സുഷമാ സ്വരാജിന്റെ അവസാന വാഗ്ദാനവും നിറവേറ്റി മകൾ ബൻസുരി; സാൽവേയ്ക്ക് ഒരു രൂപ ഫീസ് കൈമാറി
ദില്ലി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ അവസാന ആഗ്രഹം നിറവേറ്റി മകൾ ബൻസുരി സ്വരാജ്. കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേയ്ക്ക് ഫീസായി ഒരു രൂപ അദ്ദേഹത്തിന്റെ വസതിയിലെത്തി കൈമാറിയാണ് ബൻസൂരി തന്റെ അമ്മയുടെ കടം വീട്ടിയത്. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില മോശമാകുന്നതിന് മുമ്പ് സുഷമാ സ്വരാജ് അവസാനമായി ഫോണിൽ സംസാരിച്ചത് ഹരീഷ് സാൽവേയുമായിരുന്നു.
പാക് തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് വേണ്ടി അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായത് ഹരീഷ് സാൽവേ ആയിരുന്നു. ഈ കേസിൽ ഹാജരാകാനായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഹരീഷ് സാൽവെ പറഞ്ഞിരുന്നു. സൗഹൃദ സംഭാഷണത്തിനായി വിളിച്ച ഹരീഷ് സാൽവെയോട് ഇക്കാര്യം ചോദിച്ച സുഷമാ സ്വരാജ് ഫീസായി ഒരു രൂപ നൽകുമെന്ന് പറയുകയും ചെയ്തു.

''അവസാന സംഭാഷണത്തിലും വളരെ ഉത്സാഹത്തോടെയാണ് അവർ സംസാരിച്ചത്, വീട്ടിലേക്ക് ചെല്ലാൻ ക്ഷണിക്കുകയും ചെയ്തു. 6 മണിക്ക് ഞങ്ങൾ തമ്മിൽ കാണേണ്ടതായിരുന്നു. എന്നാൽ ഫോണിൽ സംസാരിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ഹൃദയാഘാതം ഉണ്ടായി എന്ന വാർത്തയാണ് കേട്ടത്'' ഹരീഷ് സാൽവേ പറയുന്നു.
@sushmaswaraj Bansuri has fulfilled your last wish. She called on Mr.Harish Salve and presented the One Rupee coin that you left as fees for Kulbhushan Jadhav's case. pic.twitter.com/eyBtyWCSUD
— Governor Swaraj (@governorswaraj) September 27, 2019
സുഷമാ സ്വരാജിന്റെ ഭർത്താവും മുൻ മിസോറാം ഗവർണറുമായ സ്വരാജ് കൗശലാണ് അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റുന്ന മകൾ ബൻസുരിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനായിരുന്നു സുഷമാ സ്വരാജിന്റെ മരണം. ഒന്നാം മോദി സർക്കാരിലെ വിദേശ കാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് കുൽഭൂഷൺ ജാദവിന്റെ മോചനത്തിനായി ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. കുൽഭൂഷൺ ജാദവിന്റെ കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രമായിരുന്നു സുഷമാ സ്വരാജ് അവസാനമായി തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications