Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ നിന്നും മലയാളികളെത്തും; ഇത് സുഷമ സ്വരാജ് എന്ന മന്ത്രിയുടെ വിജയം!

മോദി സര്‍ക്കാരിനെ രാഷ്ട്രീയപരമായും നയപരമായും വിമര്‍ശിക്കുന്ന പലരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. അത് മോദി മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായ സുഷമ സ്വരാജിന്റെ പ്രവര്‍ത്തനങ്ങളാണ്. മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്റര്‍ ഇത്രയും കാര്യക്ഷമമായി ഉപയോഗിക്കുന്ന മറ്റൊരു മന്ത്രി നമുക്കുണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. യെമനിലും ഇറാക്കിലും കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യം മുതല്‍ സൗദി അറേബ്യ വരെയെത്തുന്നു സുഷമയുടെ ജനപ്രിയ നീക്കങ്ങള്‍.

സൗദി അറേബ്യയിലെ പുതിയ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ വ്യാഴാഴ്ച നാട്ടിലേക്ക് തിരിക്കാന്‍ ഒരുങ്ങുമ്പോള്‍ കൈയ്യടി നേടുന്നതും സുഷമ സ്വരാജിന്റെ പദ്ധതികളിലെ വ്യക്തത തന്നെ. സൗദിയില്‍ നിന്നും പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ആദ്യസംഘം ആദ്യ സംഘം പുറപ്പെടുക. തൊഴിലും ശമ്പളവുമില്ലാതെ പതിനായിരത്തിലധികം ഇന്ത്യക്കാരാണ് സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുക.

sushama-swaraj

ഒരൊറ്റ ഇന്ത്യക്കാരന്‍ പോലും സൗദിയില്‍ പട്ടിണി കിടക്കേണ്ടി വരില്ല എന്ന് സുഷമ സ്വരാജ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിരുന്നു. സൗദിയില്‍ ദുരിതം അനുഭവിക്കുന്ന മുഴുവന്‍ ഇനത്യക്കാരെയും തിരിച്ചുകൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. സൗദിയില്‍ പട്ടിണി കിടക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഭക്ഷണപ്പാക്കറ്റുകള്‍ വിതരണം ചെയ്തു. മാത്രമല്ല, ദുരിതത്തില്‍പ്പെട്ട ഇന്ത്യക്കാരെ സഹായിക്കാന്‍ മറ്റുള്ളവര്‍ മനസുകാട്ടണമെന്ന് സുഷമ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. ഇതൊക്കെ കാണുമ്പോഴാണ് ഇതിന് മുമ്പത്തെ വിദേശ കാര്യമന്ത്രിമാര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ആളുകള്‍ ചിന്തിക്കുന്നത്.

തൊഴിലുടമയുടെ അനുമതി ഇല്ലാതെ തിരിച്ചുവരാന്‍ പറ്റാതെ പെട്ടുപോയവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രതിനിധികള്‍ സൗദിയില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് നേരിട്ടെത്തിയാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നത്. സൗദിയിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ട് എന്ന് സുഷമ സ്വരാജും ഉറപ്പുനല്‍കുന്നു. സൗദി വിഷയത്തില്‍ സുഷമയുടെ ഇടപെടലുകളെ വിദേശ മാധ്യമങ്ങളും പുകഴ്ത്തുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+