും കരമ്പു പാടവുമുണ്ടായിരുന്നു. റെയില്‍വെ ട്രാക്കും ദുര്‍ഗാ മന്ദിറും വീടിന്റെ മറ്റൊരുവശത്തുണ്ട്. വീടിനടുത്ത് മീന്‍ പിടിച്ചിരുന്ന തോടിനെക്കുറിച്ചും സൂചനയുണ്ട്. ഗീതയുടെ രണ്ട് ഐഡറ്റിഫിക്കേഷന്‍ മാര്‍ക്കും സുഷമ സ്വരാജ് പുറത്തുവിട്ടു.

സൂചനകള്‍ വെച്ച് ഗീത ബിഹാറില്‍ നിന്നോ ജാര്‍ഖണ്ഡില്‍ നിന്നോ ഉളള പെണ്‍കുട്ടിയാകാനാണ് സാധ്യതയെന്ന് വിദേശകാര്യ മന്ത്രി പറയുന്നു. നേരത്തെ ഗീതയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ രംഗത്തെത്തിയിരുന്നെങ്കിലും ഡിഎന്‍എ ടെസ്റ്റില്‍ ഗീതയുമായി രക്തബന്ധമില്ലാത്തവരാണെന്ന് തെളിയുകയായിരുന്നു.

English summary
Sushma Swaraj tweets an old picture of Geeta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X